ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് രോഗബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽകോവിഡ് പ്രതിരോധ മരുന്ന് കുത്തിവയ്പെടുക്കാൻ യോഗ്യരായ ആളുകളോട് കർണാടക മുഖ്യമന്ത്രി ബി എസ്യെദ്യൂരപ്പയും ആരോഗ്യമന്ത്രി ഡോ. കെ. സുധാകറും അഭ്യർത്ഥിച്ചു. 45 വയസിന് മുകളിൽ ഉള്ളവർക്കായുള്ളവാക്സിനേഷൻ ഇന്ന് മുതലാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്.
“കൊറോണയ്ക്കെതിരായ നമ്മുടെ സംരക്ഷണ കവർ വാക്സിനാണ്. 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കുംഇന്ന് വാക്സിൻ ലഭിക്കും. നിങ്ങളുടെ അടുത്തുള്ള വാക്സിനേഷൻ സെന്ററിൽ പോയി വാക്സിൻ നേടാം. നമ്മൾഒന്നിച്ചു നിന്ന് കൊറോണ വൈറസിനെ പരാജയപ്പെടുത്താം” എന്ന് കോവിഡ് ഉയർത്തുന്ന അപകടത്തെകുറച്ചുകാണരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കൊണ്ട് യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.
“ഇന്ന് മുതൽ 45 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ പൗരന്മാർക്കും കുത്തിവയ്പ് നൽകാൻ തുടങ്ങുന്നസാഹചര്യത്തിൽ, 5500 വാക്സിനേഷൻ കേന്ദ്രങ്ങൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കും. ഇതിൽ 650 സ്വകാര്യസ്ഥാപനങ്ങളും 4850 സർക്കാർ സ്ഥാപനങ്ങളും ഉൾപെടും” എന്ന് ആരോഗ്യമന്ത്രി സുധാകർ ട്വീറ്റിൽ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.