ബെംഗളൂരു : സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2523 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തൊട്ടാകെയുള്ള 2523 പുതിയ കോവിഡ് കേസുകളിൽ 1623 പുതിയ കോവിഡ് -19 കേസുകൾ ബെംഗളൂരു അർബനിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തു. 10 പേർ കോവിഡ് 19 ബാധിച് കർണാടകയിൽ ഇന്ന് മരണപ്പെട്ടു. ഇതിൽ 6 മരണങ്ങൾ ബെംഗളൂരുവിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം പ്രതിദിന പോസിറ്റീവ് നിരക്കും സംസ്ഥാനത്ത് വർധിക്കുന്നുണ്ട് . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.32 ശതമാനമായി ഇന്ന് ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1.08 ലക്ഷത്തിലധികം സാമ്പിളുകൾ സംസ്ഥാനത്ത് ടെസ്റ്റ് ചെയ്തു.…
Read MoreDay: 25 March 2021
അത്തിബെലെ ചെക്ക് പോസ്റ്റിൽ കേരള വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു.
ബെംഗളൂരു: ദക്ഷിണ കേരളത്തിൽ നിന്ന് സേലം വഴി വരുന്നവർ തമിഴ്നാട് നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന അത്തിബെലെയിൽ ഇന്നു മുതൽ കേരള റജിസ്ട്രേഷൻ വാഹനങ്ങളെ തടഞ്ഞു നിർത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങി. 22 ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇന്നു മുതൽ കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഇത് എഴുതിയിട്ടുള്ള ഒരു ബോർഡും പരിശോധനാ കൗണ്ടറിന് സമീപം സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതലാണ് അതിർത്തി കടന്നെത്തുന്ന കേരള റെജിസ്ട്രേഷൻ…
Read Moreഈ ദിവസം മുതൽ അന്യസംസ്ഥാനത്ത് നിന്ന് നഗരത്തിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
ബെംഗളൂരു: ഏപ്രില്‍ ഒന്നു മുതല്‍ കര്‍ണാടകയ്ക്ക് പുറത്ത് നിന്ന് ബെംഗളൂരുവിലേക്ക് പ്രവേശിക്കുന്ന എല്ലാവര്ക്കും കോവിഡ് നെഗറ്റീവ് തെളിയിക്കുന്ന ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കെറ്റ് നിര്‍ബന്ധമാക്കി. ആരോഗ്യ-മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ: കെ സുധാകര്‍ ആണ് ഇക്കാര്യം അറിയിച്ചത്. വരും ദിവസങ്ങളില്‍ നഗരത്തില്‍ കേസുകള്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും ബംഗളൂരുവിലെ 60 ശതമാനത്തിലധികം കേസുകള്‍ അന്തര്‍സംസ്ഥാന യാത്രക്കാരാണെന്നും നിരീക്ഷിച്ച ശേഷമാണ് നടപടി. എല്ലാവര്ക്കും ഏപ്രില്‍ 1 മുതല്‍ ആര്‍ടി-പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് പരിശോധന കര്‍ശനമാക്കും. കര്‍ണാടകയ്ക്ക് പുറത്തുള്ള ഏത് സ്ഥലത്തുനിന്നും നഗരത്തിലെത്തുന്ന സ്ഥിര താമസക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ നിയമം…
Read Moreകോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന് പിന്നാലെ പുതിയ ചെക്പോസ്റ്റ് സ്ഥാപിക്കാൻ നീക്കം
ബെംഗളൂരു: നഞ്ചൻകോടിൽ പുതിയ ചെക്പോസ്റ്റ് സ്ഥാപിക്കാൻ നീക്കം. കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന്റെ ഭാഗമായാണ് പരിശോധന വിപുലീകരിക്കാൻ മൈസൂരു ജില്ലാ ഭരണകൂടത്തിന്റെ ഈ നീക്കം. എത്രയുംവേഗം ചെക്പോസ്റ്റ് ഒരുക്കി പരിശോധന ആരംഭിക്കുമെന്ന് മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ രോഹിണി സിന്ദൂരി പറഞ്ഞു. ജില്ലയിലെ കോവിഡ് സ്ഥിതിഗതികളെക്കുറിച്ച് നിരന്തരം വിലയിരുത്തുന്ന ഡെപ്യൂട്ടി കമ്മിഷണർ പുതിയ മാർഗനിർദേശങ്ങൾ ഇറക്കാൻ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കേരളത്തിൽനിന്നുള്ളവരുടെ നെഗറ്റീവ് ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് ഒരിക്കൽകൂടി പരിശോധിക്കാൻ നഞ്ചൻകോട് ടൗണിനുസമീപം മറ്റൊരു ചെക്പോസ്റ്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. കൂടാതെ കേരളത്തിലേക്ക് സർവീസ് നടത്തുന്ന കർണാടക.ആർ.ടി.സി. ബസ്…
Read Moreഅതിർത്തി ചെക്ക് പോസ്റ്റുകളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന ഇന്ന് മുതൽ കർശനമാകാൻ സാധ്യത.
ബെംഗളൂരു : രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ കർണാടക സർക്കാറിൻ്റെ ഉത്തരവ് പ്രകാരം അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഇന്നു മുതൽ കോവിഡ് നെഗറ്റീവ് പരിശോധന കർശനമാക്കാൻ സാധ്യത. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് യാത്ര ചെയ്യുന്നത് എന്ന് ഉറപ്പാക്കാൻ ചില നിർദ്ദേശങ്ങളും ഉത്തരവിൽ ഉണ്ട്. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് കർണാടകയിലേക്ക് വരാൻ നിർബന്ധമാണ്. വിമാനം, തീവണ്ടി, ബസ് ,സ്വന്തം വാഹനത്തിൽ വരുന്നവർക്ക് ഇത് നിർബന്ധമാണ്. മുകളിൽ കൊടുത്ത സ്ഥലങ്ങളിൽ നിന്ന് ആരംഭിക്കുന്ന വിമാനങ്ങളിലെ യാത്രക്കാർക്കും നിയന്ത്രണം ബാധകമാണ്. 72 മണിക്കൂറിന്…
Read Moreഹേമന്ത് നിംബാൽക്കർക്ക് ഹൈക്കോടതിയുടെ “ക്ലീൻ ചിറ്റ് “…
ബെംഗളൂരു: ഐഎംഎ സാമ്പത്തിക കുംഭകോണക്കേസിൽ സീനിയർ ഐപിഎസ് ഓഫീസറായ ഹേമന്ത് നിംബാൽക്കർക്ക് എതിരായി സിബിഐ ഫയൽചെയ്ത ചാർജ് ഷീറ്റ് നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി പ്രാഥമിക അന്വേഷണ റിപ്പോർട്ടും പ്രോസിക്യൂഷൻ അനുമതിയും റദ്ദാക്കി കൊണ്ട് ഉത്തരവായി. 2018 ഫെബ്രുവരി ഒമ്പതാം തീയതി മുതൽ 2019 ജൂലൈ പത്താം തീയതി വരെ സംസ്ഥാനത്തെ ഇൻസ്പെക്ടർ ജനറൽ ആയിരിക്കെ ഐ എം എ എന്ന സ്ഥാപനം നടത്തിയ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണം നിർത്തി നിർത്തിവെക്കാനുള്ള ശുപാർശ അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചായിരുന്നു സിബിഐ കുറ്റപത്രം ഫയൽ ചെയ്തത്. തീരുമാനം…
Read Moreമലയാളി പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി.
ചിത്രത്തിൽ കാണുന്ന സൂര്യ (16) നെ 23.03.2021 വൈകുന്നേരം 6 മണി മുതൽ കാൺമാനില്ല എന്ന് പരാതി. കണ്ണൂർജില്ലയിലെ കാക്കയംങ്ങാട് സ്വദേശിയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9886976755 എന്ന നമ്പറിലോ ഇരിട്ടി പോലീസ് സ്റ്റേഷൻ നമ്പർ 04902491221 ലോ അറിയിക്കുക, അറിയിക്കുക.
Read Moreതമിഴ്നാട് മലയാളി കോൺഗ്രസ്സ് കൃഷ്ണഗിരി ജില്ലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ.
നിത്യോയോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ദിവസം തോറും വർധിക്കുന്ന പെട്രോൾ ,ഡീസൽ ,ഗ്യാസ് വർദ്ധനവ് തൊഴിലില്ലായ്മ ഇതുമൂലം സാധാരണക്കാരുടെ ജീവിതം ദുരിതപൂർ ണമായി .വർഷം തോറും 2 കോടി ആളുകൾക്ക് തൊഴിൽനൽകാം എന്നാ വ്യാജ വാഗ്ദാനം നൽകി രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്ന ഗവണ്മെന്റ് . കഴിഞ്ഞ 5 വർഷക്കാലം തമിഴ്നാട്ടിൽ അടിസ്ഥാന വികസനത്തിന് ഒന്നും ചെയ്യാതെ കാർഷിക മേഘലയുടെ തകർച്ചയ്ക്ക് ഉത്തരവാദികളായ സർക്കാരിനെതിരെ യുള്ള വിധിയെഴുതാകണം വരുന്ന തിരഞ്ഞെടുപ്പ് . അധികാരത്തിനു വേണ്ടി വർഗീയ ഫാസിസ്റ്റുകളുടെ കൂട്ടുകെട്ടിലൂടെ തമിഴ് മക്കളെ തകർക്കുവാനുള്ള…
Read More