ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ മൂന്ന് കോവിഡ് കെയർ സെന്റർ ഉടൻ പ്രവർത്തന സജ്ജമാക്കാൻ ബിബിഎംപി നടപടികളാരംഭിച്ചു.
മുഖ്യമന്ത്രി യെദിയൂരപ്പ യുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസ് മീറ്റിങ്ങിനു ശേഷം മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ആണ് നടപടി.
മീറ്റിങ്ങിനു ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി, കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി ആശങ്ക അറിയിച്ചുവെന്നും മഹാമാരി വരുതിയിലാക്കാൻ വേണ്ട നടപടിക്രമങ്ങൾ എത്രയും വേഗം ആരംഭിക്കണമെന്ന് നിർദ്ദേശിച്ചു എന്നും അറിയിച്ചു.
പ്രകടമായ ലക്ഷണങ്ങൾ ഇല്ലാത്ത രോഗികളെയും ആശുപത്രി അസൗകര്യങ്ങൾ ആവശ്യമില്ലാത്ത രോഗികളെയും മാറ്റിപ്പാർപ്പിക്കാൻ അതിനുവേണ്ടിയാണ് കോവിഡ് കെയർ സെന്ററുകൾ സജ്ജമാക്കുന്നത്.
മാർച്ച് 15ന് ശേഷം 1.6% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.