കർണാടക മലയാളി കോൺഗ്രസ്സ് ബയട്രായണപുര അസംബ്ലി കമ്മറ്റി യോഗം.

ബെംഗളൂരു: വർധിച്ചുവരുന്ന പെട്രോൾ, ഗ്യാസ്,ഡീസൽ വിലവർദ്ധനവും ആവശ്യസാധനകളുടെ വിലക്കയറ്റവും മൂലം രാജ്യത്തെ ജനങ്ങളെ ദുരിതത്തിലേക്കു തള്ളിവിടുന്ന ജനവിരുദ്ധ ഫാസിസ്റ്റു സർക്കാരാണ് രാജ്യം ഭരിക്കുന്നത് . കർഷക സമരം പിൻവലിക്കുവാൻ വേണ്ടുന്ന ഒരു നടപടിയും സ്വീകരിക്കാതെ സമരം ചെയ്യുന്നവരെ വെല്ലുവിളിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കർണാടക മലയാളി കോൺഗ്രസ്സ് ബയട്രായണപുര  അസംബ്ലി കമ്മറ്റി യോഗം ഉൽഘാടനം ചെയ്തു കൊണ്ട്  ജില്ലാ പ്രസിഡന്റ് ഡാനി ജോൺ പറഞ്ഞു .കെ എം സി അസംബ്ലി മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു . കെ എം സി സംസ്ഥാന പ്രസിഡന്റ് സുനിൽ…

Read More

അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി.

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാ നഗരപാലിക തൊഴിലാളികൾ കാമാക്ഷി പാളയിൽ റോഡരികിലുള്ള അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടയിൽ അസ്ഥികൂടം കണ്ടെത്തി. കഴിഞ്ഞ നാലു വർഷകാലമായി വൃത്തിയാക്കാതെ കിടന്ന അഴുക്കുചാൽ കോൺക്രീറ്റ് സ്ലാബുകൾ നീക്കംചെയ്ത് വൃത്തിയാക്കുന്നതിനിടയിൽ ആണ് അസ്ഥികൂടം കണ്ടെത്തിയത്. ഉടൻതന്നെ വിവരമറിയിച്ചതിനെത്തുടർന്ന് കാമാക്ഷി പാളയ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അസ്ഥികൂട അവശിഷ്ടങ്ങളും മറ്റും വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രായപൂർത്തിയായ ഒരു പുരുഷന്റെ അസ്ഥികൂടം ആണ് എന്നാണ് പ്രാഥമിക വിവരം. വിശദമായ പരിശോധനകൾക്കുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയുകയുള്ളൂ എന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ…

Read More

പാർട്ടിയിൽ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ്; ബൊമ്മനഹള്ളിയിലെ ഒരു അപ്പാർട്ട്മെൻ്റിൽ 56 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ബെംഗളൂരു: ബൊമ്മനഹള്ളിയിലെ എസ്.എൻ.എൻ.രാജ് ലേക്ക് വ്യു അപ്പാർട്മെൻ്റിലെ 56 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ 435 ഫ്ലാറ്റുകളിലായി താമസിക്കുന്ന 513 പേരെയാണ് പരിശോധിച്ചതിൽ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഡെറാഡൂണിലേക്ക് യാത്ര ചെയ്യാൻ വേണ്ടി ഒരു കുടുംബം കഴിഞ്ഞ 10 ന് ആദ്യം പരിശോധന നടത്തുകയായിരുന്നു. അവർ പോസിറ്റീവ് ആണ് എന്ന് തെളിഞ്ഞതോടെ, ഫെബ്രുവരി 6 ന് നൂറിൽ അധികം പേർ പങ്കെടുത്ത പാർട്ടിയെക്കുറിച്ച് അപ്പാർട്ട്മെൻ്റ് അസോസിയേഷനെ അറിയിക്കുകയായിരുന്നു. തുടർന്ന് മറ്റുള്ളവരെ കൂടി പരിശോധനക്ക് വിധേയരാക്കുയായിരുന്നു. എല്ലാവരേയും ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ബി.ബി.എം.പി…

Read More

മന്ത്രിയുടെ മുന്നിൽ ബി.ജെ.പി ഓഫീസിൽ ജീവനൊടുക്കാൻ ശ്രമിച്ച് സ്വാമി.

ബെംഗളൂരു : സാമൂഹിക ക്ഷേമ മന്ത്രി ബി.ശ്രീരാമുലുവിൻ്റെ മുന്നിൽ വച്ച് വിഷം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച് തിപ്പരുദ്ര സ്വാമി. ചിത്രദുർഗ ജില്ലാ ബി.ജെ.പി. ഓഫീസിൽ വച്ചായിരുന്നു സംഭവം. യോഗവന ബെട്ട പീഠ മഠങ്ങളുടെ അധിപനാക്കാത്തതിൽ പ്രതിഷേധിച്ചാണ് ശരണര സുജന മണ്ഡപത്തിലെ സ്വാമി തിപ്പരുദ്ര ജീവനൊടുക്കാൻ ശ്രമിച്ചത്. പോലീസ് സഹായത്തോടെ ജില്ലാ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു. നിലവിലെ സ്വാമി സിദ്ധ ലിംഗ സ്വാമി അന്തരിച്ചതിനെ തുടർന്ന് മഠാധിപതിയായി സ്വാമി ബസവ കുമാറിനെ നിയോഗിച്ചതാണ് തിപ്പ രുദ്രയെ പ്രകോപിപ്പിച്ചത്. തനിക്ക് നീതി കിട്ടണം, മുൻ എം.എൽ.എ.ഉൾപ്പെടെയുള്ളവരുടെ ഗൂഡാലോചനയാണ്…

Read More

“കോ-വിൻ”;ബാക്കി വരുന്ന പ്രതിരോധ മാത്രകൾ ഉപയോഗശൂന്യം ആകുന്നു എന്ന് ആക്ഷേപം.

ബെംഗളൂരു: കേന്ദ്രസർക്കാർ രൂപകല്പനചെയ്ത രജിസ്ട്രേഷൻ വെബ്സൈറ്റ് ആണ് നിലവിൽ പ്രതിരോധ മരുന്നു വിതരണ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത്. ഈ “ആപ്പ്” വഴി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ആണ് നിലവിൽ പ്രതിരോധ മരുന്ന് നൽകുന്നത്. എന്നാൽ രജിസ്റ്റർ ചെയ്യുന്ന മുഴുവൻ സ്വീകർത്താക്കളും യഥാസമയം എത്തിച്ചേരാത്ത സാഹചര്യത്തിൽ ശീതീകരണിയിൽ സൂക്ഷിക്കുന്ന മരുന്നുകൾ ഒരിക്കൽ പുറത്തെടുത്താൽ പരമാവധി സമയം നാലുമണിക്കൂർ ആണെന്നിരിക്കെ സ്വീകർത്താക്കൾ ഇല്ലാതെ വരുന്ന അത്രയും പ്രതിരോധമരുന്നുകൾ ഉപയോഗശൂന്യമായി പോകുന്നു എന്നാണ് ഇപ്പോഴത്തെ ആക്ഷേപം. ആശുപത്രികളിൽ എത്തിച്ചേരുന്ന പൊതുജനങ്ങൾ പ്രതിരോധമരുന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പൊതുജനങ്ങൾക്ക് എപ്പോൾ പ്രതിരോധ മരുന്നു കൊടുത്തു തുടങ്ങണം…

Read More

കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു;കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയേക്കും…

ബെംഗളൂരു : കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന.അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും,നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയാത്തവര്‍ക്ക് റാപ്പിഡ് അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ നിര്‍ബന്ധമാക്കും,തുടര്‍ന്ന് 7 ദിവസം ക്വരന്റീന്‍ ആവശ്യമാണ്. കഴിഞ്ഞ 14 ദിവസം കേരളത്തില്‍ നിന്ന് നഗരത്തില്‍ എത്തിയ എല്ലാവരും പരിശോധനക്ക് വിധേയരാകണം,ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നിര്‍ദേശം ഇതുവരെ പുറത്ത് വന്നിട്ടില്ല. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം എന്ന് മുന്‍പ് തന്നെ സാങ്കേതിക ഉപദേശക സമിതി മുന്‍പ് തന്നെ സര്‍ക്കാരിനോട്…

Read More

താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം.

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെപെടുത്തി. ചുരം റോഡിന്‍റെ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ അടിവാരം മുതൽ ലക്കിടിവരെയുള്ള ഭാഗങ്ങളിലാണ് നിയന്ത്രണം. ഒരു മാസത്തേക്കാണ് നിയന്ത്രണം ഏ‌ർപ്പെടുത്തിയിരിക്കുന്നത്. ചുരത്തിലെ എട്ടാം വളവിനും ഒൻപതാം വളവിനും റോ വളരെ കുറവുള്ള സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തിയുടെ പുനർനിർമ്മാണവും 12 കിലോ മീറ്റർ ദൂരത്തിൽ ടാറിംങുമാണ് ചുരം നവീകരണത്തിന്‍റെ ഭാഗമായി നടപ്പാക്കുന്നത്. മാർച്ച് മാസം അവസാനത്തോട് കൂടി പദ്ധതി പൂർത്തിയാക്കാനാണ് കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനം. തുടർന്നാണ് അടിവാരം മുതൽ ലക്കിടി വരെയുള്ള ഭാഗങ്ങളിൽ ഗതാഗത…

Read More

എസ്‌.എം.കൃഷ്ണയുടെ പേരമകൻ ഇനി ഡി.കെ.ശിവകുമാറിൻ്റെ മകൾക്ക് സ്വന്തം.

ബെംഗളൂരു : കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യ വിവാഹിതയായി. കഫേ കോഫി ഡേ സ്ഥാപകന്‍ പരേതനായ വി.ജി. സിദ്ധാര്‍ത്ഥയുടെ മകനും ബി.ജെ.പി നേതാവ് എസ്.എം. കൃഷ്ണയുടെ പേരക്കുട്ടിയുമായ അമര്‍ത്യ ഹെഗ്‌ഡെയാണ്​ വരന്‍. ഞായറാഴ്ച രാവിലെ ബംഗളൂരുവിലാണ്​ വിവാഹ ചടങ്ങ്​ നടന്നത്​. ശിവകുമാറിന്‍റെ ഗ്ലോബല്‍ അക്കാദമി ഓഫ് എഞ്ചിനീയറിങ്ങിന്‍റെ ഭരണച്ചുമതല നിര്‍വഹിക്കുകയാണ് എഞ്ചിനീയറിങ് ബിരുദധാരിയും 23കാരിയുമായ ഐശ്വര്യ. അമേരിക്കയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ അമര്‍ത്യ പിതാവ്​ സിദ്ധാര്‍ഥയുടെ മരണശേഷം ബിസിനസ് നടത്തുകയാണ്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയായ എസ്​.എം കൃഷ്ണയുമായി അദ്ദേഹം പാര്‍ട്ടിയിലുള്ള കാലത്ത്​ തുടങ്ങിയ സുഹൃദ്​ബന്ധം,…

Read More

“സുഗതാഞ്‌ജലി”ഏറ്റവും പുതിയ വിവരങ്ങൾ.

പ്രശസ്ത കവയിത്രിയും മലയാളം മിഷൻ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവ് അർപ്പിച്ചുകൊണ്ട് മലയാളം മിഷൻ  ഈസ്റ്റ് മേഖലാ”സുഗതാഞ്‌ജലി” ജൂനിയർ വിഭാഗം കവിത ആലാപന മത്സരം നടന്നു . മത്സരഫലം:ഒന്നാം സ്ഥാനം  ഏകനാഥ് കൃഷ്ണ  (KNSS ഹോരമാവു , പൂമ്പാറ്റ ) രണ്ടാം സ്ഥാനം  പ്രാർത്ഥന എസ്  (പഠനംപാല്പായസം)  രതി സുരേഷ് , അർച്ചന സുനിൽ , സ്മിത മനോജ് എന്നിവർ വിധികർത്താക്കളായി. മലയാളം മിഷൻ കർണാടകം കോഓർഡിനേറ്റർ ബിലു സി നാരായണൻ , പ്രസിഡന്റ് ദാമോദരൻ കെ , സെക്രട്ടറി ടോമി ആലുങ്കൽ ,…

Read More

കെ.ആർ പുരം സെന്റ് ഇഗ്നേഷ്യസ് പള്ളിയുടെ പ്രധാന പെരുന്നാളിന് കൊടിയേറി.

ബെംഗളൂരു : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ബാംഗ്ലൂർ ഭദ്രാസനത്തിൽ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ കൃഷ്ണരാജപുരം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയുടെ പ്രധാന പെരുന്നാളിന് കൊടിയേറി. പരിശുദ്ധ ബാവായുടെ 89-ാമത് ദുഃഖ്റോനോ പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട്  ബാംഗ്ലൂർ ഭദ്രാസനാധിപൻ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കൊടി ഉയർത്തി. വികാരിമാരായ ഫാ. എം.യു പൗലോസ്, ഫാ. പ്രവീൺ കുര്യാക്കോസ് എന്നിവർ സംബന്ധിച്ചു. പെരുന്നാളിനോടനുബന്ധിച്ച് ഇന്ന് വൈകിട്ട് സന്ധ്യാപ്രാർത്ഥന, പെരുന്നാൾ സന്ദേശം, പ്രദക്ഷിണം എന്നിവ നടക്കും.…

Read More
Click Here to Follow Us