ബെംഗളൂരു : പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരുമാന നികുതി വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയിൽ 403 കോടിയുടെ അനധികൃത വരുമാനം കണ്ടെത്തി. മെഡിക്കൽ കോളേജുകൾ നടത്തുന്ന വിദ്യാഭ്യാസ ട്രസ്റ്റുകളും ഇതിലുൾപ്പെടുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വസൂലാക്കിയ പണമാണ് ഇത് എന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരു , മംഗളൂരു , തുമക്കുരു തുടങ്ങി 56 ഇടങ്ങളിലായി ഒരേസമയം നടത്തിയ മിന്നൽ പരിശോധനയിലാണ് ഈ കണ്ടെത്തൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയി നേരിട്ട് ബന്ധമുള്ള ചില ഉന്നത രാഷ്ട്രീയനേതാക്കളുടെയും അടുത്ത പ്രവർത്തകരുടെയും…
Read MoreMonth: February 2021
പത്താം നിലയിൽ നിന്ന് വീണു മരിച്ചു.
ബെംഗളൂരു: ഡൊമ്ളൂരിലെ ഒരു പ്രൈവറ്റ് അപ്പാർട്ട്മെന്റ് ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തിരുന്ന കിരൺ ബാബു 32 ആണ് പത്താം നിലയിൽ നിന്ന് താഴെ വീണു മരിച്ചത്. മരണദിവസം രാത്രി ജോലിയിലായിരുന്നു ഇദ്ദേഹം. അർദ്ധരാത്രിയോട് കൂടി ടെറസിൽനിന്ന് താഴെ വീഴുകയായിരുന്നു. ഉടൻതന്നെ വിവരമറിഞ്ഞെത്തിയ ഭാരതീനഗർ പോലീസ് മരണം സംഭവിച്ചു കഴിഞ്ഞതിനാൽ മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വ്യക്തിപരമായ സാമ്പത്തിക പ്രതിസന്ധികൾ മൂലം കിരൺ വളരെയധികം മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്ന് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അറിയിച്ചു.…
Read Moreരാജ്യത്തെ ഏറ്റവും ആദ്യത്തെ എ.സി.റെയില്‍വേ ടെര്‍മിനല്‍ നമ്മ ബെംഗളൂരുവില്‍.
ബെംഗളൂരു : രാജ്യത്തെ ഏറ്റവും ആദ്യത്തെ എ.സി.റെയില്‍വേ ടെര്‍മിനല്‍ വരുന്നു നമ്മുടെ ബയപ്പനഹള്ളിയില്‍. റെയിൽവെ ടെർമിനൽ ഭാരത രത്ന എം.വിശ്വശരയ്യരുടെ പേരിലാകും അറിയപ്പെടുക. അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച ടെർമിനലിന്റെ ചിത്രങ്ങൾ വെള്ളിയാഴ്ച് രാവിലെയാണ് മന്ത്രി ട്വിറ്ററിലൂടെ പുറത്തുവിട്ടത്. http://88t.8a2.myftpupload.com/archives/3835 4,200 സ്ക്വയർ മീറ്റർ വിസ്തീർണത്തിൽ 314 കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിൽ 50,000 പേരെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട്. രണ്ട് സബ് വെകളോടൊപ്പം എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ഒരു ഓവർബ്രിഡ്ജുമുണ്ട്. ടെർമിനലിൽ എട്ട് ലൈനുകളാണുള്ളത്. http://88t.8a2.myftpupload.com/archives/34363 ഏഴു പ്ലാറ്റ്ഫോമുകളും. എല്ലാദിവസവും 50 ട്രയിനുകൾ ഓടിക്കാൻ…
Read Moreറിലീസിന് തൊട്ടുപിന്നാലെ ദൃശ്യം-2 ടെലഗ്രാമിൽ !
ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം ദൃശ്യം 2 ചോർന്നു. റിലീസിന് 2 മണിക്കൂറിന് ശേഷം ചിത്രം ടെലിഗ്രാം ആപ്പിൽ വന്നു. ആരാധകർ ഏറെ കൈയ്യടിയോടെ സ്വീകരിച്ച ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. നല്ല അഭിപ്രായത്തോടെയാണ് പ്രേക്ഷകർ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തെയും സ്വീകരിച്ചത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പിറങ്ങിയത് അണിയറപ്രവർത്തകരെയും നിരാശരാക്കുകയാണ്. വ്യാജ പതിപ്പിറങ്ങിയത് ദൌർഭാഗ്യകരമാണെന്നും ആമസോൺ തന്നെ അത് തടയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംവിധായകൻ ജീത്തു ജോസഫ് പ്രതികരിച്ചു. ചിത്രത്തിനുള്ള മികച്ചതെന്ന അഭിപ്രായം…
Read Moreനഗരത്തിൽ മഴയ്ക്ക് സാധ്യത.
ബെംഗളൂരു: ഇന്നും നാളെയും നഗരത്തിലും പരിസര പ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനകേന്ദ്രം അറിയിച്ചു. ഇന്നലെ മുതൽ തന്നെ ആകാശം മേഘാവൃതമായി കാണപ്പെട്ടിരുന്നു. കർണാടകയുടെ തീരപ്രദേശങ്ങളിൽ ഫെബ്രുവരി ഇരുപതാം തീയതി വരെ നേരിയ ഒറ്റപ്പെട്ട മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും തെക്കൻ കർണാടക യിൽ 21 വരെ മഴയുടെ സാന്നിധ്യം ഉണ്ടാകാമെന്നും പ്രവചന കേന്ദ്രം അറിയിച്ചു. ഇതോടൊപ്പം നഗരത്തിൽ ആകെ മേഘാവൃതമായ അന്തരീക്ഷം ആയതുകൊണ്ട് അന്തരീക്ഷ ഊഷ്മാവ് ഒരു ഡിഗ്രി മൂന്ന് ഡിഗ്രി വരെ ഉയരാം എന്നും അറിയിക്കുന്നു.
Read Moreതീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ പിടിച്ചു പറി നടത്തിയ 11 ജമായത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് സംഘടന പ്രവർത്തകർക്കെതിരെ എൻ.ഐ.എ.കുറ്റപത്രം.
ബെംഗളൂരു : തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ പിടിച്ചു പറി നടത്തിയ 11 ജമായത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് സംഘടന പ്രവർത്തകർക്കെതിരെ എൻ.ഐ.എ.കുറ്റപത്രം സമർപ്പിച്ചു. ജെ.എം.ബി.നേതാവ് മുഹമ്മദ് ജാഹിദുൽ ഇസ്ലാമും മറ്റ് 10 പേർക്കുമെതിരെയാണ് കുറ്റപത്രം. കെ.ആർ.പുരം, അത്തിബെലെ, കൊത്തന്നൂർ സ്റ്റേഷൻ പരിധിയിലാണ് കേസുകൾ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ബംഗ്ലദേശിൽ നിന്നുള്ള മുഹമ്മദ്ജാഹിദുൽ ഇസ്ലാമിനെ കൂടാതെ, ഹബീബുർ റഹ്മാൻ,നജീർ ഷെയ്ഖ്, ആരിഫ് ഹുസെൻ, ആസിഫ് ഇക്ബാൽ, ഖാദർ ഖാസി, മുഹമ്മദ് ദിൽവർ ഹുസെൻ, മുസ്തഫീസൂർ റഹ്മാൻ,ആദിൽ ഷെയ്ക്ക്, അബ്ദുൽ കരീം,മുഷ്റഫ് ഹുസൈൻ എന്നിവരെയാണ് പ്രതിചേർത്തിരിക്കുന്നത്. 2014 ലെ…
Read Moreതെരുവ് കച്ചവടക്കാര്‍ക്കും ഭിക്ഷാടന മാഫിയക്കും എതിരെ നടപടിയുമായി പോലീസ്.
ബെംഗളൂരു: തെരുവ് കച്ചവടക്കാര്‍ക്കും ഭിക്ഷാടന മാഫിയക്കും എതിരെ നടപടിയുമായി സിറ്റി പോലീസ്. ജങ്ങ്ഷനുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന വിധത്തില്‍ ഉള്ള ഭിക്ഷാടനവും തെരുവ് കച്ചവടവും നിര്‍ത്തലാക്കാന്‍ ആണ് പോലീസ് നടപടി ആരംഭിച്ചത്. നഗരത്തിലെ എല്ലാ മേഖലകളിലും ഇതിനായി ഡി സി പി മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഒരു എ സി പി നോഡല്‍ ഓഫിസര്‍ ആയിരിക്കും. എം.ജി.റോഡും വിധാന്‍ സൌധയും ഉള്‍പ്പെടുന്ന സെന്‍ട്രല്‍ ബിസിനെസ് ഡിസ്ട്രിക്റ്റില്‍ ആണ് ഭിക്ഷടകരും തെരുവ് കച്ചവടക്കാരും കൂടുതല്‍ ഉള്ളത്. കുട്ടികളെ ഉപയോഗിച്ചുള്ള സാധന വില്പന നിര്‍ത്തലാക്കാന്‍ കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. മറ്റു പല…
Read Moreകേരളത്തിൽ നിന്ന് എത്തുന്നവരെ നിയന്ത്രിക്കാൻ ചെക് പോസ്റ്റുകൾ ഒരുക്കാൻ കർണാടക.
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലേക്ക് കേരളത്തിൽ നിന്ന് എത്തുന്നവരുടെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധിക്കാൻ 3 ഇടങ്ങളിൽ പ്രത്യേക ചെക് പോസ്റ്റുകൾ ഒരുക്കാൻ കർണാടക തയ്യാറെടുക്കുന്നു. സംസ്ഥാനത്ത് എത്തുന്നവർ 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന് ജില്ലാ കളക്ടർ ഡോ: കെ.വി.രാജേന്ദ്ര പറഞ്ഞു. മറ്റ് അതിർത്തി ജില്ലകളിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.
Read Moreഇന്ന് ട്രെയിൻ തടയൽ സമരം.
ബെംഗളൂരു : കർഷക പ്രക്ഷോഭങ്ങൾക്ക് പിൻതുണ നൽകിക്കൊണ്ട് സംസ്ഥാനത്ത് നിന്നുള്ള കർഷക സംഘടനകൾ ഇന്ന് ട്രെയിൻ തടയൽ സമരം സംഘടിപ്പിക്കും. ബെംഗളുരു, മൈസൂരു, ഹുബ്ബള്ളി, ബെളഗാവി എന്നിവിടങ്ങളിലാണ് സമരം സംഘടിപ്പിക്കുക എന്ന് കർണാടക ഫാർമേഴ്സ് അസോസിയേഷൻ നേതാവ് കുറുബർ ശാന്തകുമാർ അറിയിച്ചു. വിവിധ ദളിത് തൊഴിലാളി സംഘടനകൾ സമരത്തിന് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചക്ക് 12 മണി മുതൽ 3 മണി വരെയാണ് സമരം. അവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുത്തതായി ദക്ഷിണ പശ്ചിമ റെയിൽവേ പി.ആർ.ഒ അറിയിച്ചു.
Read Moreവ്യാജ ആയുർവേദ മരുന്നു വിൽപന സംഘം പിടിയിൽ!
ബെംഗളൂരു : അസ്ഥിസംബന്ധമായ രോഗങ്ങൾക്ക് ഫലപ്രദമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ മരുന്നുകൾ വിതരണം ചെയ്ത ആറംഗ സംഘത്തെ തിലക് നഗർ പോലീസ് അറസ്റ്റ് ചെയ്തു. യശ്വന്തപുര നിവാസികളായ അശോക് എന്ന പേരിലറിയപ്പെട്ടിരുന്ന സഞ്ചിത് ഫെർണാണ്ടസ് 31, മഞ്ജുനാഥ് ശിർക്ക 40, ഗൗതം എന്ന ശിവലിംഗ 42, അമിത് എന്ന രമാകാന്ത് 37, കിഷൻ 23, ബാഗൽകോട്ട് കാരനായ കല്ലോലപ്പ എന്നിവർ ആണ് പിടിയിലായിരിക്കുന്നത്. ആശുപത്രി സന്ദർശനത്തിന് പോകുന്നതും സായാഹ്ന സവാരിക്ക് പുറത്തിറങ്ങുന്നതും ആയ മുതിർന്ന പൗരന്മാരെ ആണ് ഇവർ ലക്ഷ്യം വച്ചിരുന്നത്. കഴിഞ്ഞവർഷം അസ്ഥിരോഗ ആശുപത്രി…
Read More