ബെംഗളൂരു : കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രവാസി കോൺഗ്രസ് യോഗം ഇന്നു വൈകുന്നേരം ആറുമണിക് കൃഷ്ണരാജപുരം ടി സി പാളയത്തിൽ ഉള്ള സെയിന്റ് ബെൻഡിറ്റ് ഹാളിൽ വച്ച് നടക്കും. യോഗത്തിൽ ശ്രീ.എം നാരായൺ സ്വാമി- എം എൽ സി (ചീഫ് വിപ്, ലെജിസ്ലേറ്റീവ് കൗൺസിൽ), ശ്രീ. ജി സി ചന്ദ്രശേഖർ എം പി, ശ്രീ. എം വി രാജീവ് ഗൗഡ മുൻ എം പി ( ചെയർമാൻ എ. ഐ. സി.സി റിസർച്ച് കൗൺസിൽ), ഡോക്ടർ പുഷ്പാ അമർനാഥ് (പ്രസിഡന്റ് കർണാടക പ്രദേശ് മഹിളാ…
Read MoreMonth: February 2021
ഗഗൻയാനിലെ യാത്രികർക്കായി 35 തരം ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കി മൈസൂരുവിലെ പ്രതിരോധ ഭക്ഷ്യഗവേഷണ ലബോറട്ടറി.
ബെംഗളൂരു : ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗൻയാനിലെ യാത്രികർക്കായി 35 തരം ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കി മൈസൂരുവിലെ പ്രതിരോധ ഭക്ഷ്യഗവേഷണ ലബോറട്ടറി (ഡി.എഫ്.ആർ.എൽ.). ഭക്ഷണവിഭവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി ബിഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒ.ക്ക് കൈമാറിക്കഴിഞ്ഞു. ചിക്കൻ ബിരിയാണി, ദാൽ മക്‌നി, ഷാഹി പനീർ, ചിക്കൻ കോർമ, ഫ്യൂട്ട് ജ്യൂസുകൾ,എഗ് റോൾ, വെജ് റോൾ, ഇഡ്‌ലി, മൂങ്ഗ് ദാൽ ഹൽവ, വെജിറ്റബിൾ പുലാവ്, തുടങ്ങിയവയാണ് തയ്യാറാക്കിയിരിക്കുന്ന ഭക്ഷണങ്ങൾ. ഗഗൻയാൻ വഴി മൂന്നുപേരെ ബഹിരാകാശത്തേക്ക് എത്തിക്കാനാണ് പദ്ധതി. റഷ്യയിലെ യൂറി ഗഗാറിൻ ബഹിരാകാശസഞ്ചാര കേന്ദ്രത്തിൽ പരിശീലനത്തിലുള്ള…
Read Moreനായയും പുളളിപ്പുലിയും പൊരിഞ്ഞ യുദ്ധം; അവസാനം ട്വിസ്റ്റ്.
ബെംഗളൂരു : പുള്ളിപ്പുലിയും നായയും ചേർന്ന് മണിക്കൂറുകൾ ഒരേ ശുചി മുറിക്കുള്ളിൽ ജീവിച്ച വാർത്ത കുറച്ച് ദിവസം മുൻപാണ് പുറത്ത് വന്നത്. എന്നാല്‍ കർണാടകയിൽ തന്നെ വനാതിര്‍ത്തി ഗ്രാമത്തിലെത്തിയ പുള്ളിപ്പുലി നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിചിത്ര സംഭവമാണ് കെ.ആർ.പേട്ട് താലൂക്കിലെ അന്നെച്ചിക്കനഹള്ളി ഗ്രാമത്തിൽ നടന്നത്. വെള്ളിയാഴ്ചയാണ് തെരുവുനായയെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലി നായയുടെ ആക്രമണത്തില്‍ ചത്തത്. ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കുകളേറ്റ നായയും പിന്നീട് ചത്തു. നായയും പുള്ളിപ്പുലിയും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി. പ്രാഥമിക ലക്ഷണത്തില്‍ നായയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്ന നിഗമനത്തിലാണ് വനംവകുപ്പ്…
Read Moreതിരക്ക് കുറക്കാൻ സെൻട്രൽ സിൽക്ക് ബോർഡിൽ ബസ് സ്റ്റാൻ്റ് വരുന്നു.
ബെംഗളൂരു : സെൻട്രൽ സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്ക് ലോക പ്രശസ്തമാണ് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. സെൻട്രൽ സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്കിനെ കുറിച്ച് നിരവധി നർമ്മകഥകളും നിലവിലുണ്ട്. ഈ കുരുക്കഴിക്കാനുള്ള ശ്രമം വർഷങ്ങളായി അധികൃതരുടെ ഭാഗത്ത് നിന്ന് തുടരുകയാണ്. ഈ ശ്രമങ്ങളിൽ ഏറ്റവും പുതിയതാണ് ബി.എം.ടി.സിയുടെ താൽക്കാലിക ബസ് സ്റ്റാൻ്റ് എന്ന ആശയം. പ്രധാന റോഡുകളിൽ ബസുകൾ നിർത്തിയിട്ടതുകൊണ്ട് ഉള്ള ഗതാഗതക്കുരുക്ക് കുറക്കാൻ 33 ബസുകൾ നിർത്തിയിടാൻ കഴിയുന്ന താൽക്കാലിക ബസ് സ്റ്റാൻ്റ് ഉണ്ടാക്കുകയാണ് ബി.എം.ടി.സി. കർണാടക സ്റ്റേറ്റ് റിസർവ് പോലീസിൻ്റെ സ്ഥലത്ത് ആണ്…
Read Moreറോ-റോ സർവ്വീസിൽ കൈ പൊള്ളി ദക്ഷിണ പശ്ചിമ റെയിൽവേ.
ബെംഗളൂരു: കൊങ്കൺ റെയിൽവേയിൽ വളരെയധികം ഉപയോഗിക്കുന്ന റോൾ ഓൺ റോൾ ഓഫ് സർവ്വീസ് പരീക്ഷിച്ച് പരാജയപ്പെട്ട് ദക്ഷിണ പശ്ചിമ റെയിൽവേ. 5 മാസം മുൻപ് ആരംഭിച്ച സർവ്വീസ് താൽക്കാലികമായി നിർത്തി. ദൂരദേശങ്ങളിലേക്കുള്ള ചരക്ക് ലോറിയടക്കം തീവണ്ടിയിൽ കൊണ്ടു പോകുന്നതാണ് റോ- റോ സർവ്വീസ്. ടണ്ണിന് 1350 രൂപയാണ് റെയിൽവേ ഈടാക്കുന്നത് കിലോ മീറ്ററിന് 2 രൂപയും നൽക്കണം. വാഹനം നേരിട്ട് ഓടിച്ച് പോകുകയാണെങ്കിൽ ഇതിലും ചെലവ് കുറയുമെന്നാണ് ഉടമകളുടെ പക്ഷം. ഇതു വരെ നെലമംഗലയിൽ നിന്ന് സോലാപൂർ ജില്ലയിലെ ബാലെ വരെയാണ് ഇത് വരെ…
Read Moreസംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻ്റർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി ദേവിക.
ബെംഗളൂരു : സംസ്ഥാനത്തെ ആദ്യത്തെ ട്രാൻസ് ജെൻ്റർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി ദേവിക (46) തെരഞ്ഞെടുക്കപ്പെട്ടു. മൈസൂരു ഗ്രാമ ജില്ലയിലെ സാലിഗ്രാമ പഞ്ചായത്തിലാണ് ജെ.ഡി.എസ് പിൻതുണയോടെ പട്ടികജാതി സംവരണമായ പ്രസിഡൻറ് പദവിയിലേക്ക് ദേവികയെ തെരഞ്ഞെടുത്തത്. ജെ.ഡി.എസിലെ തന്നെ സുധ രേവണ്ണയാണ് വൈസ് പ്രസിഡൻ്റ്. 30 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് മൈസൂരു ചുഞ്ചനഗട്ടെ സ്വദേശിയായ ദേവിക വാർഡിൽ ജയിച്ചത്.
Read Moreമലയാളം മിഷൻ അന്താരാഷ്ട്ര ചാപ്റ്റർ നടത്തിയ എഴുത്തു മൽസരത്തിൽ ഒന്നാം സ്ഥാനം സതീഷ് തോട്ടശ്ശേരിക്ക്.
ബെംഗളൂരു :കേരളപ്പിറവിയോടനുബന്ധിച്ച് മലയാളം മിഷൻ സംഘടിപ്പിച്ച “ഭൂമി മലയാളം റേഡിയോ മലയാളം 2020” മൽസര ഫലം പ്രഖ്യാപിച്ചു. മലയാള അധ്യാപനത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ എന്ന വിഭാഗത്തിൽ ബെംഗളൂരു മലയാളിയായ സതീഷ് തോട്ടശ്ശേരിക്ക് ആണ് ഒന്നാം സ്ഥാനം. നഗരത്തിലെ ഡെക്കാൺ കൾചറൽ സൊസൈറ്റിയുടെ പ്രസിഡൻ്റ് ആണ് സതീഷ് തോട്ടശ്ശേരി, പു.ക.സ ബെംഗളൂരു ഘടകം ജോയിൻ്റ് സെക്രട്ടറിയുമാണ്. “അനുഭവ നർമ്മ നക്ഷത്രങ്ങൾ” എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read Moreമഹാമാരി സന്നദ്ധസേവകർക്ക് മൂന്നു മാസമായി ശമ്പളമില്ല:
ബെംഗളൂരു: കഴിഞ്ഞ മൂന്നു മാസക്കാലമായി നഗരത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന രണ്ടായിരത്തോളം വരുന്ന സന്നദ്ധസേവകർക്ക് ശമ്പളം ലഭിച്ചിട്ടില്ല. മഹാമാരി വ്യാപനം തടയുന്നതിൽ പ്രധാന പങ്കുവഹിച്ച ഇവർക്ക് ശമ്പളം നൽകാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. രോഗബാധയേറ്റ വ്യക്തികളെ കണ്ടുപിടിക്കുന്നതിനും ഓരോ രോഗബാധിതരുടെ യും അടുത്ത ബന്ധു വിവരപ്പട്ടിക തയ്യാറാക്കുന്നതിലും പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും മുഖ്യപങ്കുവഹിച്ചവരാണ് ഇവരിലേറെയും. പതിനെട്ടായിരം രൂപ വരെ പ്രതിമാസ ശമ്പളം നൽകാം എന്ന വ്യവസ്ഥയിലാണ് താൽക്കാലികമായി ഇവരെ നിയമിച്ചത്. മഹാമാരി ഭീതിയിൽ സാധാരണക്കാർക്ക് പുറത്തിറങ്ങാൻ പോലും കഴിയാതിരുന്ന അവസ്ഥയിൽ സ്വന്തം ജീവൻ തൃണവൽഗണിച്ച് ജോലിക്ക്…
Read Moreഹൈക്കോടതിയുടെ നഷ്ടപരിഹാരം നൽകാനുള്ള വിധി സുപ്രീം കോടതി തടഞ്ഞു
ബെംഗളൂരു: 2009 ജൂൺ ഇരുപത്തി മൂന്നാം തീയതി നഗരത്തിൽ അനുഭവപ്പെട്ട പ്രകൃതിക്ഷോഭത്തിൽ മരം കടപുഴകി ഓട്ടോറിക്ഷയുടെ മുകളിൽ വീണ് ഒരാൾ മരണപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്ത സംഭവത്തിലെ ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി മരവിപ്പിച്ചത്. അപകടത്തിൽ പരിക്കേറ്റയാൾ നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത് തീർപ്പാക്കി കൊണ്ട് ബൃഹത് ബാംഗ്ലൂർ മഹാനഗര പാലിയോട് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി വിധിച്ചിരുന്നു. നഗരത്തിലെ വൃക്ഷങ്ങളുടെ പരിപാലനം ബി ബി എം പി യുടെയും കർണാടക ഹോർട്ടികൾച്ചർ വിഭാഗത്തിന്റെ യും ചുമതലയാണെന്ന് ഹൈക്കോടതി വിധിയിൽ പറഞ്ഞിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ…
Read Moreനഴ്‌സിങ് കോളേജിലെ മലയാളി വിദ്യാർഥികൾക്ക് കോവിഡ്; മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ സാഹചര്യം മോശമാകുമെന്ന് മന്ത്രി
ബെംഗളൂരു: നഴ്‌സിങ് കോളേജിലെ മലയാളി വിദ്യാർഥികൾക്ക് കോവിഡ്; മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ സാഹചര്യം മോശമാകുമെന്ന് മന്ത്രി. ഉള്ളാലിലെ നഴ്‌സിങ് കോളേജിലണ് 49 മലയാളി വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് ഭീഷണി നിലനിൽക്കുന്നതിന്റെ സൂചനയാണ് ഇതെന്ന് മന്ത്രി കെ. സുധാകർ. മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ സാഹചര്യം മോശമാകുമെന്നും കോവിഡ് ഏതുതരത്തിലാണ് വ്യാപിക്കുകയെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അതേസമയം വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ദക്ഷിണകന്നഡ ജില്ലയിലെ ആലിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് അടച്ചു. കോളേജ് നിലവിൽ കൺടെയ്ൻമെന്റ് സോണാണ്. പനി ലക്ഷണമുണ്ടായിരുന്ന ആറു വിദ്യാർഥികളെ പരിശോധിച്ചതോടെ…
Read More