ബെംഗളൂരു: കെങ്കേരിക്ക് അടുത്ത് ഭീമനകുപ്പയിൽ ആണ് കഴിഞ്ഞ രാത്രി വീണ്ടും പുലി പ്രത്യക്ഷപ്പെട്ടത്.
പുലിയുടെ ദൃശ്യങ്ങൾ ഇവിടെയുള്ള നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
ഇതിനുമുൻപ് കണ്ടെത്തി എന്ന് പറയപ്പെടുന്ന പുലിയെ കഴിഞ്ഞദിവസമാണ് അധികാരികൾ കൂട്ടിൽ ആക്കിയത്. എന്നാൽ അതിനുശേഷവും വീണ്ടും പുലി പ്രത്യക്ഷപ്പെട്ടത് കെങ്കേരി നിവാസികളെ ആശങ്കയിലാഴ്ത്തി.
നഗരത്തിൽ ഇറങ്ങിയ പുലിയെ പിടിക്കുന്നതിനു വേണ്ടി ഉള്ള ശ്രമം കഴിഞ്ഞ മൂന്ന് മാസമായി നടത്തിവരികയായിരുന്നു.
ഇതിനായി രണ്ട് കൂടുകൾ സ്ഥാപിച്ചിരുന്നു എങ്കിലും കഴിഞ്ഞദിവസമാണ് പുലിയെ പിടിക്കാൻ ആയത്.
പാറമടകളുടെ പ്രവർത്തനവും കഴിഞ്ഞ ദിവസങ്ങളിലായി നടത്തുന്ന പാറപൊട്ടിക്കൽ സ്ഫോടനവും മൃഗങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി യിട്ടുണ്ട് എന്നും പരിണിതഫലമാണ് മൃഗങ്ങൾ നഗരത്തിലെത്തുന്നത് എന്നും വനസംരക്ഷണ ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു.
ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി മൂന്നു പുലികളെ കണ്ടെത്തിയ സാഹചര്യത്തിൽ ഇവയെ കണ്ടെത്തുന്നതിനും കൂട്ടിലാക്കി തിരിച്ചു വനത്തിൽ എത്തിക്കുന്നതിനും വേണ്ട നടപടികൾ നടന്നുവരികയാണ്
പുതുതായി കണ്ടെത്തിയ പുലിയെ കൂട്ടിൽ ആക്കുന്നതിനു വേണ്ടി ഊർജിത നടപടികൾ നടന്നുവരികയാണെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ രവിശങ്കർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.