റോ-റോ സർവ്വീസിൽ കൈ പൊള്ളി ദക്ഷിണ പശ്ചിമ റെയിൽവേ.

ബെംഗളൂരു: കൊങ്കൺ റെയിൽവേയിൽ വളരെയധികം ഉപയോഗിക്കുന്ന റോൾ ഓൺ റോൾ ഓഫ് സർവ്വീസ് പരീക്ഷിച്ച് പരാജയപ്പെട്ട് ദക്ഷിണ പശ്ചിമ റെയിൽവേ. 5 മാസം മുൻപ് ആരംഭിച്ച സർവ്വീസ് താൽക്കാലികമായി നിർത്തി. ദൂരദേശങ്ങളിലേക്കുള്ള ചരക്ക് ലോറിയടക്കം തീവണ്ടിയിൽ കൊണ്ടു പോകുന്നതാണ് റോ- റോ സർവ്വീസ്. ടണ്ണിന് 1350 രൂപയാണ് റെയിൽവേ ഈടാക്കുന്നത് കിലോ മീറ്ററിന് 2 രൂപയും നൽക്കണം. വാഹനം നേരിട്ട് ഓടിച്ച് പോകുകയാണെങ്കിൽ ഇതിലും ചെലവ് കുറയുമെന്നാണ് ഉടമകളുടെ പക്ഷം. ഇതു വരെ നെലമംഗലയിൽ നിന്ന് സോലാപൂർ ജില്ലയിലെ ബാലെ വരെയാണ് ഇത് വരെ…

Read More

സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻ്റർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി ദേവിക.

ബെംഗളൂരു : സംസ്ഥാനത്തെ ആദ്യത്തെ ട്രാൻസ് ജെൻ്റർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി ദേവിക (46) തെരഞ്ഞെടുക്കപ്പെട്ടു. മൈസൂരു ഗ്രാമ ജില്ലയിലെ സാലിഗ്രാമ പഞ്ചായത്തിലാണ് ജെ.ഡി.എസ് പിൻതുണയോടെ പട്ടികജാതി സംവരണമായ പ്രസിഡൻറ് പദവിയിലേക്ക് ദേവികയെ തെരഞ്ഞെടുത്തത്. ജെ.ഡി.എസിലെ തന്നെ സുധ രേവണ്ണയാണ് വൈസ് പ്രസിഡൻ്റ്. 30 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് മൈസൂരു ചുഞ്ചനഗട്ടെ സ്വദേശിയായ ദേവിക വാർഡിൽ ജയിച്ചത്.

Read More

മലയാളം മിഷൻ അന്താരാഷ്ട്ര ചാപ്റ്റർ നടത്തിയ എഴുത്തു മൽസരത്തിൽ ഒന്നാം സ്ഥാനം സതീഷ് തോട്ടശ്ശേരിക്ക്.

ബെംഗളൂരു :കേരളപ്പിറവിയോടനുബന്ധിച്ച് മലയാളം മിഷൻ സംഘടിപ്പിച്ച “ഭൂമി മലയാളം റേഡിയോ മലയാളം 2020” മൽസര ഫലം പ്രഖ്യാപിച്ചു. മലയാള അധ്യാപനത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ എന്ന വിഭാഗത്തിൽ ബെംഗളൂരു മലയാളിയായ സതീഷ് തോട്ടശ്ശേരിക്ക് ആണ് ഒന്നാം സ്ഥാനം. നഗരത്തിലെ ഡെക്കാൺ കൾചറൽ സൊസൈറ്റിയുടെ പ്രസിഡൻ്റ് ആണ് സതീഷ് തോട്ടശ്ശേരി, പു.ക.സ ബെംഗളൂരു ഘടകം ജോയിൻ്റ് സെക്രട്ടറിയുമാണ്. “അനുഭവ നർമ്മ നക്ഷത്രങ്ങൾ” എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More

മഹാമാരി സന്നദ്ധസേവകർക്ക് മൂന്നു മാസമായി ശമ്പളമില്ല:

ബെംഗളൂരു: കഴിഞ്ഞ മൂന്നു മാസക്കാലമായി നഗരത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന രണ്ടായിരത്തോളം വരുന്ന സന്നദ്ധസേവകർക്ക് ശമ്പളം ലഭിച്ചിട്ടില്ല. മഹാമാരി വ്യാപനം തടയുന്നതിൽ പ്രധാന പങ്കുവഹിച്ച ഇവർക്ക് ശമ്പളം നൽകാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. രോഗബാധയേറ്റ വ്യക്തികളെ കണ്ടുപിടിക്കുന്നതിനും ഓരോ രോഗബാധിതരുടെ യും അടുത്ത ബന്ധു വിവരപ്പട്ടിക തയ്യാറാക്കുന്നതിലും പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും മുഖ്യപങ്കുവഹിച്ചവരാണ് ഇവരിലേറെയും. പതിനെട്ടായിരം രൂപ വരെ പ്രതിമാസ ശമ്പളം നൽകാം എന്ന വ്യവസ്ഥയിലാണ് താൽക്കാലികമായി ഇവരെ നിയമിച്ചത്. മഹാമാരി ഭീതിയിൽ സാധാരണക്കാർക്ക് പുറത്തിറങ്ങാൻ പോലും കഴിയാതിരുന്ന അവസ്ഥയിൽ സ്വന്തം ജീവൻ തൃണവൽഗണിച്ച് ജോലിക്ക്…

Read More

ഹൈക്കോടതിയുടെ നഷ്ടപരിഹാരം നൽകാനുള്ള വിധി സുപ്രീം കോടതി തടഞ്ഞു

ബെംഗളൂരു: 2009 ജൂൺ ഇരുപത്തി മൂന്നാം തീയതി നഗരത്തിൽ അനുഭവപ്പെട്ട പ്രകൃതിക്ഷോഭത്തിൽ മരം കടപുഴകി ഓട്ടോറിക്ഷയുടെ മുകളിൽ വീണ് ഒരാൾ മരണപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്ത സംഭവത്തിലെ ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി മരവിപ്പിച്ചത്. അപകടത്തിൽ പരിക്കേറ്റയാൾ നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത് തീർപ്പാക്കി കൊണ്ട് ബൃഹത് ബാംഗ്ലൂർ മഹാനഗര പാലിയോട് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി വിധിച്ചിരുന്നു. നഗരത്തിലെ വൃക്ഷങ്ങളുടെ പരിപാലനം ബി ബി എം പി യുടെയും കർണാടക ഹോർട്ടികൾച്ചർ വിഭാഗത്തിന്റെ യും ചുമതലയാണെന്ന് ഹൈക്കോടതി വിധിയിൽ പറഞ്ഞിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ…

Read More

നഴ്‌സിങ് കോളേജിലെ മലയാളി വിദ്യാർഥികൾക്ക് കോവിഡ്; മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ സാഹചര്യം മോശമാകുമെന്ന് മന്ത്രി

ബെംഗളൂരു: നഴ്‌സിങ് കോളേജിലെ മലയാളി വിദ്യാർഥികൾക്ക് കോവിഡ്; മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ സാഹചര്യം മോശമാകുമെന്ന് മന്ത്രി. ഉള്ളാലിലെ നഴ്‌സിങ് കോളേജിലണ് 49 മലയാളി വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് ഭീഷണി നിലനിൽക്കുന്നതിന്റെ സൂചനയാണ് ഇതെന്ന് മന്ത്രി കെ. സുധാകർ. മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ സാഹചര്യം മോശമാകുമെന്നും കോവിഡ് ഏതുതരത്തിലാണ് വ്യാപിക്കുകയെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അതേസമയം വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ദക്ഷിണകന്നഡ ജില്ലയിലെ ആലിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് അടച്ചു. കോളേജ് നിലവിൽ കൺടെയ്ൻമെന്റ് സോണാണ്. പനി ലക്ഷണമുണ്ടായിരുന്ന ആറു വിദ്യാർഥികളെ പരിശോധിച്ചതോടെ…

Read More

ബെംഗളൂരു മാതൃകയിൽ മൈസൂരുവിലും ‘സ്വച്ഛതാ മാർഷൽ’; പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്ക് പണികിട്ടും

ബെംഗളൂരു: ബെംഗളൂരു മാതൃകയിൽ മൈസൂരുവിലും ‘സ്വച്ഛതാ മാർഷൽ’; പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനി പണികിട്ടും. പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ നടപടി ശക്തമാക്കാനൊരുങ്ങി മൈസൂരു കോർപ്പറേഷൻ. ഇതിന്റെഭാഗമായി നഗരത്തിലെ എല്ലാ വാർഡുകളിലും മാർഷൽമാരെ നിയോഗിക്കും. മാലിന്യം വലിച്ചെറിയുന്നവരിൽനിന്ന് മാർഷൽമാർ ഉടൻ പിഴ ഈടാക്കും. ‘സ്വച്ഛതാ മാർഷൽ’ എന്നറിയപ്പെടുന്ന ഇവർ കോർപ്പറേഷന്റെ ശുചീകരണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നവരാണ്. രാജ്യത്തെ ശുചിത്വനഗരങ്ങളെ കണ്ടെത്തുന്ന സ്വച്ഛ് സർവേ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഇവരെ മാർഷൽമാരായി രംഗത്തിറക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്. നഗരത്തിൽ ആകെയുള്ള 65 വാർഡുകളിലും മാർഷൽമാരുടെ സാന്നിധ്യമുണ്ടാകും. യൂണിഫോം ധരിച്ചാണ് ഇവർ പ്രവർത്തിക്കുക. ബെംഗളൂരു…

Read More

മറവി- മാനസികരോഗ പരിപാലനകേന്ദ്രം: സർക്കാർ തലത്തിലെ ആദ്യത്തേത് നഗരത്തിൽ ഒരുങ്ങുന്നു

ബെംഗളൂരു: മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന രോഗികളെ പരിപാലിക്കുന്നതിനായി സർക്കാർ തലത്തിലുള്ള ആദ്യ സംരംഭം ബെംഗളൂരു നിം ഹാൻസ് അധീനതയിൽ പ്രവർത്തനത്തിന് സജ്ജമാക്കുന്നു. സർക്കാർ അധീനതയിലുള്ള രാജ്യത്തെ ആദ്യത്തെ സംരംഭം ആയിരിക്കും ഇത്. മാനസിക വിഭ്രാന്തിയും മറവി രോഗവും മൂലം ദൈനംദിന ജീവിതചര്യകൾ പോലും സ്വയം നിർവഹിക്കാൻ കഴിയാത്ത രോഗികളെ പരിപാലിക്കുന്നതിനായി നിലവിൽ സ്വകാര്യമേഖലയിൽ 15 ഓളം ഇതുപോലെയുള്ള സംവിധാനങ്ങൾ രാജ്യത്തുണ്ട്. ഇത്തരം രോഗികളെ പരിപാലിക്കുന്നതിന് ഉള്ള ചെലവ് പ്രതിമാസം 25,000 രൂപ മുതൽ ഒരു ലക്ഷം വരെ ആണെന്നിരിക്കെ സാധാരണക്കാരായ കുടുംബങ്ങളിൽ നിന്നുള്ള രോഗികൾക്ക്…

Read More

രണ്ടാംവർഷ പി യു പരീക്ഷ തീയതിയിൽ മാറ്റമുണ്ടാകില്ല

ബെംഗളൂരു: രണ്ടാംവർഷ പരീക്ഷ തീയതിയിൽ മാറ്റം വരുത്തേണ്ടതില്ല എന്ന് പ്രീ യൂണിവേഴ്സിറ്റി പരീക്ഷാ വിഭാഗം തീരുമാനിച്ചു. വിദ്യാർഥികളുടെ ഭാഗത്തുനിന്നും ഉണ്ടായ പരാതികളുടെ അടിസ്ഥാനത്തിൽ പരീക്ഷാ വിഷയങ്ങളിൽ തീയതികൾക്ക് മാറ്റം വരുത്തിയേക്കാം എങ്കിലും മുൻ നിശ്ചയിച്ചിരുന്ന തീയതികളിൽ തന്നെ എല്ലാ പരീക്ഷകളും നടത്തും എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. മെയ്മാസം 24 നും 28 നും ജെഇഇ പരീക്ഷകൾ തീരുമാനിച്ചിട്ടുള്ള സാഹചര്യത്തിൽ രണ്ടാം വർഷ പി യു പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് അഭിപ്രായമാണ് ഉയർന്നു വന്നിരുന്നത്. പരീക്ഷ തുടങ്ങുന്നതും അവസാനിക്കുന്നതും മുൻ നിശ്ചയിച്ചിരുന്ന തീയതികളിൽ തന്നെ…

Read More

ജീവനക്കാർക്ക് ആശ്വാസമാകുന്ന പുതിയ തൊഴിൽ ഭേദഗതി ബിൽ നിയമസഭ പാസാക്കി.

ബെംഗളൂരു: കടകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഉള്ള ശമ്പളത്തോട് കൂടിയുള്ള അവധി 30 ദിവസത്തിൽ നിന്ന് 45 ദിവസമായി ഉയർത്തുന്ന തൊഴിൽ ഭേദഗതി ബിൽ നിയമസഭ പാസാക്കി. കർണാടക ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ്സ് ഭേദഗതി ബിൽ നിയമ നിർമാണ കൗൺസിലിലും കൂടി പാസായാൽ പ്രാബല്യത്തിൽ വരും. ഓരോ വർഷവും ബാക്കി വരുന്ന അവധി അടുത്ത വർഷത്തേക്ക് നീക്കി വക്കാനും ബില്ലിൽ വ്യവസ്ഥ ഉണ്ട്.

Read More
Click Here to Follow Us