ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 761 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.812 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.58 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 812 ആകെ ഡിസ്ചാര്‍ജ് : 903629 ഇന്നത്തെ കേസുകള്‍ : 761 ആകെ ആക്റ്റീവ് കേസുകള്‍ : 9119 ഇന്ന് കോവിഡ് മരണം : 7 ആകെ കോവിഡ് മരണം : 12131 ആകെ പോസിറ്റീവ് കേസുകള്‍ : 924898 തീവ്ര പരിചരണ…
Read MoreDay: 7 January 2021
കെ.ജി.എഫ് 2 ടീസർ പുറത്ത്….
ആരാധകര്‍ കാത്തിരുന്ന കെജിഎഫ് 2 ടീസര്‍ പുറത്ത്. തെന്നിന്ത്യയില്‍ തരംഗമായി മാറിയ കെജിഎഫ് ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയാണ് കെജിഎഫ് 2. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത് യഷ് തന്നെയാണ്. വില്ലനായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. കന്നഡ ഭാഷയിൽ നിര്‍മിക്കുന്ന സിനിമ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേക്കും മൊഴി മാറ്റം ചെയ്യും.
Read Moreപാവപ്പെട്ട ബ്രാഹ്മണ യുവതികൾക്ക് വിവാഹത്തിന് 25000 രൂപ; പൂജാരിയെ വിവാഹം കഴിക്കുന്നവർക്ക് 3 ലക്ഷം…
ബെംഗളൂരു : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബ്രാഹ്മിൺ യുവതികൾക്ക് 25000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് കർണാടക ബ്രാഹ്മിൺ ഡെവലപ്പ്മെൻറ് ബോർഡ്. അരുന്ധതി എന്നാണ് ഈ പദ്ധതിയുടെ പേര്. മൈത്രേയി എന്ന മറ്റൊരു പദ്ധതി പ്രകാരം, പൂജാരികളെ വിവാഹം ചെയ്യുന്ന യുവതികൾക്ക് 3 ലക്ഷം രൂപയുടെ സഹായം ലഭിക്കും. കഴിഞ്ഞ വർഷമാണ് മുഖ്യമന്ത്രി യെദിയൂരപ്പ ബ്രാഹ്മിൺ വികസന ബോർഡ് രൂപീകരിച്ചത്. യുവതികളുടെത് ആദ്യ വിവാഹമായിരിക്കണം, നിർദ്ദിഷ്ടകാലം ഒന്നിച്ച് ജീവിച്ചു കൊള്ളാം എന്നും രേഖാമൂലം ഉറപ്പ് നൽകുകയും ചെയ്യുന്നവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ എന്ന്…
Read Moreനഗരത്തിലെ ഐ.ടി മേഖലയിൽ തുടരുന്ന വർക്ക് ഫ്രം ഹോം ഇളവ് പിൻവലിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി
ബെംഗളൂരു: ഐ.ടി മേഖലയിലെ ജോലിക്കാർക്ക് നൽകിവന്നിരുന്ന വർക്ക് ഫ്രം ഹോം ഇളവ് പിൻവലിക്കണമെന്ന് നഗരത്തിലെ മുതിർന്ന ബി.ജെ.പി എം.പി പി.സി മോഹൻ. രാജ്യത്തെ ഐടി വിദഗ്ധരുടെ മൂന്നിലൊന്നുമുള്ള ബെംഗളൂരുവിലെ ഐ.ടി മേഖലയിൽ തുടരുന്ന വർക്ക് ഫ്രം ഹോം ഇളവ് മറ്റുതൊഴിൽ മേഖലകളെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി എം.പിയുടെ ആവശ്യം. ഐടി ജോലിക്കാർക്ക് വർക്ക് ഫ്രം ഹോം നൽകുന്നത് കാബ്, റിക്ഷ തുടങ്ങിയ ഗതാഗത മേഖലകളിലെയും ഹോട്ടൽ ഉൾപ്പെടെയുള്ള മറ്റു മേഖലകളിലെയും തൊഴിലാളികളെ സാരമായി ബാധിച്ചു. മറ്റു മേഖലകളെല്ലാം സാധാരണ നിലയിലേക്ക് മാറികഴിഞ്ഞിട്ടും സാമ്പത്തി സ്ഥിതി…
Read Moreയുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫെയ്സ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ചു.
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ ചില പരാമർശങ്ങൾ പ്രകോപനത്തിനും അക്രമ സംഭവങ്ങൾക്കും ഇടയാക്കി എന്ന നിഗമനത്തിൽ ഡൊണാൾഡ് ട്രംപിന്റെ ഫെയ്സ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ട്രംപിന്റെ ചില ട്വീറ്റുകൾ നീക്കംചെയ്യണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ട്വീറ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ വിലക്ക് തുടരും എന്നാണ് ട്രംപിന് ട്വിട്ടർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പ്രകോപനപരമായ ഫെയ്സ്ബുക്ക് പോസ്റ്റിങ്ങ് അടിയന്തിര സാഹചര്യം സൃഷ്ടിച്ചുവെന്നും നിയമലംഘനം ശ്രദ്ധയിൽ പെട്ടതിനാൽ അടുത്ത 24 മണിക്കൂർ ഫെയ്സ്ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയാണെന്നും ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് ട്വീറ്റ്…
Read Moreജനുവരി എട്ടു മുതൽ അന്താരാഷ്ട്ര വിമാനങ്ങൾ ബെംഗളൂരുവിൽ ഇറങ്ങും: പ്രത്യേക സംവിധാനങ്ങൾ ഒരുക്കി കർണാടക സർക്കാർ.
ബെംഗളൂരു: അതി തീവ്ര വ്യാപന ശേഷിയുള്ള ജനിതക മാറ്റം സംഭവിച്ച കോ വിഡ് 19 വൈറസ് കണ്ടെത്തിയ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ ജനുവരി 8 മുതൽ പുനരാരംഭിക്കുന്നു. യുകെയിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രികരുടെ പരിശോധന കളെ കുറിച്ചും നടപടി ക്രമങ്ങളെ കുറിച്ചും കേന്ദ്ര സർക്കാർ ജനുവരി ഒന്നിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പുതിയ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തിലും അവിടെനിന്ന് ഇന്ത്യയിൽ എത്തിയവരിലൂടെ കർണാടകയിലും വകഭേദം വന്ന വൈറസിനെ കണ്ടെത്തിയതിനാലും വിമാനത്താവളങ്ങളിൽ പ്രത്യേകമായി തൽക്ഷണ പരീക്ഷണശാലകൾ തുറക്കാനും കർണാടക സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Read Moreഅഞ്ജനപുര മെട്രോ ലൈൻ; ഉദ്ഘാടനം ജനുവരി 14 ന്.
ബെംഗളൂരു: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ കനകപുര (യലച്ചനഹള്ളിഹള്ളി സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഷൻ) മെട്രോ റെയിൽ ജനുവരി 14 ആം തീയതി ഉദ്ഘാടനം ചെയ്യപ്പെടും. കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പൂരി കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ സാന്നിധ്യത്തിൽ ഉദ്ഘാടന കർമ്മം നിർവഹിക്കും. ജനുവരി 15 മുതൽ പൊതുജനങ്ങൾക്കായി മെട്രോ തുറന്നു നൽകും. ജനുവരി 14 ആം തീയതി വൈകിട്ട് 4.30 മണിക്കാണ് ഉദ്ഘാടന സമയം നിശ്ചയിച്ചിരിക്കുന്നു എന്ന് ബി എം ആർ സി എൽ മാനേജിങ് ഡയറക്ടർ അജയ് സേത്ത് അറിയിച്ചു. ഗ്രീൻ ലൈനിൽ നിലവിലുള്ള യെലച്ചനഹളളി…
Read Moreരക്ഷിതാക്കൾക്ക് ആശ്വാസം…സ്കൂൾ ഫീസ് കുറക്കാൻ സ്വകാര്യ സ്കൂളുകളുടെ സംഘടന.
ബെംഗളൂരു : രക്ഷിതാക്കൾക്ക് ചെറിയ ഒരാശ്വാസമായി സ്കൂൾ ഫീസിൽ കുറവ് വരുത്താനുള്ള സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളുടെ സംഘടനയായ അസോസിയേറ്റഡ് മാനേജ്മെന്റ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾ (കെ.എ.എം.എസ്.) തീരുമാനം. അസോസിയേഷന് കീഴിലുള്ള 4000 ഓളം വരുന്ന സ്കൂളുകൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. 25000 രൂപയിൽ കുറവ് വാർഷിക ഫീസ് വാങ്ങുന്ന സ്കൂളുകൾ ട്യൂഷൻ ഫീസിൽ 20-25 ശതമാനം ഇളവ് വരുത്തണം. 15000-25000 വരെ ഫീസ് വാങ്ങുന്നവർ സ്പെഷൽ ഡെവലപ്പ് മെൻ്റ് ഫീ ഒഴിവാക്കണം. രക്ഷിതാക്കളിൽ നിന്ന് ഉറപ്പ് എഴുതി വാങ്ങിയതിന് ശേഷം കൂടുതൽ ഗഡുക്കളായി…
Read Moreനടുറോഡിൽ ഒറ്റച്ചക്രത്തിൽ ബൈക്ക് അഭ്യാസം നടത്തിയ യുവാക്കൾക്ക് ദാരുണാന്ത്യം!
ബെംഗളൂരു : റോഡ് എന്നത് അഭ്യാസ പ്രകടനങ്ങൾക്ക് ഉള്ള സ്ഥലമല്ല എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്, എന്നാലും നടുറോഡിൽ വീലിംഗ് പ്രകടനങ്ങളും തുടർന്നുള്ള അപകടങ്ങളും ഒരു തുടർക്കഥയായി തുടരുകയാണ്. ഇതിൽ ഏറ്റവും പുതിയതാണ് കഴിഞ്ഞ ദിവസം നാല് മണിയോടെ യെലഹങ്ക – ദൊഡ്ഡബലാപുര റോഡിൽ സംഭവിച്ചത്. യശ്വന്തപുര ത്രിവേണി റോഡ് സ്വദേശികളായ സയീദ് ഇദായത്ത് (20), അർബാസ് (22) എന്നിവരാണ് മരിച്ചത്. ദൊഡ്ഡബലാപുരയിൽ സുഹൃത്തിനെ സന്ദർശിച്ച് തിരിച്ചു വരികയായിരുന്നു ഇവർ, അർബാസ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. ഒറ്റച്ചക്രത്തിൽ ബൈക്ക് ഓടിച്ചതോടെ നിയന്ത്രണം വിട്ട് മണ്ണുമാന്തി…
Read More