പാവപ്പെട്ട ബ്രാഹ്മണ യുവതികൾക്ക് വിവാഹത്തിന് 25000 രൂപ; പൂജാരിയെ വിവാഹം കഴിക്കുന്നവർക്ക് 3 ലക്ഷം…

ബെംഗളൂരു : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബ്രാഹ്മിൺ യുവതികൾക്ക് 25000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് കർണാടക ബ്രാഹ്മിൺ ഡെവലപ്പ്മെൻറ് ബോർഡ്.

അരുന്ധതി എന്നാണ് ഈ പദ്ധതിയുടെ പേര്.

മൈത്രേയി എന്ന മറ്റൊരു പദ്ധതി പ്രകാരം, പൂജാരികളെ വിവാഹം ചെയ്യുന്ന യുവതികൾക്ക് 3 ലക്ഷം രൂപയുടെ സഹായം ലഭിക്കും.

  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ

കഴിഞ്ഞ വർഷമാണ് മുഖ്യമന്ത്രി യെദിയൂരപ്പ ബ്രാഹ്മിൺ വികസന ബോർഡ് രൂപീകരിച്ചത്.

യുവതികളുടെത് ആദ്യ വിവാഹമായിരിക്കണം, നിർദ്ദിഷ്ടകാലം ഒന്നിച്ച് ജീവിച്ചു കൊള്ളാം എന്നും രേഖാമൂലം ഉറപ്പ് നൽകുകയും ചെയ്യുന്നവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ എന്ന് ബ്രാഹ്മിൺ വികസന ബോർഡ് ചെയർമാൻ എച്ച്.എസ്.സചിദാനന്ദമൂർത്തി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts