ഏറ്റവും സംഭവബഹുലമായ വർഷത്തെ അവസാന കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 952 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1282 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.82 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1282 ആകെ ഡിസ്ചാര്‍ജ് : 896116 ഇന്നത്തെ കേസുകള്‍ : 952 ആകെ ആക്റ്റീവ് കേസുകള്‍ : 11271 ഇന്ന് കോവിഡ് മരണം : 9 ആകെ കോവിഡ് മരണം : 12090 ആകെ പോസിറ്റീവ് കേസുകള്‍ : 919496 തീവ്ര പരിചരണ…

Read More

സ്വകാര്യ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനുള്ള നടപടികളാരംഭിച്ചതിൽ സമ്മിശ്ര പ്രതികരണവുമായി രക്ഷിതാക്കൾ.

ബെംഗളൂരു: സർക്കാർ പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങൾ പ്രകാരം ക്ലാസുകൾ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്വകാര്യ മാനേജ്മെന്റ് സ്കൂളുകൾ. എന്നാൽ ഇതിനെ പൂർണ്ണമായും സ്വാഗതം ചെയ്യുന്ന തരത്തിലല്ല രക്ഷിതാക്കളിൽ നിന്നുള്ള പ്രതികരണം. മഹാമാരി പൂർണ്ണമായും വരുതിയിൽ ആയിട്ടില്ലാത്ത സാഹചര്യത്തിൽ തങ്ങളുടെ കുട്ടികളെ സ്കൂളിലേക്ക് അയക്കില്ലെന്ന നിലപാടിലാണ് ഭൂരിപക്ഷം രക്ഷിതാക്കളും. അതേസമയം സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിനെ അനുകൂലിച്ച് ഒരു വിഭാഗം രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷണശാല സൗകര്യങ്ങൾക്കുമാത്രം സ്കൂളുകൾ തുറന്നു പ്രവർത്തിച്ചാൽ മതി എന്ന അഭിപ്രായക്കാരാണ് ഒരു വിഭാഗം രക്ഷിതാക്കൾ. രക്ഷിതാക്കളിൽ നിന്നുള്ള പ്രതികരണത്തിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ…

Read More

വോട്ടെണ്ണലിനിടെ പാക്ക് അനുകൂല മുദ്രാവാക്യം;കേസെടുത്ത് പോലീസ്.

ബെംഗളൂരു : ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിനിടയിൽ പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ചതായി പുറത്ത് വന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇതിനെ തുടർന്ന് പോലീസ് കേസെടുത്തു. വീഡിയോയുടെ യാഥാർത്ഥ്യം കണ്ടെത്താൻ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. സി.സി.ടി.വി.ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ ഉജിരെ യിലെ എസ്.ഡി.എം കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ഒരുവിഭാഗം ആളുകൾ പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് ദക്ഷിണ കന്നഡ എസ്.പി. ബി.എം. ലക്ഷ്മി പ്രസാദ് പറഞ്ഞു. എസ്.ഡി.പി.ഐ.ക്കാരാണ് പാക്ക് അനുകൂല…

Read More

ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ്;കോൺഗ്രസിനേക്കാൾ ഇരട്ടിയോളം സീറ്റ് നേടി ബി.ജെ.പി.മുന്നിൽ.

ബെംഗളൂരു : സംസ്ഥാനത്തെ 5728 ഗ്രാമ പഞ്ചായത്തുകളിലെക്ക് രണ്ടു ഘട്ടങ്ങളിൽ 22, 27 തീയതികളിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വ്യക്തമായ മേൽക്കൈ. 4228 സീറ്റുകളിൽ ബി.ജെ.പി. പിന്തുണയ്ക്കുന്ന സ്ഥാനാർഥികളും 2265 സീറ്റുകളിൽ കോൺഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാർഥികളും വിജയം നേടി. 1167 സീറ്റുകളിൽ ജെ.ഡി.എസ്. പിന്തുണയ്ക്കുന്നവരും ജയിച്ചു. രാഷ്ട്രീയ പാർട്ടികളുടെ ചിഹനത്തിൽ അല്ല കർണാടകയിൽ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നടക്കുന്നത്. അതേ സമയം രാഷ്ട്രീയ പാർട്ടികൾ സ്വതന്ത്ര ചിഹ്നത്തിൽ മൽസരിക്കുന്ന വ്യക്തികളെ പിൻതുണക്കുകയാണ് പതിവ്. ബീദർ ജില്ലയിലൊഴികെ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്. വോട്ടെണ്ണൽ ബുധനാഴ്ച…

Read More

ആഘോഷനിയന്ത്രണങ്ങൾ ഇന്ന് ഉച്ചയ്ക്ക് 12 മണിമുതൽ.

ബെംഗളൂരു: ജനിതകമാറ്റം സംഭവിച്ച കോവിഡ് 19 വൈറസ് സാന്നിധ്യം നഗരത്തിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ നാളെ രാവിലെ 6 മണി വരെ നിരോധനാജ്ഞ പ്രകാരമുള്ള നിബന്ധനകൾ പ്രാബല്യത്തിൽ ഉണ്ടായിരിക്കും എന്ന് പോലീസ് വിഭാഗം അറിയിക്കുന്നു. നേരത്തേ പുറത്തുവന്ന ഉത്തരവുപ്രകാരം നിരോധനാജ്ഞ നിബന്ധനകൾ വൈകീട്ട് ആറു മണി മുതൽ നാളെ രാവിലെ 6 മണി വരെ ആണെന്നാണ് അറിയിച്ചിരുന്നത്. ഇതുപ്രകാരം പൊതു ആഘോഷ പരിപാടികൾ എല്ലാം നിരോധിച്ചിരുന്നു. നിബന്ധനകൾക്ക് അനുസൃതമായി മുൻകൂട്ടി വാങ്ങിയ ടിക്കറ്റുകളുടെ അടിസ്ഥാനത്തിൽ ഭക്ഷണശാലകളിലും പബ്ബുകളിലും സന്ദർശിക്കുന്നതിന്…

Read More
Click Here to Follow Us