ഐഫോണ്‍ നിര്‍മ്മാണശാല തകര്‍ത്ത സംഭവത്തിൽ 125 തൊഴിലാളികളെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: സംസ്ഥാനത്തുള്ള ഐഫോണ്‍ നിര്‍മ്മാണശാല തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് 125 തൊഴിലാളികള്‍ അറസ്റ്റിലായി. ഐ ഫോണ്‍ നിര്‍മ്മാണശാലയാണ് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ കഴിഞ്ഞ ദിവസം അടിച്ചു തകര്‍ത്തത്. വാഗ്ദാനം ചെയ്ത വേതനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രശ്നങ്ങളുണ്ടായതെന്ന് കൊലാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സി സത്യഭാമ പറഞ്ഞു. സംഭവത്തില്‍ ഔദ്യോഗിക വിശദീകരണത്തിന് ഇതുവരെ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. അതേസമയം വാഗ്ദാനം ചെയ്ത ശമ്പളത്തില്‍ നിന്ന് കമ്പനി ഗണ്യമായ കുറവ് വരുത്തിയെന്ന് തൊഴിലാളികള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് പ്രതിമാസം 21000…

Read More

മരണസംഖ്യ വളരെയധികം കുറഞ്ഞ ദിവസം;ആക്റ്റീവ് കോവിഡ് കേസുകള്‍ 17409 മാത്രം;ഏറ്റവും പുതിയ കര്‍ണാടക കോവിഡ് വിവരങ്ങള്‍ ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1196 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2036 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.35%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2036 ആകെ ഡിസ്ചാര്‍ജ് : 872038 ഇന്നത്തെ കേസുകള്‍ : 1196 ആകെ ആക്റ്റീവ് കേസുകള്‍ : 17409 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 11944 ആകെ പോസിറ്റീവ് കേസുകള്‍ : 901410 തീവ്ര പരിചരണ…

Read More

ബെംഗളൂരു സേലം റോഡില്‍ വൻ അപകടം; 4 പേർ മരിച്ചു

സേലം: അമിതവേഗതയില്‍ വന്ന കണ്ടെയ്‌നര്‍ ലോറി 16 വാഹനങ്ങളില്‍ ഇടിച്ച് നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു സേലം റോഡില്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ധര്‍മ്മപുരി തോപ്പൂര്‍ ഘട്ടില്‍ ആണ് സംഭവം. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്ത് മറ്റൊരു ട്രക്ക് ബ്രേക്ഡൗണായതിനാല്‍ ട്രാഫിക് ജാം രൂപപ്പെട്ടിരുന്നു. പൊലീസും എന്‍.എച്ച് അധികൃതരും ചേര്‍ന്ന് ഇത് നീക്കുന്നതിനിടെയാണ് ആന്ധ്രയില്‍ നിന്ന് സിമന്റ് കയറ്റി അമിത വേഗതയില്‍ വന്ന ലോറി നിയന്ത്രണം വിട്ട് മറ്റുവാഹനങ്ങളിലേക്ക് ഇടിച്ചു കയറിയത്. അപകടത്തില്‍ 12 കാറുകള്‍, രണ്ട് മിനി…

Read More

ഗോവധ നിരോധന ബില്‍: സംസ്ഥാനത്ത് ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി ബിജെപി; രാജ്യം മുഴുവൻ ഗോവധം നിരോധിക്കാൻ വെല്ലുവിളിച്ച് കോൺഗ്രസ്

ബെംഗളൂരു: സംസ്ഥാനത്ത് കന്നുകാലി കശാപ്പ് നിരോധന ബില്‍ നിയമനിര്‍മാണ സഭയില്‍ അവതരിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി ബിജെപി. ബില്‍ അവതരിപ്പിക്കാന്‍, വരുന്ന ചൊവ്വാഴ്ച പ്രത്യേക സഭാസമ്മേളനം ചേരുന്നതിനായി ഗവ‍ര്‍ണറുടെ അനുമതി തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു. എന്നാല്‍ ഉപരിസഭ ചേരാന്‍ ചെയര്‍മാന്‍ തയാറാകുന്നില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കാൻ ശ്രമിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. നേരത്തെ നിയമനിര്‍മാണ സഭയില്‍ ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പേ ചെയര്‍മാന്‍ പ്രതാപ് ചന്ദ്ര ഷെട്ടി സഭ പിരിച്ചുവിട്ടിരുന്നു. ഷെട്ടിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനും ബിജെപി അനുമതി തേടിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന…

Read More

ഹോസ്റ്റലിൽ കൂടെ താമസിക്കുന്നവരുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി കാമുകന് കാഴ്ചവച്ച നഴ്സ് അറസ്റ്റിൽ.

ബെംഗളൂരു : സ്വന്തം നഗ്ന ചിത്രങ്ങൾ കാമുകീ – കാമുകൻമാർക്ക് അയച്ചു കൊടുക്കുകയും അതിനെ തുടർന്ന് പിന്നീട് ഉണ്ടാവുന്ന കേസുകളും പ്രശ്നങ്ങളും ഇപ്പോൾ സർവ്വ സാധാരണമാണ്. എന്നാൽ തൻ്റെ തന്നെ ഹോസ്റ്റലിൽ താമസിക്കുന്ന കൂട്ടുകാരികളുടെ കുളിമുറി നഗ്ന ചിത്രങ്ങൾ പകർത്തി കാമുകന് അയച്ച് കൊടുത്തി യുവതിയാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗം നഴ്സ് ആയ അശ്വനി (25) ആണ് പിടിയിലായത്. കാമുകനെ പോലീസ് വിളിപ്പിച്ചിട്ടുണ്ട്. ആശുപത്രി ഹോസ്റ്റലിലെ കുളിമുറിയിൽ മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ ഹോസ്റ്റൽ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

Read More

കൈക്കൂലി കൈപ്പറ്റുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ.

ബെംഗളൂരു: പ്രവർത്തനാനുമതി നൽകുന്ന തിലേക്കായി ഓയിൽ മിൽ പ്രവർത്തിപ്പിക്കാൻ അപേക്ഷ നൽകിയ മല്ലസാന്ദ്ര നിവാസി ജയന്ത് എന്ന വ്യക്തിയിൽ നിന്ന് കൈക്കൂലി കൈപ്പറ്റുന്നതിനിടയിൽ ബി ബി എം പിയിലെ മുതിർന്ന ഹെൽത്ത് ഇൻസ്പെക്ടർ വി ആർ പ്രവീൺ കുമാർ അഴിമതി വിരുദ്ധ അധികൃതരുടെ അറസ്റ്റിലായി. മഹാമാരിയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട ജയന്ത് സ്വന്തമായി ഒരു ഓയിൽ മിൽ തുടങ്ങാൻ പദ്ധതി ഇടുകയായിരുന്നു. ഇതിനു വേണ്ടുന്ന പ്രവർത്തന അനുമതിക്കായി ഹെൽത്ത് ഇൻസ്പെക്ടറെ സമീപിച്ചപ്പോൾ പ്രവർത്തനാനുമതി നൽകുന്നതിന് ചുരുങ്ങിയത് ഒരു മാസക്കാലയളവ് വേണ്ടിവരും എന്ന് പ്രവീൺ കുമാർ…

Read More

ബി.എം.ടി.സി-കെ.എസ്.ആർ.ടി.സി പണിമുടക്ക് തുടരുന്നു; പ്രതിരോധിക്കാൻ സ്വകാര്യബസുകൾ നിരത്തിലിറക്കാൻ സർക്കാർ ആലോചന

ബെംഗളൂരു : തൊഴിലാളി യൂണിയനുകളുടെ അപ്രതീക്ഷിതമായ പണിമുടക്ക് യാത്രക്കാരെ വലയ്ക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ബസുകളെ നിരത്തിലിറക്കി താൽക്കാലിക പരിഹാരത്തിന് സർക്കാർ ആലോചിക്കുന്നു. കഴിഞ്ഞദിവസം തുടങ്ങിയ മിന്നൽ പണിമുടക്ക് ഇതുവരെ അവസാനിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ ഇങ്ങനെയൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നത്. പണിമുടക്ക് ശനിയാഴ്ചയും തുടർന്നു. തൊഴിലാളി സംഘടനകളുടെ നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെങ്കിലും സമവായം ഉണ്ടായില്ലെങ്കിൽ തിങ്കളാഴ്ച മുതൽ സ്വകാര്യ ബസുകളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഗതാഗത മന്ത്രി ലക്ഷ്മൺ സാവഡി അഭിപ്രായപ്പെട്ടു. എന്നാൽ തൊഴിലാളി സംഘടനകളുടെ ചർച്ചയിൽ കർഷക നേതാവായ കോടി ഹള്ളി ചന്ദ്രശേഖറിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം നിരാകരിച്ചതിനെ…

Read More

പോലീസ് സഞ്ചാര സമ്പർക്ക പരിപാടി: ഇനി മുതൽ എല്ലാ രണ്ടാം ശനിയാഴ്ചയും

ബെംഗളൂരു: ഇന്നലെ വിവിധ സ്റ്റേഷനുകളിലായി നടത്തിയ സഞ്ചാര സമ്പർക്ക പരിപാടി വൻ വിജയം എന്ന് വകുപ്പ് മേധാവി. വൈറ്റ് ഫീൽഡിൽ വച്ച് നടത്തിയ ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത്‌ സഞ്ചാര സമ്പർക്ക പരിപാടിക്ക് നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്ന് കിട്ടിയതെന്ന് അഭിപ്രായപ്പെട്ടു. പൊലീസ് ഗതാഗത വിഭാഗം ജോയിൻ്റ് കമ്മീഷണർ ബി ആർ രവികാന്ത് ഗൗഡ, ഡെപ്യൂട്ടി കമ്മീഷണർ എം നാരായണ എന്നിവരും വൈറ്റ് ഫീൽഡ് ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്തിരുന്നു. ബസ്സുകളുടെയും ഓട്ടോ -ടാക്സി കളുടെയും അപക്വമായ ഓടിക്കലുകളും വേണ്ടത്ര…

Read More
Click Here to Follow Us