ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ അഹമ്മദ് പട്ടേൽ (71) അന്തരിച്ചു.
ഇന്ന് പുലർച്ചെ 3.30 ന് ഡൽഹിയിലെ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.
മകൻ ഫൈസൽ ഖാൻ ട്വിറ്ററിലൂടെയാണ് വിവരം പങ്കുവച്ചത്.
കോവിഡ് ബാധിച്ച് ആരോഗ്യസ്ഥിതി മോശമായിരുന്നു.
എന്നും നെഹ്റു കുടുംബത്തോട് അടുത്തു നിന്ന് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന അഹമ്മദ് പട്ടേൽ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.
3 തവണ ലോകസഭയിലേക്കും 5 തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട പട്ടേൽ എ.ഐ.സി.സി.ട്രഷററാണ്.
Saddened by the demise of Ahmed Patel Ji. He spent years in public life, serving society. Known for his sharp mind, his role in strengthening the Congress Party would always be remembered. Spoke to his son Faisal and expressed condolences. May Ahmed Bhai’s soul rest in peace.
— Narendra Modi (@narendramodi) November 25, 2020
ഗുജറാത്തിലെ ബറൂച്ചിൽ 1949 ൽ ആണ് പട്ടേൽ ജനിച്ചത്.1977 ൽ ഗുജറാത്തിൽ നിന്ന് ലോകസഭയിലേക്ക് ജയിച്ചു.
തുടർന്ന് രാജീവ് ഗാന്ധിയുടെ പാർലമെൻററി കാര്യ സെക്രട്ടറിയായി തുടർന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.