ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് തന്നെ തുടരുന്നത് പ്രതീക്ഷ നല്‍കുന്നു.ഇന്നത്തെ നിരക്ക് വെറും 2.12% മാത്രമാണ്. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2258 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തു. 2235 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :2235 ആകെ ഡിസ്ചാര്‍ജ് : 799439 ഇന്നത്തെ കേസുകള്‍ :2258 ആകെ ആക്റ്റീവ് കേസുകള്‍ :33320 ഇന്ന് കോവിഡ് മരണം :22 ആകെ കോവിഡ് മരണം :111369 ആകെ പോസിറ്റീവ്…
Read MoreDay: 7 November 2020
സമ്പൂര്‍ണ ദീപാവലി പടക്ക നിരോധനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്…..നിയന്ത്രണങ്ങള്‍ ഇവയാണ്..
ബെംഗളൂരു : കൊറോണ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ പടക്ക നിരോധനം ഏര്‍പ്പെടുത്താന്‍ ഉള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട്. സംസ്ഥാനത്ത് പടക്കങ്ങള്‍ പൂര്‍ണമായും നിരോധിക്കുകയാണ് എന്ന് ഇന്നലെ മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചിരുന്നു,ഉടന്‍ തന്നെ ഉത്തരവ് പുറത്ത് വരും എന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ സമ്പൂര്‍ണ നിരോധനം ഇല്ല,ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാനും വില്‍ക്കാനും ഉള്ള അനുമതി നല്‍കുന്നു. വളരെ ദോഷകരമായ രാസവസ്തുക്കളായ അലുമിനിയം,ബേരിയം,പൊട്ടാസ്യം നൈട്രേറ്റ് തുടങ്ങിയവ ഉള്‍പ്പെടാത്ത പടക്കങ്ങള്‍ ആണ് ഹരിതം എന്നാ വിഭാഗത്തില്‍ വരുന്നത്,ഇവയില്‍ സാധാരണ…
Read Moreകോവിഡ് കാലത്ത് ജോലി ചെയ്ത ബി.എം.ടി.സി. ജീവനക്കാർക്കും ബന്ധുക്കൾക്കും ഒരു സർപ്രൈസ് സമ്മാനം;നൽകുന്നതോ ഒരു മലയാളിയുടെ സ്ഥാപനം.
ബെംഗളൂരു: നഗരത്തിൽ കോവിഡ് ലോക്ക് ഡൗൺ കാലത്ത് ജോലി ചെയ്ത ബി.എം.ടി .സി.ഡ്രൈവർമാർ കണ്ടക്ടർമാർ എന്നിവർക്കും അവരുടെറ്റ അടുത്ത ബന്ധുക്കൾക്കും ഒരു സർപ്രൈസ് സമ്മാനം. മലയാളിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പ്രമോട്ടറായ ബിഡദിയിലെ വണ്ടർലാ അമ്യൂസ്മെൻ്റ് പാർക്കിലേക്കുള്ള സൗജന്യ പാസാണ് ജീവനക്കാർക്കും അടുത്ത 3 ബന്ധുക്കൾക്കും ലഭിക്കുക. മാർച്ച് – ഏപ്രിൽ മാസത്തിൽ ജോലി ചെയ്ത അനുയോജ്യരായവരെ കണ്ടെത്താൻ ബി.എം.ടി.സി.ഹെഡ് ഓഫീസിൽ നിന്നും എല്ലാ ഡിപ്പോകളിലേക്കും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഓൺലൈൻ വഴിയാണ് നാമനിർദേശം നൽകേേണ്ടത്. ഈ മാസം 11നാണ് ഇവർക്ക് അവസരം. 9 മാസത്തോളം പൂട്ടിയിട്ടതിന് ശേഷം…
Read Moreബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും; കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി എൻ.സി.ബി.
ബെംഗളൂരു : കളളപ്പണ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിക്കെതിരെ എൻസിബി നീക്കം. ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് എൻസിബിയും കോടതിയിൽ അപേക്ഷ നൽകി. ബിനീഷ് കോടിയേരിയുടെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എൻസിബിയുടെ നിർണായക നീക്കം. ബിനീഷ് ലഹരി വ്യാപാരം നടത്തിയെന്നാണ് എൻഫോഴ്സ് കണ്ടെത്തൽ. ഇതുമായിബന്ധപ്പെട്ട കേസ് വിവരങ്ങൾ ഇഡി ഓഫീസിൽ നേരിട്ടെത്തി നേരത്തെ എൻസിബി ശേഖരിച്ചിരുന്നു. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ഉച്ചയോടെ ബിനീഷിനെ ബെംഗളൂരു സെഷൻസ് കോടതിയിൽഹാജരാക്കും. ഇതിന് മുന്നോടിയായി ബിനീഷിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കേരളത്തിൽ…
Read Moreമാട്രിമോണിയൽ പോർട്ടലിലൂടെ തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ
ബെംഗളൂരു: മാട്രിമോണിയൽ പോർട്ടലിലൂടെ തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ. മാട്രിമോണിയൽ പോർട്ടലിൽ പരിചയപ്പെട്ടയാൾ വിവാഹവാഗ്ദാനം നൽകി 25 ലക്ഷംരൂപ തട്ടിയെടുത്തതായാണ് പരാതി. നഗരത്തിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന 34-കാരിയാണ് പോലീസിൽ പരാതി നൽകിയത്. സെപ്റ്റംബറിലായിരുന്നു യുവതി മാട്രിമോണിയൽ പോർട്ടലിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തത്. ഇതുകണ്ട് വിദേശത്ത് സിവിൽ കോൺട്രാക്ടറാണെന്ന് പരിചയപ്പെടുത്തി രാജ്കിഷോർ എന്നയാൾ യുവതിയുമായി അടുത്തു. തുടർന്ന് മൊബൈൽ നമ്പറുകൾ കൈമാറി. ഇതിനിടെ ബിസിനസിന്റെ ഭാഗമായി മലേഷ്യയിൽ പോകണമെന്നും ഇതിനായി സാമ്പത്തികസഹായം വേണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. തന്റെ കൈയിലുള്ള പണം സാങ്കേതിക കാരണങ്ങളാൽ…
Read Moreകനത്തമഴയിൽ മതിലിടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: കനത്തമഴയിൽ മതിലിടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. ബിഹാർ സ്വദേശിയായ കെട്ടിട നിർമാണത്തൊഴിലാളി പുരൻ പൂജാരി (19) ആണ് മരിച്ചത്. മഹാലക്ഷ്മി ലേഔട്ടിൽ വെള്ളിയാഴ്ച പുലർച്ചെ 5.30-നാണ് സംഭവം. കെട്ടിടനിർമാണം നടക്കുന്ന സ്ഥലത്തെ ഷെഡ്ഡിന്റെ ഒരു ഭാഗത്തെ മതിലാണ് ഇടിഞ്ഞത്. ഷെഡ്ഡിലുണ്ടായിരുന്ന ഭവാനി സിങ് (21), മിഥുൻ (22) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ കെട്ടിടനിർമാണ കമ്പനിയുടെ സൈറ്റിലാണ് സംഭവം.
Read More197 പുതിയ കോഴ്സുകള്‍, ഇനി കേരളത്തിൽ തന്നെ ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം
തിരുവനന്തപുരം: കേരളത്തിൽ ഇനി സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ പുതിയ 197 കോഴ്സുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. അഞ്ചു വര്‍ഷ ബിരുദ ബിരുദാനന്തര ഇന്റഗ്രേറ്റഡ് കോഴ്സുകളും ഇതില്‍ ഉള്‍പ്പെടുന്നു. 47 സര്‍ക്കാര്‍ കോളേജുകളില്‍ 49 കോഴ്സുകള്‍, 105 എയ്ഡഡ് കോളേജുകളില്‍ 117 കോഴ്സുകള്‍, എട്ടു സര്‍വകാലാശാലകളില്‍ 19 കോഴ്സുകള്‍, എട്ടു എഞ്ചിനിയറിംഗ് കോളേജുകളില്‍ 12 കോഴ്സുകള്‍ എന്നിവയാണ് പുതുതായി അനുവദിച്ചത്. 2020-21 അധ്യയന വര്‍ഷം പുതിയ കോഴ്സുകള്‍ അനുവദിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ആരംഭിക്കേണ്ട പുതിയ കോഴ്സുകള്‍ ഏതെല്ലാമായിരിക്കണമെന്ന്…
Read Moreവൈദ്യുതി നിരക്ക് വർദ്ധനവിന് പിന്നാലെ സാധാരണക്കാരന് അടുത്ത പണി വരുന്നു; വെള്ളക്കരം വർദ്ധിപ്പിക്കാൻ അനുമതി തേടി ജലവിതരണ ബോർഡ്.
ബെംഗളൂരു : കോവിഡിൽ വലഞ്ഞ് വരുമാന നഷ്ടം നേരിടുന്ന സാധാരണക്കാരന് ആദ്യ പ്രഹരം വൈദ്യുതി ബില്ലിൻ്റെ പേരിൽ ലഭിച്ചു കഴിഞ്ഞു.ഇനി അടുത്തത് അണിയറയിൽ ഒരുങ്ങുന്നതായാണ് ഏറ്റവും പുതിയ വിവരം. വെള്ളത്തിൻ്റെ വില കൂട്ടാനുള്ള അനുമതിക്കായി ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ്(ബി.ഡബ്ല്യു.എസ്.എസ്.ബി.) സർക്കാറിരെ സമീപിച്ചിരിക്കുകയാണ്. 12 ശതമാനം വർദ്ധനവ് ആണ് ആവശ്യപ്പെടുന്നത്. ആപേക്ഷ സർക്കാർ അംഗീകരിച്ചാൽ കുടിവെള്ളത്തിന് അധിക തുക നൽകേണ്ടി വരും. ഇപ്പോൾ വീടുകളിലേക്കുള്ള 8000 ലിറ്റർവരെ വെള്ളത്തിന് ലിറ്ററിന് ഏഴു രൂപവെച്ചാണ് ഈടാക്കുന്നത്. 8001 മുതൽ 25,000 ലിറ്റർവരെ 11…
Read More