നഗരത്തിലെ ആകെ മരണം 3000 കടന്നു; 50 ലക്ഷം കടന്ന് കോവിഡ് ടെസ്റ്റുകൾ

ബെംഗളൂരു : കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇതുവരെ 50 ലക്ഷം കടന്ന് കോവിഡ് ടെസ്റ്റുകൾ. ബെംഗളൂരു നഗര ജില്ലയിൽ ആകെ മരണം 3000 കടന്നു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം : 125(130) ആകെ കോവിഡ് മരണം : 9119(8994) ഇന്നത്തെ കേസുകള്‍ : 8793(10070) ആകെ പോസിറ്റീവ് കേസുകള്‍ : 620630(611837) ആകെ ആക്റ്റീവ് കേസുകള്‍ : 111986(110412) ഇന്ന് ഡിസ്ചാര്‍ജ് :7144(8890) ആകെ ഡിസ്ചാര്‍ജ് : 499506(492412) തീവ്ര…

Read More

യെ​ല​ഹ​ങ്ക​യി​ൽ വൻ പൊട്ടിത്തെറി; 15 പേർക്ക് പരിക്ക്, ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​തരം

ബെംഗളൂരു: യെ​ല​ഹ​ങ്ക​യി​ൽ വൻ പൊട്ടിത്തെറി; 15 എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക് പരിക്ക്, ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​തരം. വൈദ്യുത നി​ല​യ​ത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. യെ​ല​ഹ​ങ്ക​യി​ൽ ക​ർ​ണാ​ട​ക പ​വ​ർ ട്രാ​ൻ​സ്മി​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ (കെ​പി​ടി​സി​എ​ൽ) വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നുണ്ടായ അപകടത്തിൽ 15 എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കാണ് പ​രി​ക്കേ​റ്റത്. വാ​ത​ക ചോ​ർ​ച്ച​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പ​രി​ക്കേ​റ്റ​വ​രെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​തി​ൽ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. സുവർണ ന്യൂസ് പുറത്ത് വിട്ട വീഡിയോ:  

Read More

ബെംഗളൂരു കലാപം;കോൺഗ്രസിനും എസ്.ഡി.പി.ഐക്കും ബന്ധമെന്ന് ബി.ജെ.പി.യുടെ അന്വേഷണത്തിലെ കണ്ടെത്തൽ.

ബെംഗളൂരു : ആഗസ്ത് 11 ന് ഡി.ജെ.ഹള്ളി, കെ.ജി. ഹളളി പോലീസ് സ്റ്റേഷൻ അതിർത്തികളിൽ ഉണ്ടായ കലാപം കോൺഗ്രസും എസ്.ഡി.പി.ഐ.യും ചേർന്ന് ആസൂത്രിതമായി നടത്തിയതാണെന്ന് ബി.ജെ.പി.നിയോഗിച്ച പ്രത്യേക സമിതിയുടെ കണ്ടെത്തൽ. എംഎൽഎയും സംസ്ഥാന പാർട്ടി ഉപാദ്ധ്യക്ഷനുമായ അരവിന്ദ് ലിംബവാലിയുടെ നേതൃത്വത്തിൽ 6 പേർ അടങ്ങുന്ന സമിതി യുടെ കണ്ടെത്തലുകൾ സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലിന് സമർപ്പിച്ചു. എം.എൽ.എ.യുടെ വീടിനുനേരെ ആക്രമണമുണ്ടായപ്പോൾ കോൺഗ്രസ് നേതാക്കൾ എന്തുകൊണ്ട് സഹായത്തിനെത്തിയില്ലെന്ന് അരവിന്ദ് ലിംബാവലി ചോദിച്ചു. അധികാരത്തിനു വേണ്ടിയുള്ള കോൺഗ്രസിന്റെ അത്യാഗ്രഹവും എസ്.ഡി.പി.ഐയുടെ രോഷവുമാണ് അക്രമസംഭവങ്ങളിലേക്കു നയിച്ചതെന്ന് നളീൻ…

Read More

സംസ്ഥാനത്തെ സ്കൂളുകൾ തിടുക്കത്തിൽ തുറക്കില്ല; വിദ്യാഭ്യാസ മന്ത്രി

ബെംഗളൂരു: സംസ്ഥാനത്തെ സ്‌കൂളുകൾ ഈ അധ്യയനവർഷം തുറന്നു പ്രവർത്തിക്കുന്ന കാര്യത്തിൽ തിടുക്കം കാട്ടില്ലന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് മന്ത്രി പറഞ്ഞു. രക്ഷിതാക്കളിൽ വലിയൊരു വിഭാഗവും ഇപ്പോഴത്തെ സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുന്നത് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസരംഗത്തെ വിദഗ്ധരുമായും രക്ഷിതാക്കളുമായും സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടത്തിവരുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഒക്ടോബർ അഞ്ചിനുശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. അതേസമയം, സ്‌കൂളുകൾ തുറക്കാത്തത് ജോലിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ സ്കൂൾ അധ്യാപകർ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. സ്‌കൂളുകൾ തുറന്നില്ലെങ്കിൽ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടേണ്ടിവരുന്ന…

Read More

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപിനും ഭാര്യയ്ക്കും കോവിഡ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും ക്വാറന്റീനിലാണ്. രോഗം സ്ഥിരീകരിച്ചതായി ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. Tonight, @FLOTUS and I tested positive for COVID-19. We will begin our quarantine and recovery process immediately. We will get through this TOGETHER! — Donald J. Trump (@realDonaldTrump) October 2, 2020

Read More

മാസ്‌ക് ധരിച്ചില്ലങ്കിൽ 1000 രൂപ പിഴയുൾപ്പടെ മറ്റ്‌ നിയന്ത്രണങ്ങളും കർശനമാക്കുന്നു

ബെംഗളൂരു: നിയന്ത്രണങ്ങൾ കർശനമാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴ നഗരമേഖലകളിൽ 200 രൂപയിൽനിന്ന് 1,000 ആക്കി. എന്നാൽ 500 രൂപയാണ് ഗ്രാമീണ മേഖലകളിൽ പുതുക്കിയ പിഴ. ബി.ബി.എം.പി. നിയോഗിച്ച മാർഷൽമാർക്കും പോലീസുകാർക്കുമാണ് മുഖാവരണങ്ങൾ ധരിക്കാത്തവരിൽനിന്ന് പിഴയീടാക്കാനുള്ള ചുമതല. കടകളിലും മറ്റു സംസ്ഥാപനങ്ങളിലും സാമൂഹികാകലം പാലിച്ച് നിൽക്കാനുള്ള അടയാളങ്ങൾ വരച്ചിട്ടുണ്ടെങ്കിലും വലിയൊരു വിഭാഗവും ഇതു പാലിക്കാൻ തയ്യാറാകുന്നില്ല. നിയന്ത്രണങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കും കടകൾക്കുമെതിരെ നടപടി സ്വീകരിക്കാനും തീരുമാനമുണ്ട്. പോലീസിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും. വിവാഹം ഉൾപ്പെടെയുള്ള…

Read More
Click Here to Follow Us