ബെംഗളൂരു : നഗരത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയിൽ നിരവധി നാശനഷ്ടങ്ങൾ രേഖപ്പെടുത്തി.
നഗരങ്ങളിലെ വിവിധ സ്ഥലങ്ങളിലായി 70 ൽ അധികം മരങ്ങൾ കടപുഴകിയതായാണ് കണക്ക്.
വെള്ളം കയറി 100ൽ അധികം വാഹനങ്ങൾ നശിച്ചു.
ഹൊറമാവു, കോറമംഗല, എച്ച്.ബി.ആർ.ലേഔട്ട്, എച്ച്.എസ്.ആർ.ലേഔട്ട്, കെ.ആർ.പുര, ഇ.ജി. പുര തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിർത്തിയിട്ട വാഹനങ്ങൾ ആണ് നശിച്ചത്.
നിരവധി റോഡുകളിൽ വെള്ളം കയറി ,ഇന്നലെ രാത്രി വിവിധ സ്ഥലങ്ങളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
ഹൊറമാവിൽ റോഡിൽ കയറിയ വെള്ളം തിരിച്ചു വിടാനുള്ള ശ്രമങ്ങൾ ഇപ്പോഴും ബി.ബി.എം.പി. തുടരുകയാണ്.
100 മില്ലി മീറ്ററിൽ അധികം മഴ ലഭിച്ച 15 വാർഡുകളിൽ ആണ് മഴക്കെടുതി കൂടുതൽ.
നാഗെനെഹള്ളി (125), യെലഹങ്ക,ബാട്യരായണപുര (125.5), മഹാദേവ പുര, കെ.ആർ.പുര (128.5), യശ്വന്ത്പുര, രാജരാജേശ്വരി നഗർ (129.5), ചൊക്ക സാന്ദ്ര (132), കുശാൽ നഗർ (136) മില്ലിമീറ്റർ എന്നിങ്ങനെയാണ് ലഭിച്ച മഴയുടെ അളവ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.