ബെംഗളൂരു:റേഷന്‍ കടകള്‍ക്കു മുന്നില്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനും 24 മണിക്കൂറും ഭക്ഷ്യധാന്യ ലഭ്യത ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്ത് റൈസ് ഡിസ്‌പെന്‍സിങ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി കെ. ഗോപാലയ്യ.
റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊതുവിതരണ സംവിധാനത്തിലൂടെ അരി ലഭ്യമാക്കാന്‍ റൈസ് ഡിസ്‌പെന്‍സിങ് മെഷീനുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും.
റൈസ് എടിഎമ്മുകള്‍ എന്ന പേരിലാവും ഇവ അറിയപ്പെടുക.
പകല്‍ സമയത്ത് ജോലിക്ക് പോകേണ്ടതിനാല്‍ റേഷന്‍ കടകളില്‍ പോകാന്‍ സമയം ലഭിക്കാത്ത ദാരിദ്ര്യ രേഖയ്ക്ക് താഴെ (ബിപിഎല്‍) യുള്ളവരെ മുന്നില്‍ക്കണ്ടാണ് പദ്ധതിക്ക് തുടക്കമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
കോവിഡ് ലോക്ക്ഡൗണിനിടെ ഇന്‍ഡോനീഷ്യയും വിയറ്റ്‌നാമും റൈസ് എടിഎമ്മുകള്‍ സ്ഥാപിച്ച് ജനങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കിയിരുന്നു. ആ മാതൃകയാണ് കര്‍ണാടകയും പിന്തുടരാന്‍ ഒരുങ്ങുന്നത്. പരീക്ഷണാര്‍ഥം രണ്ട് റൈസ് എടിഎമ്മുകളാവും ആദ്യം സ്ഥാപിക്കുക.
പദ്ധതി വിജയകരമാണെന്ന് കണ്ടാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവ വ്യാപിപ്പിക്കും.
നൂറ് കിലോയും 500 കിലോയും വീതം അരി സംഭരിക്കാന്‍ ശേഷിയുള്ള രണ്ടുതരം മെഷീനുകളാവും സ്ഥാപിക്കുക.
മെഷിനില്‍ നാണയമിട്ടാല്‍ ആവശ്യക്കാര്‍ക്ക് നിശ്ചിത അളവില്‍ ധാന്യം ലഭിക്കും.
ബാങ്ക് എടിഎമ്മുകളിലേതിന് സമാനമായ ബയോ മെട്രിക് സംവിധാനമോ സ്മാര്‍ട്ട് കാര്‍ഡോ ഗുണഭോക്താക്കള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ ഓരോ അംഗങ്ങള്‍ക്കും കര്‍ണാടക സര്‍ക്കാര്‍ അന്നഭാഗ്യ പദ്ധതി പ്രകാരം 2013 മുതല്‍ അഞ്ച് കിലോ അരി വീതം നല്‍കുന്നുണ്ട്.
എപിഎല്‍ വിഭാഗക്കാര്‍ക്ക് കിലോയ്ക്ക് 15 രൂപ നിരക്കിലും അരി ലഭ്യമാക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.