ആകെ കോവിഡ് രോഗികൾ 3.5 ലക്ഷത്തിന് മുകളിൽ! ആകെ ഡിസ്ചാർജ് 2.5 ലക്ഷത്തിന് മുകളിൽ; ആകെ ആക്റ്റീവ് കേസുകൾ 90999…

ബെംഗളൂരു : ഇന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 9058 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :135 ആകെ കോവിഡ് മരണം : 5837 ഇന്നത്തെ കേസുകള്‍ : 9058 ആകെ പോസിറ്റീവ് കേസുകള്‍ : 351481 ആകെ ആക്റ്റീവ് കേസുകള്‍ : 90999 ഇന്ന് ഡിസ്ചാര്‍ജ് : 5159 ആകെ ഡിസ്ചാര്‍ജ് : 254626 തീവ്ര പരിചരണ വിഭാഗത്തില്‍ : 762 കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -2979477

Read More

മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ ഈശ്വരപ്പയ്ക്ക് കോവിഡ്

ബെംഗളൂരു: മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ ഈശ്വരപ്പയ്ക്ക് കോവിഡ്. KS Eshwarappa, Karnataka Rural Development and Panchayat Raj Minister tests positive for #COVID19. (File pic) pic.twitter.com/abfdgR1bWq — ANI (@ANI) September 1, 2020 ഗ്രാമവികസന മന്ത്രി കെ എസ് ഈശ്വരപ്പയുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇതോടെ യെഡിയൂരപ്പ മന്ത്രിസഭയില്‍ കോവിഡ് ബാധിച്ച മന്ത്രിമാരുടെ എണ്ണം ഏഴായി. ഇന്നലെ വനിതാ ശിശുക്ഷേമ മന്ത്രി ശശികല ജോലെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമേ കഴിഞ്ഞ മാസം മുഖ്യമന്ത്രി യെഡിയൂരപ്പ, ആരോഗ്യമന്ത്രി…

Read More

നിയന്ത്രണങ്ങൾ നീക്കാനുളള തീരുമാനം; പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്

ജനീവ: കോവിഡ് വ്യാപനം മൂലം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാനുളള വിവിധ രാജ്യങ്ങളുടെ തീരുമാനം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. We are 8 months into the #COVID19 pandemic & we understand that people are tired & yearn to get on with their lives, but no country can just pretend the pandemic is over. This virus spreads easily, & we all must remain serious about suppressing…

Read More

‘സിനിമാ മേഖലയിൽ ഒട്ടേറെപ്പേർ ലഹരിമരുന്ന് ഉപയോഗിക്കുന്നു’: ഇന്ദ്രജിത്ത്

ബെംഗളൂരു: കന്നഡ സിനിമയിൽ ഒട്ടേറെപ്പേർ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷിന്റെ പരാമർശത്തിൽ കൂടുതൽ വിശദീകരണം തേടി സെൻട്രൽ ക്രൈംബ്രാഞ്ച് ആന്റി നാർകോട്ടിക്സ് വിഭാഗം. I have revealed information about involvement of 10-15 actors & other powerful people in drug racket to CCB with videos and other information that I had. I have provided evidence, peddlers names, places including other contents to CCB: Indrajith Lankesh, Kannada filmmaker…

Read More

കോവിഡ് ബാധിച്ച് മുതലാളി മരിച്ചു; 20 ലക്ഷത്തിന്റെ ആഭരണങ്ങളും പണവുമായി തൊഴിലാളി മുങ്ങി

ബെംഗളൂരു: കോവിഡ് ബാധിച്ച് മുതലാളി മരിച്ചു; 20 ലക്ഷത്തിന്റെ ആഭരണങ്ങളും പണവുമായി തൊഴിലാളി മുങ്ങി. ഹാസന്‍ ജില്ലയിലെ കൊണാനൂരിലാണ് സംഭവം. മോഷണം നടത്തിയ യുവാവ് പോലീസിന്റെ പിടിയിലായി. 39 കാരനായ എച്ച് ആര്‍ വെങ്കിടേഷ് എന്ന തൊഴിലാളിയാണ് അറസ്റ്റിലായത്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തൊഴിലാളിയായ വെങ്കിടേഷിനെ ബസവപന്ത ബസ് സ്റ്റാന്‍ഡില്‍ നിന്നും പിടികൂടിയത്. ഇയാളില്‍ നിന്നും 450 ഗ്രാം സ്വര്‍ണാഭരണങ്ങളും3 കിലോ വെള്ളിയും 20,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. 68 കാരനായ ലവകുമാര്‍ ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തോളമായി കിടപ്പിലായിരുന്നു. പുരോഹിതന്‍ കൂടിയായ ലവകുമാര്‍,…

Read More

ഇന്ന് മുതൽ കെ.ആർ.മാർക്കറ്റും കലാശിപ്പാളയം മാർക്കറ്റും തുറക്കും

ബെംഗളൂരു: ഇന്ന് മുതൽ കെ.ആർ.മാർക്കറ്റും കലാശിപ്പാളയം മാർക്കറ്റും തുറക്കും. Bengaluru's KR Market and Kalasipalya market to open for traders and customers from today: Bruhat Bengaluru Mahanagara Palike (BBMP) #Karnataka — ANI (@ANI) September 1, 2020 ആഗസ്ററ് മാസമാദ്യം നിബന്ധനകളോടെ ഭാഗികമായി പ്രവർത്തനം തുടങ്ങിയ ചികപേട്ട് മാർക്കറ്റും പൂർണതോതിൽ തുറന്നു പ്രവർത്തിക്കാൻ അവസരം ഒരുക്കും. ലോക്ഡൗണിനെ തുടർന്നു മാർച്ച് 24 നാണ് ബെംഗളൂരുവിലെ പ്രധാന മാർക്കറ്റുകളായ കലാശി പാളയവും കെ.ആർ.മാർക്കറ്റും അടച്ചിട്ടത്. പിന്നീട് ഘട്ടം ഘട്ടമായി…

Read More

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്കാരം ഇന്ന്

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്കാരം ഇന്ന് നടക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നത സമിതിയുടെ അനുമതി ലഭിച്ചാൽ പ്രമുഖരായവര്‍ക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അന്തിമ ഉപചാരം അര്‍പ്പിക്കാനുള്ള അവസരം രാവിലെ 9 മണി മുതൽ ലഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകള്‍ നടക്കുക. പ്രണബ് മുഖർജിയുടെ വസതിയിൽ പൊതുദര്‍ശനം സജ്ജീകരിക്കാനാണ് ഇപ്പോള്‍ തിരുമാനിച്ചിട്ടുള്ളത്. അതേസമയം പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബർ ആറ് വരെയാണ് ദുഃഖാചരണം. ഈ കാലത്ത്…

Read More

ഇനി ആഘോഷക്കാലം ! പബ്ബുകളും മദ്യശാലകളും ഇന്നു മുതൽ പ്രവർത്തിക്കും.

ബെംഗളൂരു : 5 മാസത്തിന് ശേഷം സംസ്ഥാനത്തെ ബാറുകളും, പബ്ബുകളും, ക്ലബുകളും, മറ്റു വിധ മദ്യശാലകളും ഇന്ന് തുറക്കുന്നു. കർശന നിർദ്ദേശത്തോടെയാണ് മദ്യശാലകൾക്ക് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. ആകെ ഉള്ള ഇരിപ്പിടങ്ങളിൽ പകുതി (50%) പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഓരോ ഇരിപ്പിടവും തമ്മിൽ 6 അടിയെങ്കിലും ദൂരം ഉറപ്പാക്കണം. അകത്ത് കയറുന്നതിന് മുന്പ് കൈ ശുദ്ധി വരുത്താൻ സാനിറ്റൈസർ സൗകര്യം ഉണ്ടായിരിക്കണം. മുഖാവരണം ഉറപ്പാക്കണം. ഓരോ ഉപഭോക്താവ് പോകുന്നതിന് ശേഷം മേശയും മറ്റും സാനിറ്റൈസ് ചെയ്യണം. ജീവനക്കാർ മുഖാവരണവും കയ്യുറയും ധരിച്ചിരിക്കണം. എ.സി. ഉള്ള…

Read More
Click Here to Follow Us