ഇനി ആഘോഷക്കാലം ! പബ്ബുകളും മദ്യശാലകളും ഇന്നു മുതൽ പ്രവർത്തിക്കും.

ബെംഗളൂരു : 5 മാസത്തിന് ശേഷം സംസ്ഥാനത്തെ ബാറുകളും, പബ്ബുകളും, ക്ലബുകളും, മറ്റു വിധ മദ്യശാലകളും ഇന്ന് തുറക്കുന്നു.

കർശന നിർദ്ദേശത്തോടെയാണ് മദ്യശാലകൾക്ക് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്.

ആകെ ഉള്ള ഇരിപ്പിടങ്ങളിൽ പകുതി (50%) പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ.

ഓരോ ഇരിപ്പിടവും തമ്മിൽ 6 അടിയെങ്കിലും ദൂരം ഉറപ്പാക്കണം.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

അകത്ത് കയറുന്നതിന് മുന്പ് കൈ ശുദ്ധി വരുത്താൻ സാനിറ്റൈസർ സൗകര്യം ഉണ്ടായിരിക്കണം.

മുഖാവരണം ഉറപ്പാക്കണം.

ഓരോ ഉപഭോക്താവ് പോകുന്നതിന് ശേഷം മേശയും മറ്റും സാനിറ്റൈസ് ചെയ്യണം.

ജീവനക്കാർ മുഖാവരണവും കയ്യുറയും ധരിച്ചിരിക്കണം.

എ.സി. ഉള്ള സ്ഥലമാണെങ്കിൽ 24-30 ഡിഗ്രിയിൽ താപനില നിലനിർത്തണം.

കോൺടാക്റ്റ്ലെസ് പേമെൻ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts