ബെംഗളൂരു: ഓണത്തെക്കുറിച്ചോർക്കുമ്പോൾ ആദ്യം മലയാളിയുടെ മനസ്സിലെത്തുക നാലുകൂട്ടം പ്രഥമനും ശർക്കരവരട്ടിയും അവിയലുമൊക്കെയുള്ള കൊതിപ്പിക്കുന്ന സദ്യയാണ്.
ബെംഗളൂരു മലയാളികൾക്ക് നാട്ടിലെ സദ്യയുടെ രുചി ഒട്ടും കുറയ്ക്കാതെ സ്വദോടെ മുമ്പിലെത്തിച്ചിരുന്നത് ഇവിടത്തെ മലയാളി ഹോട്ടലുകളാണ്. എന്നാൽ ഇത്തവണ രുചിപ്പെരുമയൊരുക്കാൻ പ്രധാന ഹോട്ടലുകളൊന്നുമില്ല.
കോവിഡ് പശ്ചാത്തലത്തിൽ ബഹുഭൂരിപക്ഷം ഹോട്ടലുകളും താത്‌കാലികമായി പ്രവർത്തനം നിർത്തി. പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ ഓണസദ്യയൊരുക്കാൻ ജീവനക്കാരുമില്ല. പകുതിയിലേറെ ജീവനക്കാരും നാട്ടിലേക്ക് തിരിച്ചുപോയി.
http://88t.8a2.myftpupload.com/archives/2693
നാട്ടിൽനിന്ന് എണ്ണംപറഞ്ഞ പാചകക്കാരെ വരുത്തി സദ്യയൊരുക്കിനൽകിയിരുന്ന ഹോട്ടലുകളും മെസ്സുകളും നഗരത്തിലുണ്ട്. 1000 മുതൽ 1500 പേർക്ക് വരെയാണ് തിരുവോണനാളിൽ ഇവർ സദ്യയെത്തിച്ചിരുന്നത്.
വിവിധസ്ഥാപനങ്ങളിലും കമ്പനികളിലുമെല്ലാം ഓണാഘോഷവും ഓണസദ്യയുമെല്ലാം നടക്കുന്നത് ഈ ദിവസങ്ങളിലാണ്. എന്നാൽ ഇത്തവണ നാട്ടിൽനിന്ന് പാചകക്കാരെ കൊണ്ടുവരാൻ ഹോട്ടലുടമകളൊന്നും തയ്യാറല്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
ഒട്ടുമിക്ക മലയാളികളും നാട്ടിലേക്ക് തിരിച്ചുപോയതോടെ ഓണസദ്യയ്ക്ക് ഓർഡർ ലഭിക്കുമോയെന്ന ആശങ്കയുമുണ്ട്. ഓണക്കാലത്തുമാത്രം സദ്യയുണ്ടാക്കി വിതരണംചെയ്തിരുന്ന മലയാളികൾക്കും കോവിഡ് തിരിച്ചടിയായിരിക്കുകയാണ്.
http://88t.8a2.myftpupload.com/archives/6881
വരുമാനത്തിന്റെ വലിയൊരുഭാഗവും ലഭിക്കുന്നത് ഓണക്കാലത്താണെന്ന് മലയാളി കാറ്ററിങ്ങ് സർവീസുകാർ പറയുന്നു. വർഷങ്ങളായി ഹോട്ടൽരംഗത്തുള്ളവർപോലും ഇത്തരമൊരു അനുഭവം നേരിടുന്നത് ആദ്യമാണ്.
പക്ഷെ സംസ്ഥാന സർക്കാർ യാത്രാ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടെ ഒരൽപം പ്രതീക്ഷയിലാണ് നഗരത്തിൽ ഇപ്പോഴുള്ള ചില മലയാളികൾ. നഗരത്തിൽ ഇത്തവണ ഓണസദ്യ എവിടെ കിട്ടുമെന്നറിയാനുള്ള അന്വേഷണത്തിലാണ് ഇവർ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.