ബെംഗളുരു : നഗരത്തിലെ ആദ്യത്തെ റിംഗ് റോഡ് ഇന്നത്തെ ഇന്നര്‍ റിംഗ് റോഡ് ആണ്,നഗരം വീണ്ടും വികസിച്ചപ്പോള്‍ മറ്റൊരു റോഡ് നഗര പരിധിക്ക് പുറത്ത് നിര്‍മിച്ചു.
സില്‍ക്ക് ബോര്‍ഡ്,മാറാത്ത ഹള്ളി,ടിന് ഫാക്ടറി വഴിയുള്ള ഔട്ടര്‍ റിംഗ് റോഡ്,ഇതിലും തിരക്ക് കുറയുന്നില്ല,നഗരത്തില്‍ കയറാതെ ദൂര യാത്ര വാഹനങ്ങള്‍ക്ക് പോകണം എങ്കില്‍ ഒരു റോഡ് കൂടി നിര്‍മിച്ചു,നന്ദി ഇന്‍ഫ്ര കോറിഡോര്‍ എന്റര്‍പ്രൈസസ് (എന്‍.ഐ.സി.ഇ) നിര്‍മിച്ച “നൈസ്” റോഡ്.
ഇപ്പോള്‍ അതിനും പുറത്ത് മറ്റൊരു റോഡ് കൂടി നിര്‍മിക്കാന്‍ ഉള്ള ശ്രമത്തില്‍ ആണ് സര്‍കാര്‍ ,അതാണ് പെരിഫെരല്‍ റിംഗ് റോഡ്.
എന്നാല്‍ പദ്ധതി കുറെ കാലമായി വിവാദത്തില്‍ ആണ്,എന്നാല്‍ വിവാദമായ പെരിഫെറൽ റിങ് റോഡ് പദ്ധതി നടപ്പാക്കാൻ പൊതുജനാഭിപ്രായം സ്വരൂപിക്കാൻ ബെംഗളുരു വികസന അതോറിറ്റി(ബിഡിഎ) പൊതുയോഗം സംഘടിപ്പി തുമകൂരു റോഡിനെയും ഹൊസൂർ റോഡിനെയും ബന്ധിപ്പിക്കുന്ന 8 വരി പാത നിർമാണത്തിനു 33838 മരങ്ങൾ മുറിക്കേണ്ടി വരുമെന്നതിനാൽ യോഗത്തിനെതിരെ പ്രതിഷേധവും ഉയർന്നത്.
നിലവിലെ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് തള്ളി, പദ്ധതിക്കു പുതിയ രൂപരേഖ തയാറാക്കണമെന്നു പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ യോഗം
റദ്ദാക്കാൻ വനംമന്ത്രി ആനന്ദ് സിങ് നിർദേശിച്ചിരുന്നു.
ഇതു ലംഘിച്ചു യോഗം സംഘടിപ്പിച്ച ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്ന് മന്ത്രി പറഞ്ഞു.
ദൊഡ്ഡബെല്ലാപുരം റോഡിലെ കൺവൻഷൻ ഹാളിൽ കോവിഡ് ചട്ടങ്ങൾ പാലിച്ച് നടത്തിയ യോഗത്തിൽ ഏതാനും ഉദ്യോഗസ്ഥരും വിവിധ സംഘടന പ്രതിനിധികളും ഉൾപ്പെടെ 50 പേർ മാത്രമാണ് പങ്കെടുത്തത്.
കോവിഡ് നിയന്ത്രണങ്ങളാണ് കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ തടസ്സമായതെന്നും സെപ്റ്റംബർ 3നു ഓൺലൈൻ യോഗം സംഘടിപ്പിക്കുമെന്നുമാണു ബിഡിഎ വിശദീകരണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.