കോവിഡ് വാക്സിൻ റിസർച്ച് സെന്റർ ഇനി ബെംഗളൂരുവിലും

ബെംഗളൂരു: സംസ്ഥാന സർക്കാർ അമേരിക്കയിലെ സ്വകാര്യ കമ്പനിയുമായി ചേർന്ന് നഗരത്തിൽ കോവിഡ് വാക്സിൻ റിസർച്ച് സെന്റർ സ്ഥാപിക്കാൻ ഒരുങ്ങുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള ഗവേഷണവും വാക്സിൽ വികസിപ്പിക്കാനുള്ള ഗവേഷണവുമാണ് ഈ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.

അമേരിക്കയിലെ അറ്റ്‌ലാന്റ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇമോറി വാക്സിൻ സെന്ററുമായി സഹകരിച്ചാണ് കേന്ദ്രം സ്ഥാപിക്കുക. കോവിഡ് പ്രതിരോധരംഗത്ത് ഗവേഷണകേന്ദ്രം സംസ്ഥാനത്തിന് നേട്ടമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ചെലവുകുറഞ്ഞ രീതിയിലുള്ള കോവിഡ് പരിശോധന സംവിധാനം ഉൾപ്പെടെ കണ്ടെത്തിയ കമ്പനിയാണ് ഇമോറി വാക്സിൽ സെന്റർ.

സജീവമായ ചില വാക്സിൻ പരീക്ഷണങ്ങളുമായും കമ്പനി സഹകരിക്കുന്നുണ്ട്. അർബുദ ചികിത്സയ്ക്കുള്ള നൂതനമാർഗങ്ങളുൾപ്പെടെ വികസിപ്പിക്കാൻ ഇത്തരം സ്ഥാപനങ്ങളുമായി സഹകരിക്കുന്നതോടെ സംസ്ഥാനത്തിന് കഴിയുമെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായണൻ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട ഓൺലൈൻ ചർച്ചകൾ ഇതിനോടകം നടന്നുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. നഗരത്തിലെ വിവിധ സ്റ്റാർട്ടപ്പ് കമ്പനികൾക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കാൻ കഴിയുന്ന ഉപകരണങ്ങൾ നിർമിക്കാൻ നേരത്തേ സർക്കാർ ആവശ്യപ്പെട്ടിരുന്നു. സ്റ്റാർട്ടപ്പുകൾ നിർമിക്കുന്ന വിവിധ ഉപകരണങ്ങൾ ഉപമുഖ്യമന്ത്രി നേരിട്ടാണ് പുറത്തിറക്കുന്നത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന കമ്പനികൾക്ക് സർക്കാർ ആവശ്യമായ സഹായങ്ങളും നൽകുന്നുണ്ട്. ഈ മേഖലയിലുള്ള ഗവേഷണത്തിന് കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us