ബെംഗളൂരു: തൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ട പണം നൽകാതിരുന്നതിനെ തുടർന്ന് പിതാവിനെ ഗുണ്ടാ സംഘത്തെക്കൊണ്ട് കൊട്ടേഷൻ നൽകി കൊലപ്പെടുത്തി മകൻ.
നഗരത്തിലെ എം.വി.നഗറിൽ താമസിക്കുന്ന പനീർ ശെൽവത്തെ കാണാതായി എന്ന നിലക്കാണ് പോലീസിന് പരാതി ലഭിക്കുന്നത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. രാമമൂർത്തി നഗർ സ്വദേശി പന്നീർ സെൽവം (52) ആണ് കൊല്ലപ്പെട്ടത്.
കേസിൽ മകൻ രാജേഷ് കുമാർ (26), ഇയാളിൽനിന്ന് പണം പറ്റി കൊലപാതകം നടത്തിയ തമിഴ്നാട് വെല്ലൂർ സ്വദേശിയും ബംഗളുരുവിൽ താമസക്കാരനുമായ പാർഥിപൻ (29), ബംഗളുരു സ്വദേശികളായ സ്മാൻലി (25), ആനന്ദ്(21) എന്നിവർ അറസ്റ്റിലായി,
10 ലക്ഷം രൂപക്കാണ് സംഘത്തിന് രാജേഷ് ക്വട്ടേഷൻ കൈമാറിയത്.
മൂന്നു ലക്ഷം രൂപ അഡ്വാൻസ് കൈപ്പറ്റിയ സംഘം വെള്ളിയാഴ്ച രാവിലെ 6.30ന് ക്ഷേത്രത്തിലേക്ക് പോയ പന്നീർ സെൽവത്തെ കാറിൽ തട്ടിക്കൊണ്ടു പാവുകയായിരുന്നു.
തുടർന്ന് കോലാറിലെ വിജനമായ പ്രദേശത്തെ യൂക്കാലി തോട്ടത്തിലെത്തിച്ച് വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കുഴിച്ചിട്ടു.
വൈകുന്നേരമായിട്ടും ഭർത്താവിനെ കാണാതായതോടെ പന്നീർ സെൽവ ത്തിന്റെ ഭാര്യ പി. റാണി പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസിൻറെ പ്രാഥമികാന്വേഷണത്തിൽ
സാമ്പത്തിക കാര്യങ്ങളെ ചൊല്ലി പിതാവും മകനും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നു എന്ന് കണ്ടെത്തി.
തുടർന്ന് രാജേഷ് കുമാറിനെ
ചോദ്യം ചെയ്തതോടെ അയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ മാർച്ചിലും പന്നീർ സെൽവത്തിനു നേരെ രാജേഷിൻറ ക്വട്ടേഷൻ പ്രകാരം ആക്രമണം നടന്നിരുന്നതായി പൊലീസ് പറഞ്ഞു.