സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു;തലക്കവേരിക്ക് സമീപം മണ്ണിടിച്ചിലില്‍ 4 പേരെ കാണാതായി.

ബെംഗളൂരു :കര്‍ണാടകയില്‍ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്നു. സംസ്ഥാനത്ത് പ്രളയ സാധ്യതയെന്നാണ് വിലയിരുത്തല്‍.

വിവിധ ജില്ലകളിലായി 9 ഇടങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായെന്നും അടിയന്തരമായി ദുരന്ത നിവാരണ നടപടികള്‍ ആരംഭിച്ചെന്നും റവന്യു മന്ത്രി ആര്‍ അശോക അറിയിച്ചു. വിവിധയിടങ്ങളില്‍ ദുരന്ത നിവാരണ ക്യാമ്പുകള്‍ തുറന്നു. കനത്ത മഴയില്‍ കുടകിലും മൈസൂരിലും സ്ഥിതി ഗുരുതരമാണെന്നാണ് വിലയിരുത്തല്‍.


കുടക് മടിക്കേരി താലൂക്കിലെ തലക്കാവേരിയില്‍ മണ്ണിടിഞ്ഞ് 4 പേരെ കാണാതായി. തലക്കാവേരിയിലെ ക്ഷേത്രത്തിലെ പ്രധാന പൂ‍ജാരിയുള്‍പ്പടെയുള്ളവരെയാണ് കാണാതായത്.

ദേശീയദുരന്ത നിവാരണ സേന സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങി. മൈസൂരു, ശിവമോഗ, ബെലഗാവി ജില്ലകളിലും കൃഷിയിടങ്ങളും വീടുകളും വെള്ളത്തിനടയിലായി. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

50 കോടി രൂപ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചു. നിലവില്‍ കര്‍ണാടകത്തിലെ 7 ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കിയ മുന്നറിയിപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us