ബെംഗളൂരു : ഇന്ന് കര്‍ണാടകയില്‍ 4764 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;സംസ്ഥാനത്ത് ഇന്ന് 55 മരണം;ബെംഗളൂരു നഗര ജില്ലയില്‍ ഇന്ന് 2050 പുതിയ രോഗികള്‍;15 മരണം. സംസ്ഥാനത്തെ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 75833 ആയി, ഇന്ന് 1780 പേര്‍ രോഗമുക്തി നേടി,ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 27239 ആയി. ആകെ ആക്റ്റീവ് കേസുകള്‍ 47069 ആയി,618 പേര്‍ ഐ.സി.യു വില്‍ ഉണ്ട്. ബെംഗളൂരു നഗര ജില്ല ഇന്ന് മരണം :15, അകെ മരണം : 735 ഇന്നത്തെ കേസുകള്‍ : 2050 ആകെ…
Read MoreDay: 22 July 2020
കര്‍ണാടകയില്‍ സര്‍ക്കാര്‍-സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനയുടെ നിരക്ക് കുറച്ചു.
ബെംഗളൂരു : കോവിഡ് പരിശോധനയുടെ നിരക്കു സര്‍ക്കാര്‍-സ്വകാര്യ ലാബുകളില്‍ കുറച്ചു. സര്‍ക്കാര്‍ ലാബുകളില്‍ 2250 ല്‍ നിന്ന് 2000 ആയും,സ്വകാര്യ ലാബുകളില്‍ 4500 ല്‍ നിന്ന് 3000 രൂപയുമായാണ് നിരക്ക് കുറച്ചത്. “ഇപ്പോള്‍ ആവശ്യാനുസരണം പരിശോധന കിറ്റുകള്‍ ലഭ്യമാണ്,അതിന്റെ വിലയും കുറഞ്ഞിട്ടുണ്ട്,അതുകൊണ്ടാണ് ഞങ്ങള്‍ പരിശോധനയുടെ നിരക്കും കുറക്കുന്നത്”സംസ്ഥാന കോവിഡ് ടാസ്ക് ഫോഴ്സിലെ അംഗമായ മെഡിക്കല്‍ വിദ്യാഭ്യസ മന്ത്രി ഡോ : കെ.സുധാകര്‍ അറിയിച്ചു. മാത്രമല്ല കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഒരു പ്രധാന മരുന്നായ “remdesivir” എല്ലാ സ്വകാര്യ ആശുപത്രികളും നിര്‍ബന്ധമായും കര്‍ണാടക സര്‍ക്കാര്‍ സ്ഥാപനമായ കര്‍ണാടക സ്റ്റേറ്റ്…
Read Moreഅതിർത്തി ചെക്പോസ്റ്റ് തുറക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്.
ബെംഗളൂരു: അതിർത്തി ചെക്പോസ്റ്റ് തുറക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. കാസർകോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡ ജില്ല ബന്ത്വാൾ താലൂക്കിലെ സരദ്ക ചെക്പോസ്റ്റ് തുറക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാനാണ് കർണാടക ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓക, ജസ്റ്റിസ് എം. നാഗപ്രസന്ന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നോട്ടീസ് പുറപ്പെടുവിച്ചത്. അതിർത്തിഗ്രാമങ്ങളിലെ യാത്ര സുഗമമാക്കാൻ ചെക്പോസ്റ്റ് തുറക്കണമെന്നാവശ്യപ്പെട്ട് കാസർകോട് സ്വദേശികൾ നൽകിയ പൊതുതാത്പര്യഹർജിയിലാണ് നോട്ടീസ്.കാസർകോട് സയ, ചവർകാട് സ്വദേശികളായ രാധാകൃഷ്ണ നായക്, സോമശേഖർ, ഇട്ടപ്പ കുളാല എന്നിവരാണ് ഹർജി നൽകിയത്. ചെക്പോസ്റ്റ് തുറക്കാൻ ദക്ഷിണ കന്നഡ…
Read Moreഐ.ടി, ബി.പി.ഒ.ജീവനക്കാര്‍ക്ക് ഡിസംബര്‍ 31വരെ’വര്‍ക്ക് അറ്റ് ഹോം’
ന്യൂഡൽഹി: ഐ.ടി ജീവനക്കാര്‍ക്കും ബി.പി.ഒ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 31 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി. നിലവില്‍ ഐ.ടി ജീവനക്കാര്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ജൂലൈ 31 വരെയാണ്. ഇതാണ് ഇപ്പോള്‍ ഡിസംബര്‍ 31 വരെ നീട്ടി ഐ.ടി കമ്പനികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുമതി നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. കൊവിഡ് രോഗ വ്യാപനം കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. വീട്ടില്‍ നിന്ന് ജോലി സുഗമമാക്കുന്നതിന് 2020 ഡിസംബര്‍ 31 വരെ മറ്റ് സേവന ദാതാക്കളുടെ നിബന്ധനകളിലും വ്യവസ്ഥകളിലും ഇളവ്…
Read Moreപൊതുപ്രവേശനപ്പരീക്ഷ: കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നെത്തി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് ക്വാറന്റീൻ ഒഴിവാക്കി
ബെംഗളൂരു: കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നെത്തി മെഡിക്കൽ കോഴ്‌സുകൾ ഒഴികെയുള്ള പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള കർണാടക പൊതുപ്രവേശനപ്പരീക്ഷ(കെ.സി.ഇ.ടി.)യെഴുതുന്ന വിദ്യാർഥികൾക്ക് ക്വാറന്റീൻ ഒഴിവാക്കി. കഴിഞ്ഞദിവസം ചേർന്ന കർണാടക പരീക്ഷാ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനമായത്. കോവിഡ് പോസിറ്റീവായി രോഗലക്ഷണമില്ലാത്ത വിദ്യാർഥികൾക്കും പരീക്ഷ എഴുതാൻ സൗകര്യമൊരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വത് നാരായൺ പറഞ്ഞു. ഇവർക്കായി അതത് ജില്ലകളിൽ പ്രത്യേക പരീക്ഷാകേന്ദ്രങ്ങൾ ഏർപ്പെടുത്താൻ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു. ഇവരെ പ്രത്യേക മുറിയിലിരുത്തിയാകും പരീക്ഷ എഴുതിക്കുക. – പരീക്ഷ ആരംഭിക്കുന്നതിന് രണ്ടുമണിക്കൂർമുമ്പ് വിദ്യാർഥികൾ പരീക്ഷാകേന്ദ്രങ്ങളിലെത്തണം –…
Read Moreനഗരത്തില്‍ ആക്റ്റീവ് കണ്ടെയിന്‍മെന്‍റ് സോണുകളുടെ എണ്ണം 9815 ആയി.
ബെംഗളൂരു: രോഗം വര്‍ധിക്കുന്നതിനു അനുസരിച്ച് നഗരത്തില്‍ ആക്റ്റീവ് കണ്ടെയിന്‍മെന്‍റ് സോണുകളുടെ എണ്ണത്തിലും വര്‍ധന,ഏറ്റവും പുതിയ ബി ബി എം പി വാര്‍ റൂം ബുള്ളറ്റിന്റെ കണക്കു അനുസരിച്ച് ഇതുവരെ യുള്ള കണ്ടെയിന്‍മെന്‍റ് സോണുകള്‍ 11637 ഉം ഇപ്പോഴത്തെ ആക്റ്റീവ് കണ്ടെയിന്‍മെന്‍റ് സോണുകള്‍ 9815 ഉം ആണ്. നഗരത്തില്‍ ഇതുവരെ 50 ല്‍ അധികം കോവിദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകളുടെ പട്ടിക താഴെ.
Read Moreകഴിഞ്ഞ ദിവസം നഗരത്തിൽ അന്തരിച്ച മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു: കഴിഞ്ഞ ദിവസം നഗരത്തിൽ അന്തരിച്ച മലപ്പുറം സ്വദേശിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. നീലസാന്ദ്ര ആനേപാളയത്ത് ഫാത്തിമ ഗിഫ്റ്റ് ഷോപ്പിന്റെ ഉടമയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ പനിയും തലകറക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു. കോവിഡ് ഫലം പോസിറ്റീവായതോടെ കുടുംബാംഗങ്ങളെ നിരീക്ഷണത്തിലാക്കി. കോവിഡ് പരിശോധനാഫലം വരുന്നതുവരെ മൃതദേഹം സൂക്ഷിക്കാൻ പല ആശുപത്രികളും കയറിയിറങ്ങിയെങ്കിലും രാത്രി ഏഴോടെയാണ് വിക്‌ടോറിയ ആശുപത്രിയിലെ മോർച്ചറിയിൽ ഇടം ലഭിച്ചത്. എ.ഐ.കെ.എം.സി.സി. നീലസാന്ദ്ര ഏരിയാ പ്രവർത്തകരാണ് ആശുപത്രിയിൽ ആവശ്യമായ നടപടികൾക്ക് നേതൃത്വം നൽകിയത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ചുമരിച്ച നാലാമത്തെ മലയാളിയാണ് ഇദ്ദേഹം. മേഴ്‌സി ഏഞ്ചൽസ്…
Read Moreഒരാഴ്ചക്കിടെ 5 തൊഴിലാളികൾ കോവിഡ് ബാധിച്ച് മരിച്ചു;അനിശ്ചിതകാല പ്രതിഷേധവുമായി പൗരകർമികർ.
ബെംഗളുരു : ഒരാഴ്ചയ്ക്കിടെ 5 തൊഴിലാളികൾ കോവിഡ് ബാധിച്ചു മരിച്ച സാഹചര്യത്തിൽ, തൊഴിൽ സുരക്ഷിതത്വം ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ബി.എം.പി പൗരകർമികർ അനിശ്ചിത കാല പ്രതിഷേധം ആരംഭിച്ചു. ശുചീകരണ ജോലികൾ തടസ്സപ്പെടുത്താതെ, ദിവസം 2 തവണ കുത്തിയിരുന്നു പ്രതിഷേധിക്കും. പ്രതിഷേധ സൂചകമായി കയ്യിൽ കറുത്തതുണിയും ചുറ്റും. കോവിഡ് സുരക്ഷാ കവചങ്ങൾ ഉറപ്പു വരുത്തുകയും ഇവ സമയാസമയങ്ങളിൽ മാറ്റി നൽകുകയും വേണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം.
Read Moreലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോഗികൾക്കും കോമൺ എൻട്രൻസ് ടെസ്റ്റ് എഴുതാം: ഉപമുഖ്യമന്ത്രി.
ബെംഗളൂരു: കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച രോഗ ലക്ഷണങ്ങൾ ഇല്ലാത്ത പരീക്ഷാർത്ഥികൾക്കും ജൂലൈ 30 നും 31 നും നടക്കുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് എഴുതാവാൻ അനുമതി നൽകും എന്ന് കർണാടക ഡെപ്യൂട്ടി സി എം ഡോക്ടർ സി എൻ അശ്വത് നാരായൺ അറിയിച്ചു. രോഗലക്ഷങ്ങൾ ഇല്ലാത്ത കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച പരീക്ഷാർത്ഥികൾക് പരീക്ഷ എഴുതുന്നതിനായി പ്രതേകം പരീക്ഷാമുറികൾ സജ്ജീകരിക്കുവാനുള്ള നിർദ്ദേശം എല്ലാ ഡെപ്യൂട്ടി കമ്മീഷ്ണർമാർക്കും നൽകിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. നിശ്ചയിച്ച പ്രകാരം ജൂലൈ 30 നും 31 നുമായി ടെസ്റ്റ് നടത്തുന്നതാണെന്നും കർണാടക…
Read More299 കിലോമീറ്റർ വേഗത്തിൽ ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിൻ്റെ മുകളിലൂടെ യുവാവിൻ്റെ ബൈക്ക് പ്രകടനം;കേസെടുത്ത് വണ്ടി പിടിച്ചെടുത്ത് പോലീസ്.
ബെംഗളൂരു: നഗരത്തിലൂടെ 299 കിലോമീറ്റര്‍ വേഗതയില്‍ ബൈക്ക് റൈഡറുടെ അഭ്യാസ പ്രകടനം. അതിവേഗതയില്‍ പൊകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒടുവില്‍ ബൈക്കും റൈഡറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരു സിറ്റി പൊലീസ് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീലാണ് സംഭവം ട്വീറ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് സംഭവം. യമഹ ആര്‍ വണ്ണിലായിരുന്നു യുവാവിന്റെ ചീറിപ്പായല്‍ ഇലക്‌ട്രോണിക് സിറ്റി ഫ്‌ലൈഓവറിലൂടെ അതിവേഗതയില്‍ പോകുന്ന ദൃശ്യങ്ങള്‍ ബൈക്ക് ഓടിച്ച യുവാവ് തന്നെയാണ് വീഡിയോ എടുത്തത്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നതാണ് യുവാവിന്റെ നടപടിയെന്ന് സന്ദീപ് പാട്ടീല്‍ ട്വീറ്റ് ചെയ്തു. ബൈക്ക്…
Read More