Deprecated: Required parameter $field_type_object follows optional parameter $field_escaped_value in /var/www/wp-content/plugins/wordroid-4-plugin/fields/cmb-field-select2.php on line 71

Deprecated: Required parameter $args follows optional parameter $depth in /var/www/wp-content/themes/dupermagpro/acmethemes/mega-menu/mega-menu.php on line 317

Deprecated: Required parameter $output follows optional parameter $depth in /var/www/wp-content/themes/dupermagpro/acmethemes/mega-menu/mega-menu.php on line 317

Deprecated: Required parameter $field_id follows optional parameter $type in /var/www/wp-content/plugins/wordroid-4-plugin/cmb2/includes/rest-api/CMB2_REST.php on line 764
അഭിമാനിക്കാം”നമ്മബെംഗളൂരു”വിലെ യുവാക്കളെ ഓര്‍ത്ത്;ഈ കോവിഡ് കാലത്ത് സിവില്‍ പോലീസ് വാര്‍ഡന്‍ മാരകാന്‍ മുന്നോട്ട് വന്നത് 13000 അധികം പേര്‍. – BengaluruVartha

അഭിമാനിക്കാം”നമ്മബെംഗളൂരു”വിലെ യുവാക്കളെ ഓര്‍ത്ത്;ഈ കോവിഡ് കാലത്ത് സിവില്‍ പോലീസ് വാര്‍ഡന്‍ മാരകാന്‍ മുന്നോട്ട് വന്നത് 13000 അധികം പേര്‍.

ബെംഗളൂരു : നഗരത്തില്‍ രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അന്യ ദേശത്ത് നിന്ന് എത്തിയ നല്ലൊരു വിഭാഗം ആളുകള്‍ സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകാന്‍ ഉള്ള തിരക്കില്‍ ആണ് അതെ സമയം,ഇക്കാലത്തും നഗരത്തില്‍ ഉള്ള സേവന തല്പരായ യുവാക്കളെ വിസ്മരിക്കാന്‍ കഴിയില്ല.

ലോക് ഡൌണ്‍ ഫലപ്രദമായി നടപ്പാക്കാൻ സിറ്റി പൊലീസ് കമ്മിഷണറുടെ ക്ഷണം സ്വീകരിച്ച് സിവിൽ പൊലീസ് വാർഡൻമാരാകാൻ മുന്നോട്ട് വന്നതുപതിമൂവായിരത്തിലേറെ പേർ.

13470 പേർ റജിസ്റ്റർ ചെയ്ത തായി അഡീഷനൽ കമ്മിഷണർ ഹേമന്ത് നിംബാൽക്കർ പറഞ്ഞു.

അലവൻസ് ഒന്നും ലഭിക്കില്ലെങ്കിലും സിവിൽ പൊലീസ് വാർഡന്റുമാരായി പ്രവർത്തിക്കാൻ രാമനഗര, തുമകൂരു ഉൾപ്പെടെ ഇതരജില്ലകളിൽ നിന്നും ഒട്ടേറെപ്പേർ അപേക്ഷിച്ചിരുന്നു.

എന്നാൽ, ബെംഗളൂരുവിൽ നിന്നുള്ളവരെ മാത്രമാണ് പരിഗണിക്കുന്നത്.

ബിബിഎംപിയുടെ 8 സോണിലും ലോക്ഡൗൺ നടപ്പാക്കാൻ ഇവർ പൊലീസിനു വേണ്ട സഹായങ്ങൾ നൽകും.

ഒട്ടേറെ പൊലീസുകാർ ഈ കോവിഡ് ബാധിക്കുകയും 50 വയസ്സിനു മുകളിലുള്ളവർക്ക് അവധി, 31 നൽകുകയും ചെയ്തതിനെ തുടർന്നു സേനയിലുണ്ടായകുറവു പരിഹരിക്കുന്നതിനു വേണ്ടിയാണിത്.

രാത്രി പട്രോളിങ്, ചെക്പോസ്റ്റ് പരിശോധന, സ്റ്റേഷൻ ഓഫിസറെ സഹായിക്കൽ, മാസ്ക് -സാമൂഹിക അകലം എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക, റോഡുകൾ ബാരിക്കേഡ് ഉപയോഗിച്ച് അടയ്ക്കുക തുടങ്ങിയവ,യാണ് വാർഡൻമാരുടെ ജോലികൾ, 22നു പുലർച്ചെ 5 വരെയാണ് ബെംഗളുരുവിൽ സമ്പൂർണ ലോക്സഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us