ബെംഗളൂരു : ബി.ബി.എം.പി കമ്മീഷണർ ബി.എച്ച്.അനിൽ കുമാറിനെ തൽ സ്ഥാനത്തു നിന്ന് നീക്കി.
റവന്യൂ ഡിപ്പാർട്ട് മെൻ്റിലെ പ്രിൻസിപ്പൽ സെക്രട്ടറിയായ മഞ്ജുനാഥ് പ്രസാദിനെ തൽസ്ഥാനത്ത് നിയമിച്ചു.
2019 ആഗസ്റ്റിൽ മഞ്ജുനാഥ് പ്രസാദിനെ മാറ്റിയാണ് അനിൽകുമാറിന് ബി.ബി.എം.പി.കമ്മീഷണറായി നിയമിച്ചത്.
പബ്ലിക്ക് എൻ്റർപ്രൈസസ് ഡിപ്പാർട്ട്മെൻ്റിലെ അഡിഷണൽ ചീഫ് സെക്രട്ടറിയായാണ് അനിൽ കുമാറിൻ്റെ പുതിയ നിയമനം.
മഞ്ജുനാഥ് ഇപ്പോൾ നിലവിലുള്ള റവന്യൂ ഡിപ്പാർട്ട്മെൻ്റിലെ പദവിക്കൊപ്പം ആണ് ബി.ബി.എം.പി. കമ്മീഷണർ ആകുന്നത്.
1994 ബാച്ച് ഐ.എ.എസ് ഓഫീസറായ മഞ്ജുനാഥ് പ്രസാദ് 2016 ഏപ്രിൽ മുതൽ 2 വർഷത്തോളും ബി.ബി.എം.പി.കമ്മീഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.