ബെംഗളുരു; ബെംഗളുരു കേന്ദ്രീകരിച്ചുള്ള തീവ്രവാദ കേസ്, ദക്ഷിണേന്ത്യയിൽ തീവ്രവാദപ്രവർത്തനങ്ങൾക്കും ആക്രമണങ്ങൾക്കും പദ്ധതിയിട്ടുവെന്ന കേസിൽ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) കുറ്റപത്രം സമർപ്പിച്ചു.
ഇത്തരത്തിൽ കർണാടകത്തിലും തമിഴ്നാട്ടിലും ആക്രമണം നടത്താനും ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്.) ആശയങ്ങൾ പ്രചരിപ്പിക്കാനും തീവ്രവാദസംഘമുണ്ടാക്കി പ്രവർത്തിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.
തീവ്രവാദ കേസിലെ മുഖ്യപ്രതി ബെംഗളൂരു ഗുരുപ്പനപ്പാളയ സ്വദേശി മെഹബൂബ് പാഷ അടക്കം 17 പ്രതികളെ ഉൾപ്പെടുത്തിയാണ് ബെംഗളൂരു എൻ.ഐ.എ. പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമം, യു.എ.പി.എ. എന്നിവയിലെ വിവിധ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയത്.
ഈ കേസിൽ ഇനിയും പിടികൂടാനുള്ള അബ്ദുൽ മതീൻ അഹമ്മദ് താഹയെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ എൻ.ഐ.എ. പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.