നഗരത്തിൽ ഇന്നലെ നാല് കോവിഡ് മരണം.36 പേർക് പുതിയതായി രോഗം സ്ഥിരീകരിച്ചു.പുറത്തു നിന്ന് എത്തിയത് ഒരാൾ മാത്രം.

ബെംഗളൂരു : നഗരത്തിൽ ഇന്നലെ നാല് കോവിഡ് മരണങ്ങളും  36 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു.ഇതോടെ നഗരത്തിൽ  കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 28 ആയി. അകെ കോവിഡ് രോഗികളുടെ എണ്ണം 617. ഇന്നലെ ആരും രോഗമുക്തി നേടിയില്ല. നഗരത്തിൽ 290 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത് .  61,65,49 വയസായ മൂന്ന് സ്ത്രീകളും ഒരു 52 വയസുകാരനുമാണ് ഇന്നലെ ബെംഗളൂരു നാഗര ജില്ലയിൽ കോവിഡ് ബാധിച് മരണപ്പെട്ടത്. ഇന്നലെ അസുഖം സ്ഥിരീകരിച്ച 36 ഇൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നും വന്നതാണ് .  അസുഖം സ്ഥിരീകരിച്ച 36 പേരിൽ 9…

Read More

ഇന്ന് നഗരത്തിൽ ചില സ്ഥലങ്ങളിൽ പകൽ മുഴുവൻ വൈദ്യുതി മുടങ്ങും;നിങ്ങളുടെ ഏരിയ പട്ടികയിലുണ്ടോ?

ബെംഗളൂരു : സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിൽ ഇന്ന് നിരവധി സ്ഥലങ്ങളിൽ പകൽ വൈദ്യുതി മുടങ്ങും. രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് വൈദ്യുതി തടസം നേരിടുക എന്ന് ബെസ്കോം അറിയിച്ചു. വൈദ്യുതി തടസം ബാധിക്കാവുന്ന സ്ഥലങ്ങളുടെ പട്ടിക താഴെ. എം.ഇ.ജി.ലേഔട്ട്, ഉദയനഗർ, വെങ്കടപ്പകോളനി, കെആർ പുരം റെയിൽവേ സ്റ്റേഷൻ മെയിൻ റോഡ്, ആന്ധ്ര കോളനി, ഗുരുവറെഡ്ഡി ലേഔട്ട്, സായി ബാബലേഔട്ട്, അനുഗ്രഹ ലേഔട്ട്, നന്ദിനി ലേഔട്ട്, വിശ്വേശ്വരയ്യലേഔട്ട്, സത്യ കോളനി, നാഗപ്പറെഡ്ഡി ലേഔട്ട്, ബി നാരായണപുര, ദർഗ മൊഹല്ല, ആർആർ ലേഔട്ട്,…

Read More

നഗരത്തിൽ വൻ ലഹരി വേട്ട;ലക്ഷങ്ങളുടെ മയക്കുമരുന്നുമായി 6 മലയാളി യുവാക്കൾ പിടിയിൽ.

ബെംഗളൂരു: നഗരത്തിൽ വൻ ലഹരി മരുന്നു വേട്ട.എട്ടുലക്ഷത്തോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളുമായി ആറു മലയാളികൾ നഗരത്തിൽ അറസ്റ്റിലായി. എൽ.എസ്.ഡി. സ്ട്രിപ്പുകൾ, എം.ഡി.എം.എ., വിവിധയിനം മയക്കുമരുന്ന് ഗുളികകൾ, കഞ്ചാവ് എന്നിവയും ഇവരിൽനിന്ന് കണ്ടെടുത്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത് എന്നാണ് വിവരം. കേരളത്തിൽനിന്ന് മയക്കുമരുന്ന് ബെംഗളൂരുവിലെത്തിച്ച് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽക്കുന്ന സംഘത്തിലെ കണ്ണികളാണിവരെന്ന് ജോയന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. കേരളത്തിലെ മൊത്ത വിതരണക്കാരിൽനിന്നാണ് ഇവർ ലഹരിവസ്തുക്കൾ സംഘടിപ്പിച്ചത്. പിന്നീട് അതിർത്തികടത്തി ബെംഗളൂരുവിലേക്ക് കൊണ്ടുവന്ന് വിൽപ്പന നടത്തിവരുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.…

Read More

നഗരത്തിൽ കണ്ടയിൻസോണുകളുടെ എണ്ണം 116 ആയി.

ബെംഗളൂരു : ജൂൺ 12 ന് ബി.ബി.എം.പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ 81 പ്രകാരം നഗരത്തിൽ പുതിയ 3 കണ്ടൈൻമെന്റ് സോണുകളുൾ കൂടെ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 116 ആയി. ബി.ബി.എം.പി. സൗത്ത്‌ ‌സോണിലെ ബി ടി എം ലേഔട്ട് മഹാദേവപുര സോണിലെ ഹോരമാവ് ബൊമ്മനഹള്ളി സോണിലെ ഹൊങ്ങസാന്ദ്ര എന്നിവയാണ് പുതയതായി പട്ടികയില്‍ ചേര്‍ത്തത്. പട്ടിക താഴെ വായിക്കാം ബൊമ്മനഹള്ളി സോണ്‍: മംഗമ്മനപ്പാളയ, ബെഗൂർ, പുട്ടേനഹള്ളി, ബോമ്മനഹള്ളി, എച്ച്എസ്ആർ ലേഔട്ട്‌, അരകരെ, യെലചെനഹള്ളി,എച് ബി ആര്‍ ലേഔട്ട്‌, കൊണാനകുന്റ…

Read More

വിമാന ടിക്കറ്റ് ബുക്കിങ്ങിൻ്റെ പേരിലുള്ള തട്ടിപ്പുകൾ തുടരുന്നു;ബനശങ്കരി സ്വദേശിയായ യുവാവിന് നഷ്ടമായത് 1 ലക്ഷം രൂപ

ബെം​ഗളുരു; പണം തട്ടുന്ന സംഘം വ്യാപകമാകുന്നു, ശ്രീലങ്കയിൽനിന്നെത്തി മുംബൈയിൽ ക്വാറന്റീനിൽ കഴിയുകയായിരുന്ന ബെംഗളൂരു സ്വദേശിയായ യുവാവിനെ വിമാനടിക്കറ്റ് ബുക്കിങ്ങിന്റെപേരിൽ കബളിപ്പിച്ച് ഒരുലക്ഷം രൂപ തട്ടിയെടുത്തു. ഇത്തരത്തിൽ ബെംഗളൂരു ബനശങ്കരി സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. കഴിഞ്ഞയാഴ്ച മറ്റൊരു ബെംഗളൂരു സ്വദേശിക്കും ബീദർ സ്വദേശിക്കും സമാനമായ രീതിയിൽ പണം നഷ്ടമായിരുന്നു. പോലീസ് ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഒരാൾക്കുകൂടി പണം നഷ്ടമായ വാർത്ത പുറത്ത് വന്നിരിയ്ക്കുന്നത്. യാത്രക്കായി മുംബൈയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ പ്രമുഖ വെബ്‌സൈറ്റിൽ സ്വകാര്യ വിമാനക്കമ്പനിയുടേതെന്നപേരിൽ നൽകിയ ഫോൺ നമ്പറിൽ യുവാവ് വിളിക്കുകയും…

Read More

ലോക്ക് ഡൗണിൽ രണ്ടിടത്തായി പോയി; 7 വയസുകാരി അമ്മയെ കാണാൻ ഒറ്റക്ക് വിമാനം കയറിയെത്തി

ബെംഗളൂരു : ലോക്ക് ഡൗണിൽ രണ്ടിടങ്ങളിലായിപ്പോയ കുടുംബത്തിലെ 7 വയസുകാരി ഒറ്റയ്ക്ക് വിമാനം കയറിയെത്തി, ഹൈദരാബാദിൽനിന്ന് അലയൻസ് എയർ വിമാനത്തിലെത്തിയ കുട്ടിയെ മൈസൂരു വിമാനത്താവളത്തിൽ അമ്മ സ്വീകരിച്ചു. മൂന്നുമാസത്തിനുശേഷമാണ് കുട്ടി അമ്മയുടെ അടുത്തെത്തുന്നതെന്ന് അധികൃതർ പറഞ്ഞു. വർഷങ്ങളായി മൈസൂരുവിൽ ഫാർമക്കോളജിസ്റ്റായ അർജുമാൻ ബാനുവിന്റെയും ഹൈദരാബാദിൽ ബിസിനസുകാരനായ സയ്യിദ് അബ്ദുൾ ഉമയ്യിറിന്റെയും മകളാണ് ഒറ്റയ്ക്ക് വിമാനയാത്ര ചെയ്ത് എത്തിയത്. കഴിഞ്ഞ മാർച്ചിൽ സ്കൂൾ അവധിക്ക് അച്ഛനൊപ്പം ഹൈദരാബാദിലേക്ക് പോയതായിരുന്നു. അമ്മയും സഹോദരനും മൈസൂരുവിൽ നിന്നു. പിന്നീട് ലോക്ഡൗണിൽ പെട്ടതോടെ കുടുംബം രണ്ടിടത്തായി പോകുകയായിരുന്നു. എന്നാൽ കുട്ടിയുടെ…

Read More

ലോക് ഡൗൺ വിനയായി; ഗ​ഗൻയാൻ വൈകുമെന്ന് സൂചന

ബെം​ഗളുരു; ​ഗ​ഗൻയാൻ വൈകുമെന്ന് സൂചന, മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ‘ഗഗൻയാൻ’ ദൗത്യത്തിന്റെ മുന്നോടിയായുള്ള ആളില്ലാപേടക പരീക്ഷണം വൈകിയേക്കും. കോവിഡ്-19 മഹാമാരിയെത്തുടർന്ന് ലോക്ക് ഡൗൺ‌ പ്രഖ്യാപിച്ചതാണ് ദൗത്യം വൈകാൻ കാരണമെന്ന് ഐ.എസ്.ആർ.ഒ.(ഇന്ത്യൻ ബഹിരാകാശഗവേഷണസംഘടന) വൃത്തങ്ങൾ വ്യക്തമാക്കി. മനുഷ്യ ദൗത്യത്തിന് മുൻപ് ആളില്ലാപേടകം ബഹാരാകാശത്തെത്തിച്ച്‌ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറക്കണം. ഇത്തരത്തിലുള്ള രണ്ടു പരീക്ഷണങ്ങളിലൊന്ന് ഈ വർഷം ഡിസംബറിൽ നടത്താൻ പദ്ധതിയിട്ടിരുന്നത്. പൊടുന്നനെ “കോവിഡ് കാരണം ചില ബുദ്ധിമുട്ടുകൾ വന്നിട്ടുണ്ട്. ഇപ്പോൾ ഒന്നും ഉറപ്പിച്ചുപറയാനാവില്ല. ആറുമാസത്തെ സമയമുണ്ട്” -ഐ.എസ്.ആർ.ഒ. അധികൃതർ വ്യക്തമാക്കി.

Read More

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് കോവിഡ്;കോടതി സമുച്ചയം അടച്ചു.

ബെം​ഗളുരു; കോടതിയിൽ ജോലി നോക്കിയിരുന്ന പോലീസുകാരന് കോവിഡ് -19 സ്ഥിരീകരിച്ചതിനെത്തുടർന്ന് മെയോഹാളിലെ കോടതി സമുച്ചയം രണ്ടുദിവസത്തേക്ക് അടച്ചു. കോടതിയിൽ ഫയലുകൾ എത്തിച്ചുനൽകുന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെന്നൂർ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനാണ് ബുധനാഴ്ച കോവിഡ്- 19 സ്ഥിരീകരിച്ചത്. ഇനി അണുനശീകരണത്തിനുശേഷം കോടതി തുറന്നുപ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി, ജീവൻ ബീമ നഗറിലെ പോലീസുകാരനുമായി സമ്പർക്കത്തിലുള്ളവരുടെ സ്രവങ്ങൾ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും കോവിഡ് സ്ഥിതീകരിച്ചത്. ‍‌ ഇതിനെ തുടർന്ന് ഇദ്ദേഹത്തെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനോടകം ഇദ്ദേഹവുമായി സമ്പർക്കത്തിൽവന്ന പോലീസുകാരുടെയും…

Read More

കരുതലോടെ;ലെവൽ ക്രോസിങ് ബോധവത്കരണദിനമാചരിച്ച് റെയിൽവേ

ബെം​ഗളുരു; ലോക ലെവൽക്രസോസിംങ് ദിനമാചരിച്ച് ബെം​ഗളുരു റെയിൽവേ ഡിവിഷൻ, ലോക ലെവൽക്രോസിങ് ബോധവത്കരണദിനമാചരിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷൻ ശ്രദ്ധേയമാകുന്നു. ഡിവിഷണൽ റെയിൽവേ മാനേജർ അശോക് കുമാർ വർമയുടെ നേതൃത്വത്തിൽ നടന്ന ബോധവത്കരണപരിപാടിയിൽ റോഡുയാത്രക്കാർ ലെവൽ ക്രോസ് ചെയ്യേണ്ടതെങ്ങനെയെന്നതു സംബന്ധിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു. അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ അമൻ ദീപ് കപൂർ, ഡിവിഷണൽ സേഫ്റ്റി ഓഫീസർ കെ.വി. ഗോപിനാഥ്, സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, ആർ.പി.എഫ്. എന്നിവർ ചേർന്നാണ് സുരക്ഷാ കാമ്പയിൻ സംഘടിപ്പിച്ചത്. കൂടാതെ ബോധവത്കരണത്തിനായി ലെവൽക്രോസ് ഗേറ്റുകളിൽ ബാനറുകളും പോസ്റ്ററുകളും…

Read More

കേരളത്തിൽ ഇന്ന്  78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 32 പേർ രോഗമുക്തരായി

Pinarayi+press+meet

കേരളത്തിൽ ഇന്ന്  78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം, കണ്ണൂര്‍ (ഒരാള്‍ മരണമടഞ്ഞു) ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. #GoKDirectApp ഇതില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 17, കുവൈറ്റ്- 12, സൗദി…

Read More
Click Here to Follow Us