ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ ദിവസം;ഏറ്റവും കൂടുതല്‍ പേര്‍ ഇന്ന് രോഗ മുക്തി നേടി;271 പേര്‍ക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 271 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 92 പേര്‍ ആണ്,അന്യ രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ 14. ആകെ രോഗ ബാധിതരുടെ എണ്ണം 6516 ആയി. ഇന്ന് സംസ്ഥാനത്ത് 7 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ 4 പേര്‍ മരിച്ചു, 49,61,65 എന്നീ വയസുകള്‍ ഉള്ള 3 വനിതകളും ഒരു 52 വയസുകാരനും ആണ് ഇന്ന് നഗരത്തില്‍ മരിച്ചത്. കലബുറഗിയില്‍ ഒരു 48 കാരനും 53 കാരനും മരിച്ചു.ഹസന്‍ ജില്ലയില്‍…

Read More

നഗരത്തില്‍ അടുത്ത 2 ദിവസം കൂടി മഴ പെയ്യാന്‍ സാധ്യത.

ബെംഗളുരു : ബെംഗളുരുവിൽ 2 ദിവസം കൂടി മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. വൈകിട്ടും രാത്രിയുമാണു മഴയ്ക്ക് കൂടുതൽ സാധ്യത. ഇന്നലെയും ബെംഗളുരുവിൽ പരക്കെ മഴ ലഭിച്ചിരുന്നു. വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്, വൈദ്യുതി മുടക്കം തുടങ്ങി എല്ലാ അവശ്യ സാഹചര്യങ്ങളെയും നേരിടാൻ ബിബിഎംപി കൺട്രോൾ റൂം സജ്ജമായിട്ടുണ്ട്. പരാതികൾ അറിയിക്കാൻ: 080-2266 0000 വാട്സാപ്: 9480685700. സെൻട്രൽ ഓഫിസ് നമ്പർ: 080-2222 1188; 2222 4748; 22975595, Rainfall Forecast: (2/2) Widespread moderate to heavy rains and isolated places…

Read More

മുഖ്യമന്ത്രി ഇടപെട്ടു;കെ.പി.സി.സി.അദ്ധ്യക്ഷൻ്റെ സ്ഥാനാരോഹണ ചടങ്ങിന് അനുമതി;നന്ദി പറഞ്ഞ് ഡി.കെ.ശിവകുമാർ.

ബെംഗളുരു : കെപിസിസി അദ്ധ്യക്ഷൻ ഡി.കെ.ശിവകുമാറിന്റെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങ് നടത്താൻ സർക്കാർ അനുമതി നൽകി. 14ന് ചടങ്ങ് നടത്താൻ അനുമതി തേടി കഴിഞ്ഞ ദിവസം ശിവകുമാർ സർക്കാരിനു കത്തയച്ചിരുന്നു. എന്നാൽ സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. ഇതു പ്രതികാര രാഷ്ടീയമാണെന്ന ആരോപണവുമായി കോൺഗ്രസ് മുന്നോട്ട് വന്നു. തുടർന്നാണ് ഇന്നലെ മുഖ്യമന്ത്രി യെഡിയൂരപ്പ, ഇടപെട്ട് അനുമതി നൽകിയത്, ശിവകുമാർ ട്വിറ്ററിലൂടെ യെഡിയൂരപ്പയ്ക്ക് നന്ദി രേഖപ്പെടുത്തി. സത്യപ്രതിജ്ഞയ്ക്കുള്ള പുതിയ തീയതി പാർട്ടി നേതാക്കളുമായി ചർച്ച ചെയ്ത് ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ച് 11ന് പിസിസി അദ്ധ്യക്ഷനായി നേതൃത്വം…

Read More

ബോര്‍ഡ്‌,യുണിവേഴ്സിറ്റി പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തേക്ക് യാത്ര ചെയ്‌താല്‍ ക്വാ​റ​ൻ​റീന്‍ ആവശ്യം ഇല്ല;കര്‍ണാടക സര്‍ക്കാരിന്റെ ഏറ്റവും പുതിയ യാത്ര മാര്‍ഗ നിര്‍ദേശങ്ങളും ചില സംശയങ്ങളും അവയ്ക്കുള്ള മറുപടിയും.

ബെംഗളൂരു : സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള മാ​ർ​ഗ​നി​ർ​ദേ​ശം കര്‍ണാടക സര്‍ക്കാര്‍  പു​തു​ക്കി. സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​വ​ർ സേ​വാ​സി​ന്ധു വെ​ബ് പോ​ർ​ട്ട​ലി​ൽ നി​ർ​ബ​ന്ധ​മാ​യും ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. എ​ന്നാ​ൽ, യാ​ത്രാ​പാ​സ് ആ​വ​ശ്യ​മി​ല്ല. ര​ജി​സ്​​റ്റ​ർ ചെ​യ്ത​തി​ന്‍റെ പ​ക​ർ​പ്പ് മ​തി​യാ​കും.ഇത് മുന്‍പേ അറിയിച്ചതാണ്. അ​തി​ർ​ത്തി ചെ​ക്ക് പോ​സ്​​റ്റു​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ, ബ​സ് ടെ​ർ​മി​ന​ലു​ക​ൾ, തു​റ​മു​ഖ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ല്ലാ യാ​ത്ര​ക്കാ​രി​ലും ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ന​ട​ത്തും. ബി​സി​ന​സ് ആ​വ​ശ്യ​ത്തി​ന് വ​രു​ന്ന​വ​ർ ഒ​ഴി​ച്ചു​ള്ള​വ​രു​ടെ കൈ​പ്പ​ത്തി​ക്കു പി​ന്നി​ൽ 14 ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ൻ​റീ​ൻ സ്​​റ്റാ​മ്പ് പ​തി​ക്കും. മ​ഹാ​രാ​ഷ്​​​ട്ര​യി​ൽ​നി​ന്നു​ൾ​പ്പെ​ടെ എ​ത്തു​ന്ന രോ​ഗ ല​ക്ഷ​ണ​മു​ള്ള​വ​രെ കോ​വി​ഡ് കെ​യ​ർ സെന്‍റ​റി​ലെ ഐ​സൊ​ലേ​ഷ​നി​ലേ​ക്കോ…

Read More

നഗരത്തിൽ ഇന്നലെ നാല് കോവിഡ് മരണം. 36 പേർക് പുതിയതായി രോഗം സ്ഥിരീകരിച്ചു.36 ഇൽ പുറത്തു നിന്ന് എത്തിയത് ഒരാൾ മാത്രം

ബെംഗളൂരു : നഗരത്തിൽ ഇന്നലെ നാല് കോവിഡ് മരണങ്ങളും  36 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു.ഇതോടെ നഗരത്തിൽ  കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 28 ആയി. അകെ കോവിഡ് രോഗികളുടെ എണ്ണം 617. ഇന്നലെ ആരും രോഗമുക്തി നേടിയില്ല. നഗരത്തിൽ 290 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത് .  61,65,49 വയസായ മൂന്ന് സ്ത്രീകളും ഒരു 52 വയസുകാരനുമാണ് ഇന്നലെ ബെംഗളൂരു നാഗര ജില്ലയിൽ കോവിഡ് ബാധിച് മരണപ്പെട്ടത്. ഇന്നലെ അസുഖം സ്ഥിരീകരിച്ച 36 ഇൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നും വന്നതാണ് .അസുഖം സ്ഥിരീകരിച്ച 36 പേരിൽ 9 പേരുടെ…

Read More

ഒവൈസി പങ്കെടുത്ത പരിപാടിയിൽ”പാക്കിസ്ഥാൻ സിന്ദാബാദ്”വിളിച്ച 19 കാരിക്ക് ജാമ്യം.

ബെംഗളൂരു: കഴിഞ്ഞ ഫെബ്രുവരി 20 ന് ഫ്രീഡം പാർക്കിൽ നടന്ന പൗരത്വ പ്രക്ഷോഭ റാലിക്കിടയിൽ പാക്കിസ്ഥാൻ സിന്ദാബാദ് വിളിച്ച അമൂല്യ ലിയോൺ (19) ന് കോടതി ജാമ്യം അനുവദിച്ചു. എ.എം.ഐ.എം.നേതാവ് അസദുദ്ധീൻ ഒവൈസി പങ്കെടുത്ത പരിപാടിയിൽ അദ്ദേഹം സ്റ്റേജിൽ എത്തുന്നതിന് തൊട്ടു മുൻപാണ് മൈക്കിൽ ലിയോണ വിവാദ മുദ്രാവാക്യം മുഴക്കിയത്. ഒവൈസി അടക്കമുള്ളവർ അവരെ വിലക്കുകയും മൈക്ക് പിടിച്ചു വാങ്ങാൻ ശ്രമിക്കുകയും ചെയ്തിരുന്നു. അതേ സമയം ഹുബ്ബള്ളിയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ അറസ്റ്റിലായ മൂന്നു കശ്മീരി വിദ്യാർഥികൾക്ക് കോടതി ജാമ്യം അനുവദിച്ചു. അന്വേഷണസംഘം കുറ്റപത്രം…

Read More

ബി.എം.ടി.സി.ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : കെ.ആർ.പുരത്തെ ഡിപ്പോ 24 ലെ ബി.എം.ടി.സി ഡ്രൈവർ കം കണ്ടക്ടർക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു . ഇയാളെ നഗരത്തിലെ കോവിഡ് ചികത്സയുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അസുഖം ടെസ്റ്റ് ചെയ്യുന്നതിന് മൂന്ന് ദിവസം മുൻപേ ഇയാൾ അവധിയിൽ ആയിരുന്നു എന്നും ജൂൺ 10 നു ആണ് റിസൾട്ട് പോസിറ്റീവ് ആയതെന്നും ബി എം ടി സി അറിയിച്ചു. ഇയാളുടെ കോൺടാക്ട് ട്രേസിങ്നുള്ള നടപടികൾ ആരോഗ്യ വകുപ്പ് എടുത്തു കഴിഞ്ഞു എന്നും ജോലി സ്ഥലം അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ബി എം ടി സി അറിയിച്ചു.…

Read More

നഗരത്തിൽ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം 100 കടന്നു.

ബെംഗളൂരു : ജൂൺ 11 ന് ബി.ബി.എം.പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ 80 പ്രകാരം നഗരത്തിൽ പുതിയ 27 കണ്ടൈൻമെന്റ് സോണുകളുൾ കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 112 ആയി. ബി.ബി.എം.പി. ഈസ്റ്റ്‌ സോണിലെ കാവൽ ബൈരസാന്ദ്ര,എസ്.കെ. ഗാർഡൻ, ന്യൂ തിപ്പസാന്ദ്ര ,ഗംഗ നഗർ , സംബഗിരാമ നഗർ,കുശാൽനഗർ, കമ്മനഹള്ളി,വസന്ത്നഗർ. ബൊമ്മനഹള്ളി സോണിലെ കൊണാനകുണ്ടെ,സിംഗസാന്ദ്ര,വസന്തപുര,അരീക്കെരെ, സൗത്ത് സോണിലെ ഗുരപ്പനപാളയ വിശേശ്വരപുരം,ധർമാരായ സ്വാമി നഗർ , ഹനുമന്ത് നഗർ , വെസ്റ്റ് സോണിലെ ചാമരാജ് പേട്ട്, രായപുരം ,ചിക്പെട്ട് യെലഹങ്ക…

Read More

ആയിരത്തില്‍ ഒരുവനായിരുന്നു. അനുകമ്പയുള്ള, സ്‌നേഹമുള്ള അമൂല്യമായ വ്യക്തിത്വം, ‘മേഘ്‌നയുമായി ഏറെ പ്രണയത്തിലാണെന്ന് പറഞ്ഞു, നടൻ സർജയെക്കുറിച്ച് സുഹൃത്ത്

കഴിഞ്ഞ ദിവസം അന്തരിച്ച കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയെ കുറിച്ച് നിര്‍മ്മാതാവ് യോഗീഷ് ദ്വാരകിഷ്., ചിഞ്ജീവിയും മേഘ്‌നയും ഒന്നിച്ചഭിനയിച്ച ‘ആട്ടഗാര’ ചിത്രത്തിന്റെ നിര്‍മ്മാതാവാണ് യോഗീഷ്. അച്ഛനാകാന്‍ പോകുന്ന സന്തോഷത്തിലായിരുന്നു, മേഘ്‌നയുമായി ഏറെ പ്രണയത്തിലാണെന്നും ചിരഞ്ജീവി പറഞ്ഞിരുന്നുവെന്ന് യോ​ഗീഷ്. നിര്‍മ്മാതാവിന്റെ വാക്കുകള്‍: ഇതെനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. വര്‍ഷങ്ങളായുള്ള പരിചയമാണ്. വളരെ നല്ല മനുഷ്യനായിരുന്നു. ആട്ടഗാരയുടെ കഥ ഞാന്‍ പറഞ്ഞ സമയത്ത് അദ്ദേഹം വളരെ എക്‌സൈറ്റഡ് ആയിരുന്നു, താന്‍ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. അത് ഒരു കൊമേഴ്‌സ്യല്‍ ചിത്രമായിരുന്നില്ല. പരീക്ഷണ ചിത്രമായിരുന്നു, പക്ഷേ നല്ല കാമ്പുള്ള സിനിമകള്‍…

Read More

നേരിടുന്നത് വൻ സാമ്പത്തിക ഞെരുക്കം, തൊഴിലാളികളെ കിട്ടാനില്ല; വലഞ്ഞ് ​ഹോട്ടലുടമകൾ

ബെം​ഗളുരു; അനുമതി ലഭിച്ചെങ്കിലും ഹോട്ടലുകൾ അടഞ്ഞു കിടക്കുന്നു, ലോക്ഡൗൺ ഇളവുകളെത്തുടർന്ന് നഗരത്തിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കാൻ അനുമതിലഭിച്ചെങ്കിലും പലതും അടഞ്ഞുതന്നെ കിടക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഹോട്ടലുകൾ അടച്ചിട്ടത് മൂലം സാമ്പത്തികപ്രതിസന്ധിയും തൊഴിലാളികളുടെ കുറവുമാണ് പ്രധാന കാരണമായി പറയുന്നത്. ബെം​ഗളുരുവിലെ ബൃഹത് ബെംഗളൂരു ഹോട്ടലേഴ്‌സ് അസോസിയേഷന്റെ (ബി.ബി.എച്ച്.എ.) കണക്കനുസരിച്ച് 25 ശതമാനത്തോളം ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കുന്നില്ലെന്നാണ് വിവരം പുറത്ത് വരുന്നത്. എന്നാൽ ഇതിൽപലതും കോറമംഗല, ഇന്ദിരാനഗർ, എച്ച്.എസ്.ആർ. ലേഔട്ട്, ഔട്ടർ റിങ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ ചെറുകിട ഭക്ഷണശാലകളാണ്. കൊറോണ വരുത്തിയ പ്രതിസന്ധികാരണം…

Read More
Click Here to Follow Us