ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ ദിവസം;ഏറ്റവും കൂടുതല്‍ പേര്‍ ഇന്ന് രോഗ മുക്തി നേടി;271 പേര്‍ക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു.

ബെംഗളൂരു : ഇന്ന് കർണാടകയിൽ 271 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ 92 പേര്‍ ആണ്,അന്യ രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ 14.

ആകെ രോഗ ബാധിതരുടെ എണ്ണം 6516 ആയി.

ഇന്ന് സംസ്ഥാനത്ത് 7 മരണം റിപ്പോര്‍ട്ട് ചെയ്തു.ബെംഗളൂരു നഗര ജില്ലയില്‍ 4 പേര്‍ മരിച്ചു,

49,61,65 എന്നീ വയസുകള്‍ ഉള്ള 3 വനിതകളും ഒരു 52 വയസുകാരനും ആണ് ഇന്ന് നഗരത്തില്‍ മരിച്ചത്.

  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ

കലബുറഗിയില്‍ ഒരു 48 കാരനും 53 കാരനും മരിച്ചു.ഹസന്‍ ജില്ലയില്‍ ഒരു 60 കാരന്‍ മരിച്ചു.

ഇന്ന് 464 പേര്‍ രോഗ മുക്തി നേടി,ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 3440 ആയി.

ബെല്ലാരി 97,ബെംഗളൂരു  നഗര ജില്ല 36,ഉഡുപ്പി 22,കലബുറഗി 20,ധാര്‍ വാട് 19,ദക്ഷിണ കന്നഡ 17,ബീദര്‍ 10,ഹാസന 9,മൈസുരു 9,തുമുകുരു 7,ശിവ മോഗ്ഗ 6,റായി ചൂരു 4,ഉത്തര കന്നഡ 4,ചിത്ര ദുര്‍ഗ 3 ,രാമനഗര 3 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

2995 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ ഉണ്ട്.

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്
[masterslider id="10"]

Related posts