ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു . നഗരത്തിൽ ഇന്നലെ 94 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു. 3 പേർ കോവിഡ് ബാധിച് മരിച്ചു. 39,46,56 വയസുള്ള 3 പുരുഷന്മാരാണ് ഇന്നലെ മരിച്ചത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 62 ആയി. നഗരത്തിലെ അകെ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന് 1076 ആയി. 621 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത്. ഇന്നലെ ഒരാളാണ് നഗരത്തിൽ രോഗമുക്തി നേടിയത് . ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 393…
Read MoreMonth: June 2020
മാസ്ക്ക് ദിനത്തിൽ മാത്രം ആളുകളിൽ നിന്ന് പിഴയായി ഈടാക്കിയത് 2.22 ലക്ഷം രൂപ.
ബെംഗളൂരു: മാസ്ക്ക് ദിനമായി ആചരിച്ച വ്യാഴാഴ്ച നഗരത്തിൽ മാസ്ക്ക് ധരിക്കാത്തവരിൽനിന്ന് കോർപ്പറേഷൻ പിഴയീടാക്കിയത് 2,22,600 രൂപ. 1113 പേരിൽ നിന്നാണ് ഇത്രയും തുക പിഴയീടാക്കിയിരിക്കുന്നത്. 22 പേരിൽനിന്ന് സാമൂഹിക അകലം പാലിക്കാത്തതിനും പിഴയീടാക്കി. ജൂൺ രണ്ടാവാരത്തിലാണ് മാസ്ക്ക് ധരിക്കാത്തവരിൽനിന്ന് പിഴയീടാക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്. മാസ്ക്ക് ധരിക്കാത്തവരെ കണ്ടെത്താനും പിഴയീടാക്കാനും മാർഷൽമാരെയാണ് കോർപ്പറേഷൻ നിയോഗിച്ചിരിക്കുന്നത്. മാളുകളും മാർക്കറ്റുകളും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് മാർഷൽമാരെ നിയോഗിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാത്തവരിൽനിന്നും പിഴയീടാക്കുന്നുമുണ്ട്. മുഴുവൻ പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ മാർഷൽമാരെ നിയോഗിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.
Read Moreകർണാടകയിൽ രോഗലക്ഷണം ഇല്ലാത്തവരെ നിരീക്ഷിക്കാൻ ഉടൻ കൊറോണ കെയർ സെന്ററുകൾ ആരംഭിക്കും.
ബെംഗളൂരു: രോഗലക്ഷണം ഇല്ലാത്തവരെ നിരീക്ഷിക്കാനും ചികിത്സിക്കാനുമായി സംസ്ഥാനത്ത് കൊറോണ കെയര്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകര്‍ പറഞ്ഞു. http://h4k.d79.myftpupload.com/archives/51437 വിവിധ ഘട്ടങ്ങളിലുള്ള കൊറോണ രോഗികള്‍ക്ക് ആവശ്യമായ ചികിത്സയും പരിചരണവും സംബന്ധിച്ച് മേല്‍നോട്ടം നല്‍കാനായി വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ബെംഗളൂരു നഗരത്തിലെ കൊറോണ കെയര്‍ സെന്ററുകളില്‍ 20000 കിടക്കകള്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്താന്‍ ബിബിഎംപി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും ആവശ്യമുള്ളവര്‍ക്ക് കിടക്ക ലഭ്യമാകുമെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് സുധാകര്‍ പറഞ്ഞു. സംസ്ഥാനത്തെ ചികിത്സാ നടപടികളെ കുറിച്ചും മറ്റു സംസ്ഥാനങ്ങള്‍…
Read Moreഅതിർത്തിയിൽ വീരമൃത്യു വരിച്ച ധീര ജവാൻമാരെ അനുസ്മരിച്ചു.
ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ ബാംഗ്ലൂർ സൗത്ത് അസംബ്ലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൈന അതിർത്തിയിൽ ഭാരത മക്കൾക്കായി ജീവൻ ത്യജിച്ച ധീരജവാന്മാർക്കായി അനുസ്മരണവും മൗന പ്രാർഥനയും നടത്തി. സൗത്ത് മണ്ഡലം പ്രസിഡന്റ് ശ്രീ M.പി ആന്റോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ പി സി സംസ്ഥാന പ്രസിഡണ്ട് അഡ്വ സത്യൻ പുത്തൂർ ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ ശ്രീ വിനു തോമസ്, അലക്സ് ജോസഫ്, ജെയ്സൺ ലൂക്കോസ്, ബിനു ദിവാകരൻ, ട്രെഷരാർ ശ്രീ സുമോജ് മാത്യു, ശ്രീ ഷിബു ശിവദാസ്, ശ്രീ…
Read Moreകെ.ടി.എം.,റോയൽ എൻഫീൽഡ് അടക്കം വില കൂടിയ ബൈക്കുകൾ മാത്രം മോഷ്ടിക്കുന്ന 2 പേർ നഗരത്തിൽ പിടിയിൽ;നിരവധി വാഹനങ്ങളും കണ്ടെടുത്തു.
ബെംഗളൂരു: വിലകൂടിയ ബൈക്കുകൾ മാത്രം മോഷ്ടിച്ച് വിൽപ്പനനടത്തുന്ന അന്തഃസംസ്ഥാന സംഘത്തിലെ രണ്ടുപേർ ബൊമ്മനഹള്ളി പോലീസിൻ്റെ പിടിയിലായി. തമിഴ്നാട്ടിലെ ഹൊസൂർ സ്വദേശികളായ മാരി (21), പെരിസ്വാമി (23) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് അഞ്ച് കെ.ടി.എം., റോയൽ എൻഫീൽഡ് ബൈക്കുകൾ പോലീസ് കണ്ടെടുത്തു. ബൊമ്മനഹള്ളി, ബി.ടി.എം. ലേഔട്ട് തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് ഇവർ ബൈക്കുകൾ മോഷ്ടിച്ച് കടത്തിയിരുന്നത്. ലോക്ഡൗൺ കാലത്ത് നിരവധി ബൈക്കുകൾ സംഘം മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വീടുകൾക്കുമുന്നിലോ പേയിങ് ഗസ്റ്റ് (പി.ജി.) സ്ഥാപനങ്ങൾക്കുമുന്നിലോ നിർത്തിയിടുന്ന വാഹനങ്ങളാണ് ഇവർ ലക്ഷ്യംവെക്കുന്നത്. തുടർന്ന് രണ്ടുദിവസത്തോളം നിരീക്ഷണംനടത്തി…
Read Moreമദ്യം നൽകാത്തതിൻ്റെ പേരിൽ 2 സഹോദരങ്ങളെ ക്രൂരമായി കല്ലുകൊണ്ട് അടിച്ച് കൊന്ന 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരു: മദ്യം നൽകാത്തതിൻ്റെ പേരിൽ തൻ്റെ രണ്ടു മുതിർന്ന സഹോദരൻമാരെ കൊലപ്പെടുത്തിയ 24-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ കല്യാൺ നഗർ സ്വദേശിയായ രാജേഷാണ് പോലീസിൻ്റെ പിടിയിലായത്. ഇയാളുടെ ജ്യേഷ്ഠ സഹോദരങ്ങളായ ദണ്ഡപാണി (29), സഹദേവൻ (27) എന്നിവരെയാണ് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽവെച്ച് ക്രൂരമായി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നത്. രണ്ടു ദിവസത്തിനുശേഷം ദുർഗന്ധം വമിച്ചതോടെ പരിസരവാസികൾ അന്വേഷണം നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കൊല നടന്നത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. സഹദേവനും ദണ്ഡപാണിയും മദ്യം വാങ്ങിച്ച് കഴിക്കുന്നതിനിടെ രാജേഷ് സ്ഥലത്തെത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു. മദ്യം വാങ്ങിയ പണത്തിന്റെ വിഹിതം തരാമെങ്കിൽ…
Read Moreഇന്ന് കർണാടകയിൽ 9 മരണം;416 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു : കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു. ഇന്ന് സംസ്ഥാനത്ത് 9 മരണം ആണ് റിപ്പോർട്ട് ചെയ്തത്. ബെംഗളൂരു നഗര ജില്ലയിൽ നിന്ന് 3 പേരും ബീദറിൽ 2 പേരും ചിക്കമഗളുരു ഉടുപ്പി, ദാവനഗെരെ ഓരോ മരണം റിപ്പോർട്ട് ചെയ്തു. ഇന്ന് 416 പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു, 116 പേർ വേറെ സംസ്ഥാനത്ത് നിന്ന് എത്തിയവർ ആണ്, 22 പേർ വിദേശത്ത് നിന്ന് എത്തിയതാണ്. ആകെ രോഗ ബാധിതരുടെ എണ്ണം 8697 ആയി. ഇന്ന് 181 പേർ രോഗമുക്തി നേടി, ആകെ…
Read Moreകേരളത്തില്‍ ഇന്ന് 127 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 57 പേർ രോഗമുക്തി നേടി.
കേരളത്തില്‍ ഇന്ന് 127 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, തിരുവനന്തപുരം, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 3…
Read Moreരോഗബാധ തടയാൻ ബി.എം.ടി.സി.ഡ്രൈവർമാർക്ക് പ്രത്യേക സംവിധാനം ഒരുക്കുന്നു.
ബെംഗളൂരു: കഴിഞ്ഞ 2 ആഴ്ചയിൽ കോവിഡ്-19 സ്ഥിരീകരിക്കുന്ന ബി.എം.ടി.സി. ജീവനക്കാരുടെ എണ്ണം വർധിച്ചത് കണക്കിലെടുത്ത് ബസിനുള്ളിൽ ഡ്രൈവർമാർക്ക് പ്രത്യേകം കാബിനുകൾ നിർമിക്കാൻ തീരുമാനം. റെക്സിൻ കൊണ്ടുള്ള കാബിനുകളാണ് ഡ്രൈവർമാർക്കായി നിർമ്മിക്കുക. ഇന്ദിരാനഗർ, കെ.ആർ. നഗർ, കോറമംഗല തുടങ്ങിയ ഡിപ്പോകളിലെ ജീവനക്കാർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. നേരത്തേ വിമാനത്താവളത്തിൽ നിന്നും വിവിധ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന ബി.എം ടി.സി.ബസുകളിൽ ഇത്തരം സൗകര്യമൊരുക്കിയിരുന്നു.
Read Moreഓൺലൈൻ പഠനത്തിനൊരു കൈത്താങ്ങിൽ സഹകരിച്ച് ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ.
ബെംഗളൂരു : മലയാളം മിഷൻ കർണാടക ഘടകം നേതൃത്വം നൽകുന്ന ഓൺലൈൻ പഠനത്തിനൊരു കൈത്താങ്ങ് എന്ന പരിപാടിയോട് സഹകരിച്ചു ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും. ഓൺലൈൻപഠനം ആരംഭിച്ചു 20 ഓളം ദിവസമായിട്ടും സ്മാർട്ട് ഫോണോ മറ്റു സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾ നിരവധിയാണ്. കൊറോണ അതിപ്രസരം മൂലം ജോലിയില്ലാതെ കഷ്ടപ്പെടുന്ന സാധാരണക്കാരുടെ മക്കൾക്കു ഓൺലൈൻപഠനം അപ്രാപ്യമായപ്പോൾ അവർക്ക് താങ്ങായി മലയാളം മിഷൻ ആരംഭിച്ച ഈ പരിപാടിയിലേക്ക് ECA മെമ്പർമാരുടെ നേതൃത്വത്തിൽ സമാഹരിച്ച കമ്പ്യൂട്ടറുകളും, ലാപ്ടോപ്പുകളും ECA പ്രസിഡന്റ് ശ്രീ ദേവസ്യ കുര്യൻ, mm org.സെക്രട്ടറി ശ്രീ…
Read More