ബെംഗളുരു; മംഗളുരു സിറ്റി പൊലീസ് കമീഷണര്‍ ഡോ. പി. ഹര്‍ഷക്ക് സ്ഥലംമാറ്റം. കഴിഞ്ഞ ഡിസംബറില്‍ മംഗളൂരുവില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനു നേരെ വെടിയുതിര്‍ക്കാന്‍ ഉത്തരവിട്ടത് ഡോ. പി. ഹര്ഷയായിരുന്നു.
പുതിയ കമീഷണറായി വികാസ് കുമാര്‍ വികാസ് ചുമതലയേറ്റു. കര്‍ക്കലയില്‍ നക്സല്‍ വിരുദ്ധ സേന കമാന്‍ഡറായിരുന്നു ഇദ്ദേഹം.
ബംഗളൂരുവില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് കമീഷണറായാണ് ഹര്‍ഷയുടെ പുതിയ നിയമനം. 2019 ആഗസ്റ്റില്‍ ചുമതലയേറ്റ ഹര്‍ഷ വിവാദമായ മംഗളൂരു വെടിവെപ്പിന്റെ പേരിൽ പ്രതിഷേധം ഏറ്റുവാങ്ങിയിരുന്നു.
കഴിഞ്ഞ ഡിസംബറിൽ മംഗളൂരുവിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരായ പ്രതിഷേധത്തിനുനേരെ മംഗളൂരു പൊലീസ് വെടിയുതിർക്കുകയായിരുന്നു.
കൂടാതെ വെടിവെപ്പിൽ രണ്ടു യുവാക്കൾ മരണപ്പെട്ടത് വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു,
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.