ബെംഗളൂരു : കന്നഡ നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടൽ ഇതുവരെയും വിട്ടുമാറിയിട്ടില്ല.
നടി മേഘ്‍ന രാജിന്റെ ഭർത്താവ് ആയിരുന്നു ചിരഞ്‍ജീവി സർജ. മേഘ്‍ന രാജ് നാല് മാസം ഗർഭിണിയായിരുന്നുവെന്നതും കുടുംബങ്ങൾക്കും പ്രേക്ഷകർക്കും സങ്കടമായി.
മരണശേഷം ആദ്യമായി ചിരഞ്ജീവി സാർജയുമൊത്തുള്ള ചിത്രം പങ്കുവച്ച് മേഘ്ന രാജ്. തൻറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം ചിത്രവും കുറിപ്പും പങ്കുവച്ചിരിക്കുന്നത്.
ചിരു എന്നഭിസംബോധന ചെയ്താണ് മേഘ്ന ചിരഞ്ജീവി സാർജയെ പറ്റി കുറിച്ചിരിക്കുന്നത്.
എനിക്ക് നിങ്ങൾ ആരായിരുന്നു എന്ന് വിവരിക്കാൻ ഈ ലോകത്തുള്ള മുഴുവൻ വാക്കുകളും മതിയാകില്ല. എൻറെ സുഹൃത്ത്, എൻറെ കാമുകൻ, എൻറെ പങ്കാളി, എൻറെ കുട്ടി, എൻറെ വിശ്വസ്തൻ, എൻറെ ഭർത്താവ്- നിങ്ങൾ ഇതിനെല്ലാം ഉപരിയാണ്. നീ എൻറെ ആത്മാവിൻറെ ഒരു ഭാഗമാണ് ചിരു.
‘ഞാൻ വീട്ടിലെത്തി’എന്ന് ഉറക്കെ പറഞ്ഞുക്കൊണ്ട് ആ വാതിൽ കടന്ന് നിങ്ങൾ വരില്ലല്ലോ എന്ന് ഓർക്കുമ്പോൾ എൻറെ ആത്മാവിലൂടെ മനസിലാക്കാൻ കഴിയാത്ത ഇരു വേദന കടന്നുപോകുന്നു.
എല്ലാ ദിവസവും ഓരോ മിനിറ്റിലും നിങ്ങളെ തൊടാൻ കഴിയാതെ വരുമ്പോഴും മനസ് വേദനിക്കും. ആയിരം മരണങ്ങൾ പോലെ, വേഗത കുറഞ്ഞതും വേദനാജനകവുമാണ് ആ അവസ്ഥ. എന്നാൽ, അതിശയം പോലെ നിങ്ങൾ എനിക്കരികിലുണ്ടെന്ന തോന്നലാണ്.
ഞാൻ ദുർബലയാണെന്ന തോന്നൽ ഉണ്ടാകുമ്പോൾ എല്ലാം ഒരു കാവൽ മാലാഖയെ പോലെ നിങ്ങൾ എനിക്ക് ചുറ്റുമുണ്ട്.
നിങ്ങൾ എന്നെ വളരെയധികം സ്നേഹിക്കുന്നു, നിങ്ങൾക്ക് എന്നെ തനിച്ചാക്കാൻ കഴിയില്ല, നിങ്ങൾക്ക് കഴിയുമോ? എന്നും മേഘ്ന ചോദിക്കുന്നു.
കൂടാതെ, നിങ്ങൾ എനിക്ക് നൽകിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് നമ്മളുടെ കുഞ്ഞെന്നും അത് നമ്മളുടെ സ്നേഹത്തിൻറെ പ്രതീകമാണ്.
നമ്മുടെ കുട്ടിയിലൂടെ നിങ്ങളെ ഈ ഭൂമിയിലേക്ക് തിരികെയെത്തിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. നിങ്ങളെ ചേർത്തുപിടിക്കാൻ, നിങ്ങൾ പുഞ്ചിരിക്കുന്നത് കാണാൻ, നിങ്ങളുടെ സന്തോഷങ്ങൾ കേൾക്കാൻ ഞാൻ കാത്തിരിക്കുകയാണ്.
ഞാൻ നിങ്ങൾക്കായും നിങ്ങൾ എനിക്കായും ഇരുവശങ്ങളിലും കാത്തിരിക്കും. ഞാൻ ശ്വസിക്കുന്ന കാലമത്രയും നിങ്ങൾ ജീവിക്കും. നിങ്ങൾ എന്നിൽ ഉണ്ട്. ഐ ലവ് യു ചിരു. -മേഘ്ന കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
MY CHIRU FOREVER ❤️ pic.twitter.com/sqON30wHKR
— MEGHANA RAJ (@meghanasraj) June 18, 2020
http://h4k.d79.myftpupload.com/archives/15652
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.