ബെംഗളൂരു :കർണാടകയിലേക്ക് അന്യസംസ്ഥാങ്ങളിൽ നിന്നും യാത്ര ചെയ്യാനൊരുങ്ങുന്നവരുടെ ശ്രദ്ധക്ക് .
ഗവണ്മെന്റ് ഓഫ് കർണാടക ഇന്നലെ പുറത്തിറക്കിയ സർക്കുലർ പ്രകാരം കർണാടകയിലേക്ക് യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട നടപടികൾ പുനഃക്രമീകരിച്ചിട്ടുണ്ട്.
പുതുക്കിയ ക്വാറന്റൈൻ നിയമങ്ങൾ
മഹാരാഷ്ട്രയിൽ നിന്നും വരുന്നവർക് 7 ദിവസത്തെ നിർബന്ധിത ഗവൺമെന്റ് ക്വാറന്റൈനും ശേഷം 7 ദിവസത്തെ ഹോം ക്വാറന്റൈനും ഉണ്ടായിരിക്കുന്നതാണ്
ഡൽഹിയിൽ നിന്നും തമിഴ്നാട്ടിൽ വരുന്നവർക്ക് 3 ദിവസത്തെ നിർബന്ധിത ഗവൺമെന്റ് ക്വാറന്റൈനും ശേഷം 11 ദിവസത്തെ ഹോം ക്വാറന്റൈനും ഉണ്ടായിരിക്കുന്നതാണ്
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക് 14 ദിവസത്തെ ഹോം ക്വാറന്റൈനും ഉണ്ടായിരിക്കുന്നതാണ്
ബിസിനസ് ആവശ്യങ്ങൾക് വരുന്നവർക്കും കർണാടകയിലൂടെ യാത്ര ചെയ്യുന്നവർക്കും മറ്റ് സ്പെഷ്യൽ കാറ്റഗറിയിൽ പെടുന്നവർക്കും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 08/06/2020 നു പുറപ്പെടുവിച്ച എസ് ഒ പി പ്രകാരം ഉള്ള നിബന്ധനകൾ തുടർന്നും ബാധകമായിരിക്കും
സേവാസിന്ധു പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ
ചെയ്യേണ്ടതാണ്
കർണാടകയിലേക്ക് വരുന്നവരും കർണാടക വഴി യാത്ര ചെയ്യുന്നവരും സേവാസിന്ധു പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ
ചെയ്യേണ്ടതാണ്. പോകുന്ന സ്ഥലവും മേൽവിലാസവും ഫോൺ നമ്പറും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്
യാത്രക്കാർ കൃത്യമായ വിവരങ്ങൾ നൽകികൊണ്ട് സേവാ സിന്ധു പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നത് എയർലൈൻ കമ്പനികളും റെയിൽവേയും റോഡ് ട്രാൻസ്പോർട് കമ്പനികളും യാത്ര തുടങ്ങുന്നതിന് മുൻപേ ഉറപ്പുവരുത്തേണ്ടതാണ്
ക്വാറന്റൈൻ നിയമങ്ങൾ തെറ്റിക്കുന്നവർക് എതിരെ നിയമനടപടികൾ ഉണ്ടാകുന്നതാണ്. സേവാ സിന്ധു പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെയോ തെറ്റായ വിവരങ്ങൾ നൽകി യാത്ര ചെയ്യുന്നവർക്കും യാത്രികരെ കൊണ്ടുവരുന്ന ട്രാൻസ്പോർട് കമ്പനികൾക്കും എതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.