ബെം​ഗളുരു മലയാളികൾ അറിയാൻ; അപ്പാർട്ട്മെന്റുകളിൽ സർക്കാർ നിർദ്ദേശിക്കുന്ന കോവിഡ് പ്രതിരോധ നടപടികൾ ഇതാണ്

ബെം​ഗളുരു; ഐടി ഹബ്ബായ ബെം​ഗളുരു ജന സാന്ദ്രതയുടെ കാര്യത്തിലും ഏറെ മുന്നിലാണ്, അതിനാൽ തന്നെ കർശനമായ നിയന്ത്രണങ്ങളും , കരുതൽ നടപടികളുമായി ആരോ​ഗ്യ വകുപ്പ് അടക്കം മുന്നോട്ട് പോകുന്നത്, ഇത്തരത്തിൽ പാർപ്പിടസമുച്ചയങ്ങളിൽ പാലിക്കേണ്ട സുരക്ഷാ നടപടികൾ സംബന്ധിച്ച മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ രം​ഗത്ത്.

ഫ്ളാറ്റുകളിലും മറ്റ് പാർപ്പിട സമുച്ചയങ്ങളിലെത്തുന്നവരെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ച് ശരീരതാപനിലയിൽ വ്യത്യാസം കണ്ടെത്തിയാൽ തൊട്ടടുത്ത ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിക്കണം. അതത് റെസിഡൻഷ്യൽ അസോസിയേഷനുകൾക്കാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്.

കൂടാതെ ജിമ്മുകളും നീന്തൽക്കുളവും തുറന്നുകൊടുക്കാൻ അനുമതിയില്ല. 10 വയസ്സിൽ താഴെയുള്ള കുട്ടികളും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും വീടിന് പുറത്തിറങ്ങരുത് എന്ന് കർശന നിർദേശം നൽകി കഴിയ്ഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിൽനിന്നോ വിദേശത്തുനിന്നോ എത്തുന്നവർ ക്വാറന്റീൻ സമയം കഴിയുന്നതുവരെ നിർബന്ധമായും മുറിയിൽ കഴിയണം. ഇവർ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം, ഇതും റെസിഡൻറ്‌സ്‌ അസോസിയേഷനുകൾ ശ്രദ്ധിക്കണം. പരസ്പരം രണ്ടുമീറ്റർ അകലം സൂക്ഷിക്കണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.

എല്ലാവരും പാർപ്പിട സമുച്ചയത്തിലേക്ക് പ്രവേശിക്കുമ്പോൾ സാനിറ്റൈസറുകൾ നിർബന്ധമായും ഉപയോഗിക്കണം. ഗേറ്റിൽ സാനിറ്റൈസറുകൾ സൂക്ഷിക്കണമെന്നും വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us