ബെംഗളുരു; കോവിഡിനെ തുടർന്ന് രണ്ടുമാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം നഗരത്തിലെ മാളുകളും റെസ്റ്റോറന്റുകളും തുറന്നു, ആദ്യദിനം വലിയതിരക്ക് അനുഭവപ്പെട്ടില്ല, ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പൊതുവേ ആളുകൾ കുറവായിരുന്നു, കർശന സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചശേഷമാണ് അകത്തേക്കു പ്രവേശിപ്പിച്ചത്.
ഇത്രനാളും തുടർന്ന പോലെ പാഴ്സൽ വാങ്ങിക്കൊണ്ടുപോകുന്നതിനായിരുന്നു തിരക്ക്, ഹോട്ടലുകളിൽ മെനു കാർഡ് നൽകാതെയാണ് ഓർഡറുകൾ സ്വീകരിച്ചത്, ഏകദേശം 50% ത്തോളം ഇരിപ്പിടങ്ങൾ മാത്രമാണ് ഉപയോഗിയ്ക്കുന്നത്.
എന്നാൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചില ഹോട്ടലുകളിൽ സുരക്ഷയുടെ ഭാഗമായി ഭക്ഷണമേശകളിൽ സുതാര്യമായ ഗ്ലാസുകൾ സ്ഥാപിച്ച് ആളുകളെ വേർതിരിച്ചു. പരസ്പരം സമ്പർക്കം വരാതിരിക്കുന്നവിധത്തിലാണ് ഗ്ലാസുകൾ സ്ഥാപിയ്ച്ചിരിയ്ക്കുന്നത്.
എന്നാൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച ശേഷമാണ് ആളുകളെ അകത്തേക്കു കടത്തിവിട്ടത്. ലിഫ്റ്റിലും എസ്കലേറ്ററിലും ഒരേസമയം നിശ്ചിത ആളുകൾക്കുമാത്രമേ കയറാൻ അനുമതി നൽകിയുള്ളൂ.
കൂടാതെ ബെംഗളൂരുവിലെ ബെന്നാർഘട്ട പാർക്ക്, മൈസൂരു പാലസ് തുടങ്ങിയ സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളും പൈതൃകസ്ഥലങ്ങളും തിങ്കളാഴ്ച മുതൽ സന്ദർശകർക്കായി തുറന്നു കഴിയ്ഞ്ഞു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.