നാളെ ബെംഗളൂരു-തിരുവനന്തപുരം സ്പെഷൽ ട്രെയിനിൽ യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവർക്ക് നോർക്കയുടെ നിർദ്ദേശങ്ങൾ ഇവയാണ്…

സ്പെഷ്യൽ ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് യാത്ര ചെയ്യുന്ന എല്ലാവരുടെയും തുടർന്നുള്ള ആരോഗ്യ പരിപാലനം കണക്കിലെടുത്തും, ഇന്ന് വരെ കൊറോണ വൈറസ് വ്യാപനത്തിനെതിരെ  നാം കൈവരിച്ച വിജയങ്ങൾ തുടരാനും ഇനിയും രജിസ്റ്റർ ചെയ്യാത്ത യാത്രക്കാർ ഓരോരുത്തരും https://covid19jagratha.kerala.nic.in/home/addNewDomestic എന്ന വെബ്‌പോർട്ടലിൽ കയറി സംസ്ഥാനത്തേക്കുള്ള എൻട്രി പാസ് എടുക്കേണ്ടതാണ്.
സ്പെഷ്യൽ ട്രെയിനിലേക്കുള്ള ടിക്കറ്റിങ് സൗകര്യം മാത്രമാണ് നോർക്ക റൂട്സ് വഴി ഏർപ്പെടുത്തിയിരിക്കുന്നത്. ആയതിനാൽ ‘Covid19jagratha’പോർട്ടലിൽ ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ എത്രയും വേഗം അത് ചെയ്തു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
‘Select Vehicle Type’ എന്ന ഓപ്ഷനിൽ നിന്നും ‘ട്രെയിൻ’തിരഞ്ഞെടുക്കേണ്ടതാണ്.
അതിനു ശേഷം ‘ട്രെയിൻ’എന്ന ഓപ്ഷനിൽ നിന്നും Bangalore Trivandrum Special Train തിരഞ്ഞെടുക്കുക.
സ്പെഷ്യൽ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് PNR നമ്പരോ, സീറ്റ് നമ്പരോ നൽകേണ്ട ആവശ്യമില്ല.
രജിസ്‌ട്രേഷൻ നടത്തി സംസ്ഥാനത്തേക്ക് ഉള്ള എൻട്രി പാസ്സ് നേടിയാൽ മാത്രമേ റെയിൽവേ സ്റ്റേഷനിലെ സ്ക്രീനിംഗ് പൂർത്തിയായി തുടർന്ന് യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ.
നോർക്ക റൂട്ട്സ് ബെംഗളൂരു വാർത്തയെ അറിയിച്ചതാണ് മുകളിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ.
നാളെ രാത്രി 8 മണിക്ക് കൻ്റോൺമെൻ്റ് റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഈ തീവണ്ടി പുറപ്പെടുന്നത്.
മുൻകൂട്ടി നോർക്ക വെബ് സൈറ്റ് വഴി പണമടച്ച് ബുക്ക് ചെയ്യ്തവർക്ക് മാത്രമേ ഈ ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയൂ.
അതേ സമയം പി.എൻ.ആർ നമ്പറും സീറ്റ് നമ്പറും നൽകാതെ റജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല എന്നാണ് അതിന് ശ്രമിച്ച യാത്രക്കാർ പറയുന്നത് ,പി.എൻ.ആർ നമ്പറിൻ്റെ സ്ഥലത്തും സീറ്റ് നമ്പറിൻ്റെ സ്ഥലത്തും ഡമ്മി നമ്പറുകൾ നൽകി റജിസ്റ്റർ ചെയ്തവരുമുണ്ട്.
ഉടൻ തന്നെ പാസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
Phone
0471- 2517225
0471- 2781100
0471- 2781101
080-25585090 (Bangalore office)
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us