ബെംഗളൂരു : സംസ്ഥാനത്തിനുള്ളിൽ തീവണ്ടി സർവീസ് ഇന്നു ഭാഗികമായി പുനരാരംഭിക്കും.
ബെംഗളുരുവിൽ നിന്നു മൈസൂരു, ബെളഗാവി എന്നിവിടങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ ട്രെയിൻ സർവീസ്.
കർണാടകയിലെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസുകൾ
മാർച്ച് 22നു നിർത്തിവച്ചിരുന്നു.
മൈസൂരു സ്‌പെഷൽ ട്രെയിൻ (06503-04) ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.20നു മജിക് സിറ്റി (കെഎസ്തർ) റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 12.45നു
മൈസൂരുവിലെത്തും.
രാമനഗര, മദൂർ, മണ്ഡ്യ, പാണ്ഡവപുര, നാഗനഹള്ളി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
തിരിച്ചുള്ള ട്രെയിൻ ഉച്ചയ്ക്ക് 1.45നു പു
റപ്പെട്ട് വൈകിട്ട് 5നു ബെംഗളൂരുവിലെത്തും.
ബെളഗാവി സൂപ്പർഫാസ്റ്റ് ട്രെയിൻ (02079-80) വെള്ളി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 8നു ബെംഗളൂരു സിറ്റി (കെഎസ് ആർ) റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെട്ട് വൈകിട്ട് 6.30നുബെളഗാവിയിലെത്തും.
യശ്വന്ത്പുര, തുമകൂരു, അരസിക്കെരെ, ബിരൂർ, ചിക്കജജൂർ, ദാവനഗെരെ, ഹരിഹർ, റാണിബെന്നൂർ,ഹാവേരി, ഹുബ്ബള്ളി, ധാർവാഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
തിരിച്ചുള്ള ട്രെയിൻ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 8നു പുറപ്പെട്ട് വൈകിട്ട് 6.30നു ബെംഗളുരുവിലെത്തും.
കർണാടകയിലെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസുകൾ
മാർച്ച് 22നു നിർത്തിവച്ചിരുന്നു.
ടിക്കറ്റുകൾ ഓൺലൈൻ വഴി മാത്രമേ ലഭിക്കുകയുള്ളൂ.
മാസ്ക് ധരിച്ചെത്തുന്ന യാത്രക്കാരെയെ സ്റ്റേഷനിൽ പ്രവേശിപ്പിച്ചതിന് ശേഷം എല്ലാവരെയും തെർമൽ പരിശോധനയ്ക്കു വിധേയമാക്കും.
ഒരു കോച്ചിൽ പരമാവധി 106 പേർക്കു യാത്ര ചെയ്യാം.
സമ്പൂർണ ലോക്ഡൗൺ ഉള്ള ഞായറാഴ്ചകളിൽ ട്രെയിൻ സർവീസ് ഉണ്ടായിരിക്കില്ല.