ബെംഗളൂരു : നഗരത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഐലൻ്റ് എക്സ്പ്രസ് എന്നും സർവ്വീസ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മുഖ്യമന്ത്രിയുടെ പ്രതിദിന പത്ര സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
ഡൽഹിയിൽനിന്ന് പ്രത്യേക ട്രെയിൻ ഉടൻ അനുവദിക്കും.ഡൽഹിയിലെ മലയാളി ദ്യാർഥികൾ
ആശങ്കയിലാണ്. അവരെ എത്തിക്കാൻ വേണ്ടി ശ്രമിച്ച ഘട്ടത്തിലാണ് റെയിൽവെ ട്രെയിൻ സർവീസ് ആരംഭിച്ചത്.
മറ്റ് യാത്രക്കാർക്കൊപ്പം ഐആർസിടിസി ഓൺലൈൻ ടിക്കറ്റ്, എസി ട്രെയിൻ നിരക്ക് എന്നിവ
തടസമായി. നോൺ എസി വണ്ടിയിൽ വിദ്യാർഥികളെ തിരിച്ചെത്തിക്കാൻ മാർഗം തേടി.
എട്ട് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ട്രയിൻ സർവീസ് നടത്താൻ റെയിൽവേയുടെ സമ്മതം ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചയക്കുന്നതിന് അഞ്ച് സംസ്ഥാനങ്ങൾ ട്രെയിൻ അനുവദിച്ചിട്ടുണ്ട്.
ഇവിടങ്ങളിൽ കുടുങ്ങിയവരെ തിരിച്ചയയ്ക്കും. മേയ് 18 മുതൽ ജൂൺ 14 വരെ കേരളത്തിലുള്ള അന്യസംസ്ഥാന തൊഴിലാളികളെ ബംഗാളിലേക്ക് 28 ട്രയിനുകളിലായി അയക്കും.
ബെംഗളൂരുവിൽ നിന്ന് എന്നു മുതൽ തീവണ്ടി സർവ്വീസ് ആരംഭിക്കും എന്ന കാര്യത്തിലും മലബാറിലേക്ക് ഏതെങ്കിലും സർവ്വീസ് ഉണ്ടോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത ഇല്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.