ബെംഗളുരു : ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന മെട്രോ നഗരങ്ങളിലൊന്നിൽ ഒരമ്മക്ക് കുട്ടിയെ ഒരു ഓട്ടോറിക്ഷയിൽ പ്രസവിക്കേണ്ടി വരിക എന്നത് എത്ര ഭീതി ജനകമായ കാര്യമാണ്.
3 ആശുപത്രികൾ മുഖം തിരിച്ചതോടെ മലയാളിയായ യുവതി തൻ്റെ കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നത് ഓട്ടോറിക്ഷയിൽ.
കണ്ണൂർ പഴയങ്ങാടി സ്വദേശി ജംഷീറിന്റെ ഭാര്യ ശബ്നമാണ് (25) വെള്ളിയാഴ്ച രാത്രി ദുരിതങ്ങൾ പിന്നിട്ട് ആൺകുഞ്ഞിനെ പ്രസവിച്ചത്.
രാത്രി 7നു പ്രസവവേദന ആരംഭിച്ചപ്പോൾ സർക്കാർ ആശുപത്രി ഉൾപ്പെടെ മൂന്നിടത്ത് എത്തി
യെങ്കിലും ആരും അഡ്മിറ്റ് ചെയ്യാൻ തയ്യാറായില്ല.
നാലാമത്തെ ആശുപത്രിയിലേക്കു വെപ്രാളപ്പെട്ടുള്ള യാത്രയ്ക്കിടെ രാത്രി 11.35നാണ് സഹോദരന്റെ ഓട്ടോയിൽ പ്രസവിച്ചത്.
ഉമ്മയും ഒപ്പമുണ്ടായിരുന്നു. ബെംഗളുരു വിജയനഗർ ഗൗരീപാളയയിലാണ് ശബ്നത്തിന്റെ വീട്.
ഭർത്താവ് ജംഷീർ,ലോക്സഡൗണിനെത്തുടർ
ന്നു നാട്ടിൽ കുടുങ്ങിക്കിടക്കുകയാണ്.
വാണിവിലാസ് സർക്കാർ ആശുപത്രി,
സഞ്ജയ് ഗാന്ധി ആശുപത്രി തുടങ്ങിയ സർക്കാർ ആശുപത്രിരികളിലുംകളിലും
മറ്റൊരു സ്വകാര്യ ആശുപ്രതിയിലും കയറിയിറങ്ങി.
എന്നാൽ അവരെല്ലാം അവിടെ പ്രവേശിപ്പിക്കാൻ തയ്യാറാകാതെ പോകാൻ ആവശ്യപ്പെടുകയായിരുന്നു. ശബ്നം പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.