ബെംഗളൂരു: കർണാടകത്തിലെ കോലാറിൽ മദ്യലഹരിയിൽ പാമ്പിനെ കടിച്ചുമുറിച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റുചെയ്തു. കോലാറിലെ മസ്തൂർ സ്വദേശി കുമാറാണ്(38) അറസ്റ്റിലായത് മദ്യം വാങ്ങി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയിലുണ്ടായിരുന്ന പാമ്പിനെ പിടികൂടി കടിച്ചുകൊല്ലുകയായിരുന്നു. വന്യജീവിസംരക്ഷണനിയമമനുസരിച്ചാണ് അറസ്റ്റുചെയ്തെന്ന് വനംവകുപ്പ് ഓഫീസർ രവി കീർത്തി പറഞ്ഞു. മൂന്നുവർഷംവരെ തടവുലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ബൈക്കിലിരുന്ന് പാമ്പിനെ കടിച്ചുമുറിക്കുന്ന ദൃശ്യം ചിലർ മൊബൈലിൽ പകർത്തി സാമൂഹികമാധ്യമങ്ങൾവഴി പ്രചരിപ്പിക്കുകയായിരുന്നു.
Read MoreDay: 8 May 2020
കെ.എസ്.ആർ.ടി.സി.നടത്തിയത് 3610 സൗജന്യ സർവ്വീസുകൾ;75000 പേർ സ്വന്തം വീട്ടിലെത്തിയത് സൗജന്യമായി.
ബെംഗളുരു : സംസ്ഥാനത്തിനകത്തു വർക്ക് സൈറ്റുകളിലും മറ്റുമായി കുടുങ്ങിയവർക്കു സ്വദേശത്തേക്കു മടങ്ങാൻ സർക്കാർ ഏർപ്പെടുത്തിയ സൗജന്യബസ് സർവീസുകൾ ഉപകാരപ്പെടുത്തിയത് 75000 പേർ. 3 മുതൽ ഇന്നലെ വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായിരുന്നു സൗജന്യ സർവീസ്. മാസാദ്യം അമിത നിരക്ക് ഈടാക്കിയ ആർടിസി നടപടിക്കെതിരെ കോൺഗ്രസും മനുഷ്യാവകാശ സംഘടനകളും കടുത്ത വിമർശനവുമായി രംഗത്തെത്തിയതോടെയാണു യാത്ര സൗജന്യമാക്കിയത്. സംസ്ഥാനത്തിനകത്തെവിവിധ ജില്ലകളിൽ നിന്നുള്ള ഒരു ലക്ഷത്തിലേറെ പേർ ഒരാഴ്ചക്കിടെ സ്വദേശങ്ങളിലേക്കു മടങ്ങിയതായി കർണാടക ആർടിസി അറിയിച്ചു. 3610 ബസ് സർവീസുകളാണ് ഈ കാലയളവിൽ നടത്തിയത്. ബെംഗളുരുവിൽ നിന്നു മാത്രം…
Read Moreപുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് തിരുത്തിയ ദിവസം!
ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 48 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഒരു ദിവസത്തില്‍ ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്നത്തെ ദിവസമാണ് ,മുന്‍പ് ഏറ്റവും കൂടിയ സംഖ്യ 45 ആയിരുന്നു. ബെംഗളൂരു നഗര ജില്ല (7),ബെള്ളാരി(1),ബെലഗാവി (11),ദാവനഗരെ (14),ഉത്തര കന്നഡ (12) ചിത്ര ദുര്‍ഗ (3) എന്നിങ്ങനെ യാണ് ജില്ലതിരിച്ചു പുതിയ രോഗികളുടെ എണ്ണം. ആകെ രോഗബാധിതരുടെ എണ്ണം 753 ആയി,376 പേര് രോഗം ഭേദമായി ആശുപത്രി…
Read Moreയാത്രാ വിവേചനത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ആൾ ഇന്ത്യ കെ.എം.സി.സി.
ബെംഗളൂരു : കേരളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന സ്വന്തം വാഹനമില്ലാത്ത മലയാളികൾക്ക് സ്വദേശത്തേക്കുളള തിരിച്ചുവരവിനുളള അനുമതി നൽകാത്തതിലും ഇതുവരെ നൽകികൊണ്ടിരുന്ന യാത്രാ പാസ്സ് നിർത്തിവെച്ചതും ചോദ്യം ചെയ്ത് ആൾ ഇന്ത്യ കെ.എം.സി.സി.ബെംഗളൂരു ഘടകം കേരളാ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകും. നിലവിലെ വിവേചനപരമായ യാത്രാ നിയമം സാധാരണക്കാരായ ജനങ്ങളോട് ഭരണകൂടം കാണിക്കുന്ന അവകാശ ലംഘനമാണെന്ന് നേതാക്കൾ പറഞ്ഞു. ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം പാസ്സ് തരപ്പെടുത്തിയ ഒട്ടനവധിപേർക്ക് സ്വന്തമായ് വാഹനമില്ലെന്ന കാരണത്താൽ യാത്ര മുടങ്ങുന്ന സാഹചര്യം ഒരു കാരണവശാലും അംഗീകരിച്ചുകൊടുക്കാൻ പറ്റുന്നതല്ല. രോഗികളും ഗർഭിണികളും വിദ്യാർത്ഥികളും…
Read Moreകർണാടകയിൽ റെക്കാർഡ് മദ്യവിൽപ്പന!
ബെംഗളൂരു : ചില റെക്കാർഡുകൾ ഭേദിക്കപ്പെട്ടു എന്നറിയുമ്പോൾ എല്ലാവർക്കും അഭിമാനമാണ്, എന്നാൽ ഈ റെക്കാർഡ് തിരുത്തൽ കൂടുതൽ അഭിമാനകരമാണോ എന്ന കാര്യത്തിൽ സംശയമുണ്ട്, എന്നാലും വൻ തുകയാണ് ഇതിലൂടെ കർണാടക സർക്കാറിൻ്റെ ഖജനാവിൽ എത്തിയത്. ലോക്ഡൗൺ ഇളവ് ഏർപ്പെടുത്തിയ മൂന്നാംദിവസമാണ് സംഭവം. ഈ ദിവസം കർണാടകയിലെ മദ്യവിൽപന ശാല (എംആർപിഔട്ട്ലെറ്റ്)കളിലൂടെ വിറ്റഴിഞ്ഞത് 231 കോടി രൂപയുടെമദ്യം. വിൽപന പുനരാരംഭിച്ച തിങ്കളാഴ്ച 45 കോടിയുടെയും ചൊവ്വാഴ്ച 197 കോടിയുടെയും മദ്യവിൽപനയാണ് നടന്നത്. 44 ദിവസത്തെ ലോക്സഡൗണിനു ശേഷം മദ്യം വാങ്ങാൻ ജനങ്ങൾ കൂട്ടത്തോടെ എത്തിഒറ്റദിവസം എത്തിയതും…
Read Moreകര്‍ണാടകയില്‍ പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന!
ബെംഗളൂരു: ഇന്ന് രാവിലെ 12 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിന് പ്രകാരം കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്നലെ വൈകുന്നേരം 5 മണിമുതല്‍ ഇന്ന് 12 മണിവരെ യുള്ള സമയത്തിനിടക്ക് 45 പുതിയ രോഗികള്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ബെംഗളൂരു നഗര ജില്ല (7),ബെള്ളാരി(1),ബെലഗാവി (11),ദാവനഗരെ (14),ഉത്തര കന്നഡ (12) എന്നിങ്ങനെ യാണ് ജില്ലതിരിച്ചു പുതിയ രോഗികളുടെ എണ്ണം. സംസ്ഥാന ആരോഗ്യ വകുപ്പ് ഇന്ന് വൈകുന്നേരം 5 മണിക്ക് മറ്റൊരു ബുള്ളറ്റിന് കൂടി പുറത്തിറക്കും. Mid day Bulletin 08/05/2020.@CMofKarnataka @BSYBJP…
Read Moreതൊഴിലാളികളുടെ മേൽ തീവണ്ടി പാഞ്ഞുകയറി;17 പേർ മരിച്ചു.
മുംബൈ: മഹാരാഷ്ട്രയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ മേൽ ചരക്ക് തീവണ്ടി പാഞ്ഞ് കയറി 17 പേർ മരിച്ചു. ഔറംഗാബാദ് – നാന്ദേഡ് പാതയിലാണ് സംഭവം, റെയിൽ പാളത്തിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേൽ ചരക്ക് തീവണ്ടി പാഞ്ഞു കയറുകയായിരുന്നു.
Read More