രോഗാതുരമായ ഈ കാലത്ത്,രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ഉള്ള ആയുർവേദ ജ്യൂസ് ചേരുവ വികസിപ്പിച്ച് ബെംഗളൂരുവിലെ തക്ഷണ ആയുർവേദയിലെ ഡോക്ടർമാർ!

ഒരു ഔഷധത്തിനും  കീഴ്പ്പെടാൻ കൂട്ടാക്കാതെ വിവിധ തരം വൈറസ് ജന്യ രോഗങ്ങള്‍ അതിഭീകരമാം വിധം ലോകം കീഴടക്കി കൊണ്ടിരിക്കുന്ന ഈ അടിയന്തിര സാഹചര്യത്തിൽ, ശരീരത്തിന്റെ  പ്രതിരോധ ശേഷി വർധിപ്പിച്ച് അസുഖങ്ങൾക്ക് കീഴ്പ്പെടാതെ ശരീരത്തെ  സംരക്ഷിക്കുന്ന ഒരു ഉത്തമ ഔഷധക്കൂട്ടുമായി രംഗത്ത് വന്നിരിക്കുകയാണ് ബെംഗളൂരു യെശ്വന്ത്‌പുരയിലെ തക്ഷണ ആയുർവേദ ഹോസ്പിറ്റലും ഡോക്ടർ ആശാകിരണിന്റെ നേതൃത്വത്തിലുള്ള അവിടുത്തെ ഡോക്ടർമാരും.

രോഗപ്രതിരോധ ശേഷി വർധിപ്പിച്ചു കൊണ്ട് നിരവധി രോഗങ്ങളെ   പ്രതിരോധിക്കാനായി,  തയ്യാറാക്കിയ  “ഇമ്മ്യൂൺ അപ്പ്” എന്ന് പേരിട്ടിരിക്കുന്ന  ഈ മരുന്ന് കുട്ടികൾക്കും മുതിർന്നവർക്കും  ഒരു പോലെ ഉപയോഗിക്കാവുന്നതാണ് . കഷായത്തിന്റെ കൈപ്പിനെയും പേടിക്കേണ്ടതില്ല കാരണം , എളുപ്പത്തിൽ ആസ്വദിച്ചു കുടിക്കാൻ കഴിയും വിധം സർബത് രൂപത്തിലാണ്  ഇത് തയ്യാറാക്കിയിരിക്കുന്നത്.

മഞ്ഞൾ,ചുക്ക്, കുരുമുളക്  തുടങ്ങി പന്ത്രണ്ടോളം ഔഷധങ്ങൾ ചേർത്തു ആയുർവ്വേദ വിധിപ്രകാരം നിർമിച്ചിരിക്കുന്ന ഇമ്മ്യൂൺ അപ്പ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതിനൊപ്പം ഒരു നല്ല ആന്റി വൈറൽ ഔഷധമായും പ്രവർത്തിക്കുന്നു എന്നും ഈ മരുന്ന് തയ്യാറാക്കിയ തക്ഷണ ഹോസ്പിറ്റലിലെ  ഡോക്ടർ ആശാകിരൺ അവകാശപ്പെടുന്നു.

ദഹന ശേഷി വർദ്ധിപ്പിക്കുന്നതോടൊപ്പം ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും ഈ മരുന്ന് ഗുണപരമാണെന്നും അദ്ദേഹം അറിയിച്ചു.

ഡോക്ടർ,” ഞങ്ങൾക്ക് വൈറസ് രോഗങ്ങളെ ചെറുക്കാനായി എന്തെങ്കിലും മരുന്ന് ഉണ്ടാക്കിത്തരൂ“ എന്ന് ദിവസവും ജോലിസ്ഥലത്തേക്ക് പോകേണ്ട പലരും അഭ്യർത്ഥിച്ചു ,ഒരു  ടി വി ചാനലിൽ കൊറോണയുടെ പ്രതിരോധം എന്ന വിഷയം സംസാരിക്കാൻ പോയപ്പോൾ അവിടത്തെ ജീവനക്കാരും ഇത്തരം ഒരു ആവശ്യം മുന്നോട്ടിവെക്കുകയുണ്ടായി തുടർന്നാണ്   ഇമ്മ്യൂണിറ്റി വർദ്ധിപ്പിച്ച് വൈറസിനെ പ്രതിരോധിക്കുന്ന ഒരു ഔഷധം തയ്യാറാക്കുന്നതിനെപ്പറ്റി ആദ്യമായി ആലോചിച്ചതെന്ന് ഡോക്ടർ പറഞ്ഞു .

പിന്നീടുള്ള   മൂന്നു മാസത്തെ തുടർച്ചയായ ഗവേഷണം ഫലം കണ്ടു,  ചരക സുശ്രത ഭാവപ്രകാശ സംഹിതകളിൽ രോഗങ്ങളെ തടയാനായി പറഞ്ഞമാർഗ്ഗം പലതും പലവട്ടം ചർച്ചകൾക്കുവിധേയമാക്കി,12 അമൂല്യങ്ങളായ ഔഷധങ്ങൾ തിരഞ്ഞെടുത്തു , അതിൽ നിന്നും ഒരു നല്ല ഫോർമുല നിർമ്മിച്ചു. അങ്ങനെ ആണ് ഇമ്മ്യൂൺ അപ്പ് യാഥാർഥ്യമാക്കുന്നതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. തക്ഷണ ആയുർവേദ ഹോസ്പിറ്റലിൽ ഇതിനിടക്ക് ചുമ കഫക്കെട്ട് ലക്ഷണങ്ങളുമായി.വരാറുള്ള പല രോഗികളിലും ഈ മരുന്ന് നല്ല മാറ്റം കൊണ്ടുവന്നുവെന്നും ഇത് രോഗികളിൽ എടുത്തുപറയത്തക്ക വിധത്തിൽ രോഗപ്രതിരോധ ശേഷി വർധിപ്പിച്ചതായും മനസിലാക്കാൻ സാധിച്ചുവെന്നും അതിനാൽ തന്നെ വൈറസ് രോഗ ബാധകളെ പ്രതിരോധിക്കാൻ ഈ ഔഷധം ഏറെ സഹായകമാണെന്നും ഡോക്ടർ പറഞ്ഞു.

ഫാമിലി പാക്കിന് 500 രൂപയാണ് വില വരുന്നത്. ഒരു പാക്കറ്റ്‌ ഏകദേശം ഒരു മാസത്തോളം ഉപയോഗിക്കാവുന്നതാണ്. തക്ഷണ ഹോസ്പിറ്റലിന്റെ വെബ്സൈറ്റ് വഴി മരുന്ന് ഓർഡർ ചെയ്യാവുന്നതാണ് . ബംഗളുരുവിൽ ഹോം ഡെലിവറി സൗകര്യം ലഭ്യമാണ് . ഇന്ത്യയിൽ എവിടേക്കും പോസ്റ്റൽ വഴി മരുന്ന് എത്തിക്കുന്നതാണെന്നും ഹോസ്പിറ്റൽ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്കും മരുന്ന് ഓർഡർ ചെയ്യുന്നതിനുമായും തക്ഷണ ഹോസ്പിറ്റലിന്റെ വെബ് സൈറ്റ് സന്ദർശിക്കുക.

http://www.tatkshanaayurveda.com/

ബന്ധപ്പെടേണ്ട നമ്പര്‍ :+91 8722034900

DISCLAIMER: ഇതൊരു പരസ്യ ലേഖനമാണ് , ഈ പോർട്ടലില്‍  പ്രസിദ്ധീകരിച്ച ഏതെങ്കിലും പരസ്യങ്ങളോടോ പരസ്യ ലേഖനങ്ങളോടോ പ്രതികരിക്കും മുമ്പ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണങ്ങൾ നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു.ഈ പോർട്ടലിൻ്റെ ഉടമസ്ഥർ ഏതെങ്കിലും പരസ്യത്തിന്റെയോ പരസ്യക്കാരന്റെയോ ഏതെങ്കിലും പരസ്യക്കാരന്റെ ഉൽപന്നങ്ങളുടെയോ സേവനത്തിന്റെയോ ആധികാരികതയെ സംബന്ധിച്ച് ഉറപ്പു നൽകുന്നില്ല. ഈ പോർട്ടലിലെ പരസ്യങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള അവകാശ വാദങ്ങൾക്കോ നഷ്ടങ്ങൾക്കോ ഒരു കാരണത്താലും ഈ പോർട്ടലിൻ്റെ / കമ്പനിയുടെ ഉടമസ്ഥർ, പ്രസാധകർ, പത്രാധിപർ, ഡയറക്ടർമാർ,തൊഴിലാളികൾ ഉത്തരവാദികളോ ബാദ്ധ്യസ്ഥരോ ആയിരിക്കുന്നതല്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us