ബെംഗളൂരു : ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കുമായി ബിഎംടിസി ബസ്
സർവീസ് ഭാഗികമായി പുനഃസ്ഥാപിച്ചു.
കോവിഡുമായി ബന്ധപ്പെട്ട ചികിത്സകൾ ലഭ്യമായ അംബേദ്കർ മെഡിക്കൽ കോളജ്, മാർത്താസ്, നിംഹാൻസ്, കിദ്വായ്, ബന്നാർഘട്ട റോഡിലെ അപ്പോളോ, ജയദേവ, ഫോർട്ടിസ്,
ജയനഗർ മണിപ്പാൽ, ജെപി നഗർ സുപ്ര, രാജരാജേശ്വരി നഗർ, ബൗറിങ്,വൈദേഹി, ചിക്കബൊനവാര സപ്തഗിരി, രാജാജിനഗർ ഇഎസ്ഐ എന്നിവയ്ക്കു പുറമേ ദേവനഹള്ളിയിലെയും നെലമംഗലയിലെയും സർക്കാർ
ആശുപത്രികളിലേക്കും സർവീസുണ്ടാകും.
പൊലീസ്,വൈദ്യുതി- ജലവിതരണം തുടങ്ങി മറ്റ് അവശ്യ സേവന മേഖലയിൽ ജോലി ചെയ്യുന്നവർക്കും സർവീസുകൾ ഗുണകരമാകും.