ബെംഗളൂരു : അമിതവേഗത്തിലെത്തിയ വാഹനത്തിനു മുന്നിൽപ്പെട്ട വീട്ടമ്മയെയും കുട്ടിയെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവൻ വെടിഞ്ഞ ട്രാഫിക്
പൊലീസ് ഹെഡ് കോൺസ്റ്റബിൾ മാരിപ്പിക്കയ്യ തിമ്മയ്യയുടെ പ്രതിമ സ്ഥാപിച്ച് പൊലീസിന്റെ ആദരം.
ഭംഗിയുള്ള കൊമ്പൻ മീശ അദ്ദേഹത്തിനു “മീശ തിമ്മയ്യ’ എന്ന പേര് നേടിക്കൊടുത്തിരുന്നു.
ജിപിഒ സർക്കിളിനു മുന്നിൽ 1995 ഓഗസ് സ്മര26നാണ് അദ്ദേഹം അപകടത്തിൽ മരിച്ചത്.
അതിനു ശേഷം ജിപിഒ സർക്കിളിന്റെ പേര് തിമ്മയ്യ സർക്കിൾ
എന്നു പുനർനാമകരണം ചെയ്തു.
ഇവിടെ കണ്ണിങ്ങാം റോഡിലെ
ഫോർട്ടിസ് ആശുപത്രിയുടെ സഹകരണത്തോടെ ബെംഗളൂരു ട്രാഫിക് പൊലീസ് സ്ഥാപിച്ച പ്രതിമ ആഭ്യന്തരമന്തി ബസവരാജ് ബൊമ്മൈ അനാഛാദനം ചെയ്തു.
സിറ്റി പൊലീസ് കമ്മിഷണർ ഭാസ്കർ റാവു, ട്രാഫിക് അഡീഷനൽ കമ്മിഷണർ ഡോ.ബി.ആർ.രവികാതെ ഗൗഡ, ഫോർട്ടിസ് ആശുപ്രതി ഫെസിലിറ്റി ഡയറക്ടർ ഡോ.പിയ ശ്രീധരൻ എന്നിവർ സന്നിഹിതരായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.