ബെംഗളൂരു : നഗരത്തിൽ 3 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്.
ഇന്നലെ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിന് ശേഷം നഗരത്തിലെ രാജീവ് ഗാന്ധി ചെസ്റ്റ് ഡിസീസിൽ ചികിൽസയിൽ കഴിയുന്ന ആളുടെ ഭാര്യക്കും മകൾക്കും സഹപ്രവർത്തകനുമാണ് രോഗം സ്ഥിരീകരിച്ചത്.
ഈ സഹപ്രവര്ത്തകന് ഇയാളുടെ കൂടെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയും ഇവിടെ കൂടെ ജോലി ചെയ്യുകയും ചെയ്തതായാണ് അറിവ്.
ഇവർ ഇതേ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ജോലി ആവശ്യവുമായി ബന്ധപ്പെട്ട് അമേരിക്ക സന്ദർശിച്ചതിന് ശേഷം തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്
ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫയര്‍ കമ്മിഷണര്‍ പങ്കജ് കുമാര്‍ പാണ്ടേ ആണ് ഈ വാര്‍ത്ത സ്ഥിരീകരിച്ചത്.
ഇന്ന് വൈകുന്നേരം പത്ര സമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കാം എന്നും അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്.
3 more people from Karnataka test positive for coronavirus https://t.co/Lhm8ombrPP
— TOI Bengaluru (@TOIBengaluru) March 10, 2020
http://bangalorevartha.in/archives/45552
http://bangalorevartha.in/archives/45576
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.