മാതൃഭാഷാ വാരാചരണം നടത്തി.

ബെംഗളൂരു : മലയാളം മിഷന്റെ മാതൃ ഭാഷാ വാരാചരണത്തിന്റെ ഭാഗമായി കേരളസമാജം ബാംഗളൂർ സൗത്ത് വെസ്റ്റ് ഭാഷാ പ്രതിജ്ഞയും കുട്ടിക്കവിയരങ്ങും നടത്തി. സമാജം പ്രസിഡന്റ് പ്രമോദ് നമ്പിയാർ അധ്യക്ഷം വഹിച്ചു. മിഷൻ വെസ്റ്റ് മേഖല സെക്രട്ടറി സതീഷ് തോട്ടശ്ശേരി ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാളം മിഷന്റെ പുരസ്‌കാരം നേടിയ അദ്ധ്യാപികമാരായ സന്ധ്യ. ബി. നായർ,  ജോളി പ്രദീപ് എന്നിവരെ ആദരിച്ചു. മലയാളം മിഷൻ വിദ്യാർഥികൾ കവിതകൾ ആലപിച്ചു. സ്മിത,  തുളസിദാസ്‌ എന്നിവർ സംസാരിച്ചു.

Read More

“കാരുണ്യമെന്ന വാക്കിന് പര്യായം,കെ.എം.സി.സി”; നൂറു യുവതീ യുവാക്കളെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ കെ.എം.സി.സിയുടെ സമൂഹ വിവാഹം ചരിത്രമായി.

ബെംഗളൂരു: ജീവകാരുടെ പ്രവർത്തനം എന്ന വാക്കിൻ്റെ പര്യായമാണ് കെഎംസിസി, അല്ല ജാതി മത ലിംഗ സമൂഹ സമുദായ പണ്ഡിത പാമര ബേധമന്യേ ചേർത്തു പിടിക്കുന്ന കടുതലാണ് കെ.എം.സി.സി., ഇന്നലെ നഗരത്തിലെ ഖുദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയിൽ ഇന്നലെ നടന്ന സമൂഹ വിവാഹം, അത് ഒരു ചരിത്രം തന്നെയായിരുന്നു, മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ കഴിഞ്ഞ വർഷം രചിച്ച ചരിത്രത്തിനെ തിരുത്തിക്കുറിക്കൽ ആയിരുന്നെന്നും പറയാം. ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ നടന്ന നൂറുജോഡി യുവതീയുവാക്കളുടെ സമൂഹ വിവാഹ വേദിയാണ്ബംഗളുരുവിന്റെ ചരിത്രത്തിൽ ഇടം നേടിയത്. തമിഴ്നാട്…

Read More

പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം;അന്വേഷണത്തിന് പോലീസിൻ്റെ പ്രത്യേകസംഘം.

ബെംഗളൂരു:പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ വിദ്യാർഥിനി അമൂല്യ ലിയോണയ്ക്കെതിരേ അന്വേഷണത്തിന് ബെംഗളൂരു പോലീസ് പ്രത്യേകസംഘത്തെ നിയോഗിച്ചു. അമൂല്യയുടെ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകളെക്കുറിച്ചും പൊതുരംഗത്തെ ഇടപെടലുകളെക്കുറിച്ചും അന്വേഷിക്കുന്നതിനുവേണ്ടിയാണ് പ്രത്യേകസംഘത്തെ നിയോഗിച്ചത്. അമൂല്യയ്ക്ക് മാവോവാദി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ആരോപിച്ചിരുന്നു. ഇതും അന്വേഷണത്തിൽ ഉൾപ്പെടും. പൗരത്വനിയമ ഭേദഗതിക്കെതിരേനടന്ന പ്രതിഷേധത്തിൽ അമൂല്യ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചതിനുപിന്നിൽ ചില സംഘങ്ങളുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് അമൂല്യയ്ക്ക് മാവോവാദിബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചത്. ചിക്കമഗളൂരുവിലെ അമൂല്യയുടെ വീടിനുനേരെ സംഘപരിവാർ സംഘടനകൾ ആക്രമണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങൾക്ക് പോലീസ്…

Read More

ഭാര്യയുടെ സഹോദരിയുമായി ബന്ധമുണ്ടെന്ന് സംശയം;സോഫ്റ്റ് വെയർ എഞ്ചിനീയറെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി.

ബെംഗളുരും: സോഫ്റ്റ്വെയർ എൻജിനീയറുടെ കൊലപാതകത്തിൽ 8 പേർ പിടിയിൽ. ഹൊറമാവ് മെയിൻ റോഡിൽ താമസിക്കുന്ന ലക്ഷ്മൺ കുമാറിനെ(33) ആണ് ഫെബ്രുവരി 3ന് മഹാദേവപുര റിങ് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലക്ഷ്മൺ കുമാറിന്റെ ഭാര്യയുടെ സഹോദരി ഭർത്താവ് സത്യ (30), ക്വട്ടേഷൻ സംഘത്തിലെ പ്രശാന്ത്, പം, ലോകേഷ്, സന്തോഷ്,രവി, ദിനേശ്, സവിത എന്നിവരെയാണ് ഹൈന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ലക്ഷ്മൺകുമാറിന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് സത്യ ഇയാളെ കൊലപ്പെടുത്താൻ ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെടുന്നത്. ലക്ഷ്മൺകുമാർ വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് വാനിലെത്തിയ സംഘംവഴിയിൽ തടഞ്ഞുനിർത്തി വെട്ടി…

Read More
Click Here to Follow Us