ബെംഗളൂരു : കന്നഡികർക്ക് സർക്കാർ – സ്വകാര്യ മേഖലയിൽ സംവരണം നൽകണം എന്നാവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് ആരംഭിച്ചു.
രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ബന്ദ്.
മംഗളൂരുവിലെ ബന്ദ്വാൾ ന് അടുത്ത് പറങ്കിപേട്ടയിൽ ബന്ദനുകൂലികൾ സ്വകാര്യ ബസ് കല്ലെറിഞ്ഞ് തകർത്തു, തിരുപ്പതിയിൽ നിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്നു ആന്ധ്ര റെജിസ്ട്രേഷൻ ഉള്ള ബസ്.
ഹൊസൂർ റോഡിലെ ദേശീയ പാതയിൽ ബൊമ്മസാന്ദ്രക്ക് അടുത്ത് ബന്ദ് അനുകൂലികൾ റോഡിൽ ടയറുകൾ കത്തിച്ച് ഗതാഗതം തടസപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ട്രാഫിക് പോലീസ് ഇടപെട്ട് ഗതാഗതം പുന:സ്ഥാപിച്ചു.
പ്രധാന കന്നഡ അനുകൂല സംഘടനയായ കന്നഡ രക്ഷണ വേദിഗെ ബന്ദിന് പിൻതുണ നൽകുന്നില്ല.
നഗരത്തിൽ ഗതാഗതം സാധാരണ രീതിയിലാണ്, ഓഫീസുകളും ഫാക്ടറികളും തുറന്ന് പ്രവർത്തിക്കുന്നു.
ചില സ്വകാര്യ യൂണിവേഴ്സിറ്റികൾ കോളേജുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രശ്നമുണ്ടാക്കാൻ സാദ്ധ്യതയുള്ള 180 ഓളം പേരെ നഗരത്തിൽ കരുതൽ തടങ്കലിൽ വച്ചതായി സിറ്റി പോലീസ് അറിയിച്ചു.
നഗരത്തിലെ എല്ലാ ജംഷനുകളിലും റിസർവ്ഡ് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.പ്രശ്നങ്ങൾ ഒഴിവാക്കാൻ ട്രാഫിക് പോലീസും ജാഗരൂകരായി രംഗത്തുണ്ട്.
ഓല, യുബർ ടാക്സികൾ ലഭ്യമാണ്, ബി.എം.ടി.സിയും മെട്രോയും പതിവ് പോലെ സർവ്വീസ് നടത്തുന്നുണ്ട്.
നഗരത്തിൽ ബന്ദ് പൊതുവെ സമാധാനപരമാണ്.
Updated :07:45 AM
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.