യശ്വന്ത്പുരയിൽ നിന്ന് ഗോവയിലേക്ക് പുതിയ പ്രതിദിന തീവണ്ടി പ്രഖ്യാപിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ.

ബെംഗളൂരു : കർണാടകക്കാരനായ സുരേഷ് അംഗദി റെയിൽവേ സഹമന്ത്രിയായി നിയമിതനായ ശേഷം കർണാടകക്കാർക്ക് നിരവധി പുതിയ തീവണ്ടികളാണ് ലഭിച്ചത്. ആ നിരയിലേക്ക് മറ്റൊന്നുകൂടി, യശ്വന്ത് പുരയിൽ നിന്ന് വാസ്കോഡ ഗാമയിലേക്ക് പുതിയ തീവണ്ടി പ്രഖ്യാപിച്ചു.( 06587/88) ഈ തീവണ്ടിക്ക് ചിക്കബാന വാര,ചന്നരായ പട്ടണ, ഹാസൻ, സക്ലേഷ് പൂർ, സുബ്രഹ്മണ്യ റോഡ്, സുറത്ത് കൽ, ഉഡുപ്പി, ബർക്കൂർ, കുന്ദാപുര, ബയണ്ടൂർ, ഭട്കൽ, മുരുഡേശ്വർ, കുംത, ഗോകർണ റോഡ്, അങ്കോള, കാർവാർ, മഡ്ഗാവ് എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്. 2 വീതം സെക്കന്റ് എ സി, തേഡ് എ…

Read More

ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ കുറിച്ച് സംശയം;മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് വീട്ടമ്മ.

ബെംഗളൂരു : കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മ ഭർത്താവിൻറെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചതായി പരാതി . സംഭവത്തിൽ പത്മ (36) ന് എതിരെ കേസെടുത്തു. മഞ്ജുനാഥിന്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ചും ഉണ്ടായ തർക്കത്തിനിടെയാണ് അവർ അടുക്കളയിൽനിന്ന് തിളച്ച എണ്ണ എടുത്ത് മഞ്ജുനാഥിന്റെ മുഖത്തേക്ക് ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

മലയാളിയും ശാന്തിനഗറിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ.യുമായ എൻ.എ.ഹാരിസിന്റെ മകൻ വീണ്ടും വിവാദത്തിൽ.

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎൽഎ എൻ.എ.ഹാരിസിന്റെ മകൻ മുഹമ്മദ് നാലപ്പാട് വീണ്ടും വിവാദത്തിൽ. മുഹമ്മദ് നാലപ്പാട് ഓടിച്ച ആഡംബര കാർ ബൈക്കിനെയും ഒട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിച്ചെന്നാണ് പുതിയ ആരോപണം. http://bangalorevartha.in/archives/15169 കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.അതിവേഗത്തിലെത്തിയ മുഹമ്മദ് നാലപ്പാടിന്റെ കാർ ബൈക്കിനെയും ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഈ വാഹനങ്ങളിലെ യാത്രക്കാർക്ക് പരിക്കേറ്റു. അപകടത്തിന് പിന്നാലെ മുഹമ്മദ് നാലപ്പാട് കാർ ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. ഇക്കാര്യങ്ങൾ ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അതേസമയം, കാറോടിച്ചത് മുഹമ്മദ് നാലപ്പാട് അല്ലെന്നും താനാണെന്നും അറിയിച്ച് അദ്ദേഹത്തിന്റെ ഗൺമാൻ കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിൽ…

Read More

ഹൊസൂർ പാതയിലെ വൈദ്യുതീകരണം;ആദ്യ ഘട്ടത്തിലെ പരീക്ഷണ ഓട്ടം വിജയകരം.

ബെംഗളൂരു: വൈദ്യുതീകരണം പൂർത്തിയാക്കിയ ബയപ്പനഹള്ളി – അനേക്കകൽ റോഡ് റീച്ചിൽ ഇലക്ട്രിക് എൻജിൻ ഉപയോഗിച്ചുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. റെയിൽവേ സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിച്ചാൽ ഒരു മാസത്തിനുള്ളിൽ സർവീസ് ആരംഭിക്കും ബയപ്പനഹള്ളി -ഹുസൂർ -ഓമല്ലൂർ വരെയുള്ള പാത വൈദ്യുതീകരണം എന്നതിന്റെ ആദ്യഘട്ടമാണ് പൂർത്തിയായത്. ഹൊസൂർ സ്റ്റേഷന് തൊട്ടു മുൻപുള്ള സ്റ്റേഷനാണ് അനേക്കൽ റോഡ്. പ്രൊപ്പോസ് ചെയ്ത സബേർബാൻ പദ്ധതിയിലും ഈ പാതയിലെ ഹീലലിഗെ എന്ന സ്‌റ്റേഷൻ ഉൾപ്പെടുന്നുണ്ട്. പ്രതിദിന യശ്വന്ത്പൂർ കണ്ണൂർ ,രാവിലെ ഉള്ള എറണാകുളം ,ആഴ്ചയിൽ ഉള്ള ഗരീബ് രഥ് അടക്കം…

Read More

മന്ത്രിമാർക്കെല്ലാം വകുപ്പുകൾ ആയി;ലഭിച്ച വകുപ്പുകളിൽ അസംതൃപ്തി പ്രകടിപ്പിച്ച് ചിലർ;കൂറുമാറി എത്തിയവർക്ക് കൂടുതൽ പരിഗണന നൽകിയതിൽ അതൃപ്തരായി ബി.ജെ.പി.അംഗങ്ങൾ;മുഖ്യമന്ത്രിയുടെ തലവേദന കുറയുന്നില്ല.

ബെംഗളൂരു: കുമാരസ്വാമി സർക്കാറിനെ മറിച്ചിടാൻ സഹായിച്ച 10 എംഎൽഎമാർക്കും മന്ത്രിയായതിന് ശേഷം വകുപ്പുകൾ ലഭിച്ചു. കൂറുമാറിയ എം എൽ എ മാരുടെ നേതാവ് ആയിരുന്ന രമേഷ് ജാർക്കി ഹോളിക്ക് മാത്രമേ താൻ ആവശ്യപ്പെട്ട വകുപ്പ്‌ ലഭിച്ചത്. കൂറുമാറ്റക്കാർക്കു പ്രധാന വകുപ്പുകൾ നൽകിയതിൽ ബിജെപിക്കുള്ളിൽ പ്രതിഷേധം ശക്തമായതായാണ് വിവരം. അതേസമയം, ലഭിച്ച വകുപ്പുകളെ കുറിച്ച് ഡോ.കെ.സുധാകർ ഉൾപ്പെടെയുള്ള കൂറുമാറ്റക്കാരും അതൃപ്തി രേഖപ്പെടുത്തി. താൻ ആവശ്യപ്പെട്ട വകുപ്പ് അല്ല ലഭി ച്ചതെന്നും ഇതേക്കുറിച്ചു മുഖ്യമന്തിയുമായി ചർച്ച ചെയ്യുമെന്നും സുധാകർ പറഞ്ഞു. ഹൊസ്കോട്ടെയിൽ പരാജയപ്പെട്ട എം.ടി.ബി.നാഗരാജിനു മന്ത്രിസ്ഥാനം നൽകണമെന്നും…

Read More

“കർണാടക ബന്ദ്”അപ്ഡേറ്റ്;ഓല,യൂബർ ടാക്സികൾ സർവ്വീസ് നടത്തില്ല;കെ.എസ്.ആർ.ടി.സി,ബി.എം.ടി.സി,നമ്മ മെട്രോ സർവീസ് നടത്തും.

ബെംഗളൂരു : കന്നഡിഗർക്ക് സംവരണം ആവശ്യപ്പെട്ട് 13ന് “കർണാടക ബന്ദ്’ ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ, ഈ ദിവസം ഓല,യൂബർ വെബ്ടാക്സികളും നിരത്തിൽ നിന്നു വിട്ടുനിൽക്കും. വിവിധ കന്നഡ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിന് ഓല, യൂബർ ഡ്രൈവേഴ്സ് അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചതിനെതുടർന്നാണിത്. പൊതു, സ്വകാര്യ മേഖലകളിലും ബഹുരാഷ്ട്ര കമ്പനികളിലും നിശ്ചിതശതമാനം തൊഴിലവസരം നീക്കിവെക്കണമെന്ന് സരോജിനി മഹിഷി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് ബന്ദ് അനുകൂലികളുടെ ആവശ്യം. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയുള്ള ബന്ദിനെനെ ലോറി ഓണേഴ്സ് അസോസിയേഷനും കർണാടക ഫിലിം ചേംബർ…

Read More

സംസ്ഥാനത്ത് 138 പേർ നിരീക്ഷണത്തിൽ;ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല;സഹായം ആവശ്യമുള്ളവർ 104 ൽ വിളിക്കുക.

ബെംഗളുരു: കൊറോണ വൈറസ് ഭീതിയെ തുടർന്ന് കർണാടകയിൽ നിരീക്ഷണത്തിലുള്ളത് 138 പേർ. 4 പേർ ഗവ.ആശുപ്രതിയിലും ബാക്കിയുള്ളവർ വീടുകളിലും നിരീക്ഷണത്തിലാണ്. ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ പകർച്ചവ്യാധി വിഭാഗം ജോയിന്റ് ഡയറക്ടർ പ്രകാശ് കുമാർ പറഞ്ഞു. കേരളത്തിൽ 3 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതിനാൽ അതിർത്തി പങ്കിടുന്ന കുടക്, മംഗളൂരു, മൈസൂരു, ചാമരാജനഗർ ജില്ലകളിൽ കനത്ത ജാഗ്രത തുടരുകയാണ്. ബെംഗളൂരു കംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ജനുവരി 20 മുതൽ ഇന്നലെ വരെ 14153 യാത്രക്കാരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. ഇതിൽ 3 പേർ ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നെത്തിയവരായിരുന്നു.…

Read More
Click Here to Follow Us