ബെംഗളൂരു : കളിയിക്കാവിള വെടിവയ്പ്പ് കേസിലെ മുഖ്യ സൂത്രധാരനും തീവ്രവാദ സംഘടനയായ അൽ ഉമ്മ നേതാവുമായ മെഹബൂബ് പാഷ (45) അറസ്റ്റിൽ. അടുത്ത അനുയായികളായ മുഹമ്മദ് മൻസൂർ, ജബീബുല്ല, അജ്മത്തുല്ല എന്നിവർക്കൊപ്പമാണ് എസ് ജി പാളയയ്ക്കു സമീപം ഗുരപ്പനപാളയയിൽ നിന്ന് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഇവരുടെ ഐഎസ് ബന്ധവും അന്വേഷിക്കുന്നു.
കളിയിക്കാവിളയിൽ എസ്എസ്ഐ
വിൽസനെ വെടിവച്ചു വീഴത്തിയ അബ്ദുൽ ഷമീം, തൗഫീഖ് എന്നിവർക്ക്
തോക്കു കൈമാറിയ ഇജാസ് പാഷ, മെഹബൂബിന്റെ സഹായിയാണ്. ഗുണ്ടൽപേട്ടിലെ മദ്രസയിലാണു തൗഫീഖിനെയും ഷമീമിനെയും മെഹബൂബ് പരിചയപ്പെട്ടത്.
കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ സാമുദായിക സംഘർ
ഷമുണ്ടാക്കാൻ മെഹബൂബ് പാഷയുടെ
എസ്ജി പാളയയിലെ വീട്ടിൽ ഗൂഢാലോ
ചന നടത്തിയെന്നും അറസ്റ്റിന് നേതൃത്വം നൽകിയ കർണാടക പൊലീസ് സെൻട്രൽ ക്രൈം ബ്രാഞ്ചും (സിസിബി) ആഭ്യന്തര സുരക്ഷാ വിഭാഗവും (ഐഎസ്ഡിയും)
അറിയിച്ചു.
2014ൽ കോയമ്പത്തൂരിൽ ഹിന്ദു മുന്നണി നേതാവ് സുരേഷ് കുമാറിനെ വധിച്ച കേസിൽ,അൽ-ഉമ്മ പ്രവർത്തകർ മുഹമ്മദ് ഹനീഫ് ഖാൻ (29), മുഹമ്മദ് സെയ്ദ് (24),ഇമാൻ ഖാൻ (32) എന്നിവരെ കഴിഞ്ഞ 7ന് തമിഴ്നാട് പൊലീസ് ബെംഗളൂരുവിൽ അറസ്റ്റ്
ചെയ്തിരുന്നു.
ഇതിനു പിന്നാലെ മെഹബൂഹ് പാഷ ഉൾപ്പടെ 17പേർക്കെതിരെ യുഎപിഎ ചുമത്തി കേസെടുക്കുകയായിരുന്നു.
കഴിഞ്ഞദിവസം ഡൽഹിയിൽ അറി
ലായ സുരേഷ് വധക്കേസ് മുഖ്യപ്രതി മൊയ്ദീൻ ഖ്വാജയും മെഹബൂബ് പാഷയും ചേർന്നാണ് അൽ ഉമ്മയ്ക്ക് നേതൃത്വം നൽകിയിരുന്നത്.